ഇന്ത്യയിലും ശ്രീലങ്കയിലും നൈസർഗ്ഗികമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയത്ത്. പ്രകൃതി തന്നെ നൽകിയ കീടനിവാരിണിയാണ് കിരിയാത്ത്.ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. നിലവേപ്പിന്റെ ഇലകൾക്കും മറ്റു സസ്യഭാഗങ്ങൾക്കും കടുത്ത കയ്പ്പു രുചിയാണുള്ളതു്. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്.കിരി യാത്തും കുരുമുളകും കഷായം വച്ച് കഴിച്ചാല്‍ പനിമാറും.പ്രമേഹം, ഉദരരോഗങ്ങൾ, മഞ്ഞപിത്തം, ക്ഷീണം വിശപ്പില്ലായ്മ എന്നിവക്ക് കിരിയാത്ത് കഷായം വച്ച് കുടിക്കുന്നത് പ്രതിവിധിയാണ്.
ഏതാണ്ട് ഒരു മീറ്റര്‍ പൊക്കത്തില്‍ വരെ പടര്‍ന്നു വളരുന്ന ഒരു ഏകവര്‍ഷി സസ്യമായ കിരിയാത്തിന്റെ ഇലയ്ക്ക് കയ്പ്പ് രസമാണ്. ചരലും ജൈവാംശവും കൂടുതലുള്ള നനവാര്‍ന്ന മണ്ണില്‍ കിരിയാത്ത് സമൃദ്ധമായി വളരുന്നു. കേരളത്തിന്‍റെ കാലാവസ്ഥയില്‍ കാലവര്‍ഷാരംഭത്തോട് കൂടി വളര്‍ച്ച ശക്തി പ്രാപിക്കുകയും വേനലിന്‍റെ വരവോട് കൂടി പൂത്ത് കായ്കള്‍ ഉണ്ടായി നശിക്കുകയും ചെയ്യുന്നു. ഈ വിത്തുകള്‍ ജലലഭ്യതക്ക് അനുസരിച്ച് മുളച്ചു തൈകളാകുന്നു. എന്നാല്‍ ചെറിയ തോതില്‍ ജലസേചനം നടത്തുകയാണെങ്കില്‍ കാലഭേദമില്ലാതെ കിരിയാത്ത് വളര്‍ത്താം.
ഔഷധസസ്യം എന്നതിലുപരി കീടനാശിനി സ്വഭാവം ഉള്ളതിനാല്‍ കൃഷി സ്ഥലങ്ങളിലും ഉദ്യാനങ്ങളിലും വീടിന്‍റെ പാര്‍ശ്വത്തിലും വളര്‍ത്താവുന്നതാണ്. കൂടാതെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും ആയാസരഹിതമായി വളര്‍ത്താന്‍ യോജിച്ച ഒരു ഔഷധസസ്യമാണ് കിരിയാത്ത്. നട്ട് അഞ്ചോ ആറോ മാസം പ്രായമായാല്‍ ഇലകള്‍ തണ്ടുകളോട് കൂടി മുറിച്ചെടുത്ത് ഉപയോഗിച്ച് തുടങ്ങാം.