KeralaNEWS

ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ; കിലോ 45 രൂപ

കൊച്ചിയില്‍ ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ.  കിലോ 45 രൂപ നിരക്കിലാണ് ബസ് വിൽപ്പന.റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫാണ് ഇങ്ങനെ തന്റെ ബസുകൾ വില്‍ക്കാനിട്ടിരിക്കുന്നത്.വായ്പ കുടിശിക താങ്ങാനാകാതെ 20 ബസുകളില്‍ പത്തെണ്ണം ഇതിനകം വിറ്റു. ‌‌
മാറിമറിയുന്ന കോവിഡ് നിയന്ത്രണങ്ങള്‍ വഴിമുട്ടിച്ചെന്നും റോയ്സണ്‍ പറയുന്നു.ബസ് വിറ്റിട്ടും വേണം അരി വാങ്ങാൻ.പൊലീസും ഫിനാന്‍സുകാരും ഒരേപോലെ ബുദ്ധിമുട്ടിക്കുന്നെന്നും റോയ്സൺ പറയുന്നു.

Back to top button
error: