Month: February 2022

  • Kerala

    തുളസിയുടെ എണ്ണിയാലൊടുങ്ങാത്ത ഔഷധ ഗുണങ്ങൾ

    ലോകത്തുള്ള എല്ലാ ചെടികൾക്കും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗമുണ്ടെന്നതാണ് സത്യം.അത്തരത്തിലൊന്നാണ് തുളസി.മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി.നല്ല സുഗന്ധവും അതിലേറെ ഔഷധ ഗുണവുമുള്ള ഒരു സസ്യം.രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ അണുബാധുകളെ നേരിടാനും വിവിധ മുടി, ചർമ്മ രോഗങ്ങളെ ​പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്​.ആയുർവേദം, പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്​. പ്ളാനേറ്റെ സാമ്രാജ്യത്തിലെ ഒസിമം ജനുസ്സിൽപ്പെട്ട ലാമിയേസിയേ കുടുംബക്കാരനാണ് ഒസിമം സാങ്റ്റം എന്ന ശാസ്ത്രനാമമുള്ള നമ്മുടെ തുളസി. സംസ്കൃതത്തിൽ സുരസ, ഗ്രാമ്യ, ഗൗരി, ഭുത്ഘനി, സുലഭ, ബഹുമഞ്ജരി, എന്നിങ്ങനെ ഒട്ടേറെ പേരുകളിൽ വിളിക്കപ്പെടുന്ന തുളസി ഹിന്ദിയിൽ തുലസി, തെലുങ്കിൽ തുളുചി, തമിഴിൽ തുളചി എന്നിങ്ങനെ പറയപ്പെടുന്നു.   രണ്ടുതരത്തിലാണ് പ്രധാനമായും തുളസിച്ചെടി കണ്ടുവരുന്നത്. കരിനീലത്തണ്ടും കരിഞ്ഞനീല കലർന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലർന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും.ഈ രണ്ടിനം തുളസിയിലും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നു.ബംഗളൂരുവിലെ ബയോളജിക്കൽ സയൻസസിന്റെ ദേശീയകേന്ദ്രം 2014ൽ നടത്തിയ ഗവേഷണങ്ങൾ തുളസിയെന്ന…

    Read More »
  • Kerala

    പ്രഭാത ഭക്ഷണം ഒരിക്കലും മുടക്കരുത്, പ്രഭാത ഭക്ഷണത്തെപ്പറ്റി അറിയേണ്ടതെല്ലാം

    ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കാന്‍ പ്രഭാത ഭക്ഷണം സഹായിക്കുന്നു.അതിനാൽത്തന്നെ പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് രാവിലെ കഴിക്കേണ്ടത്.മുതിർന്നവരായാലും കുട്ടികളായാലും പ്രഭാതഭക്ഷണം മുടക്കുന്നത് നല്ലതല്ല.പ്രഭാതഭക്ഷണം മുടക്കുന്നത് നിരവധി ജീവിതശെെലി രോ​ഗങ്ങൾക്ക് കാരണവുമാകും.ഇഡ്ഡലി, ദോശ, പുട്ട് പോലുള്ള വിഭവങ്ങളാണ് നമ്മൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.   ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ് പുട്ടും കടലക്കറിയും.പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ബെസ്റ്റ് കോമ്പിനേഷനാണ്.ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും ഈ ഭക്ഷണത്തിനുണ്ട്.   ഇഡ്‌ഡലി, ദോശ, ചെറുപയർ വേവിച്ചത്, നേന്ത്രപ്പഴം പുഴുങ്ങിയത്… തുടങ്ങിയവയും മികച്ച പ്രഭാത ഭക്ഷണങ്ങളാണ്.ഒപ്പം ചെറിയ പാത്രം നിറയെ പച്ചക്കറികൾ, കുറച്ചു പഴങ്ങൾ എന്നിവയും ഉൾപ്പെടുത്താം.ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായവ, സോഫ്‌റ്റ്‌ഡ്രിങ്ക്‌സ്,കൃത്രിമ മധുരം എന്നിവയും ഒഴിവാക്കണം.അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽത്തന്നെ പ്രാതൽ കഴിക്കണം എന്നതാണ് ചട്ടം.   മറ്റൊന്നാണ് പഴങ്കഞ്ഞി.ഏറെ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.രാവിലെ പഴങ്കഞ്ഞി കുടിച്ചു…

    Read More »
  • NEWS

    അസിഡിറ്റിയാണോ പ്രശ്‌നം…? നിർബന്ധമായും അറിഞ്ഞിരിക്കുക, ഒഴിവാക്കേണ്ട ശീലങ്ങളും ഭക്ഷണങ്ങളും

    കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് അസിഡിറ്റി തടയാന്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഭക്ഷണത്തിനിടയിലെ ഇടവേളകള്‍ ചുരുക്കാൻ ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിന് പകരം ഇടയ്ക്കിടയ്ക്ക് പഴങ്ങളും നട്‌സും മറ്റും കഴിക്കുക @  ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. @ എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം. @ അസിഡിറ്റിയുള്ളവർ ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങള്‍ അധികം കഴിക്കരുത്. @ ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കുന്നു. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക. @ ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും. ☑അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കൾ ഓറഞ്ച്, നാരങ്ങ, ബീന്‍സ്,…

    Read More »
  • Breaking News

    നഴ്സുമാർക്ക് വിദേശ ജോലി ഉറപ്പ്, വനിതാ വികസന കോർപ്പറേഷൻ്റെ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയിൽ ചേരൂ

    ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അനന്ത സാധ്യതകൾ കേരളത്തിലെ നഴ്സുമാർക്ക് ലഭ്യമാക്കുന്നതിനും ജോലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കുന്നു. അഡ്വാൻസ്ഡ് സ്‌കിൽ എൻഹാൻസ്മെന്റ് പ്രോഗ്രാം ഫോർ നഴ്സസ് (എ.എസ്.ഇ.പി- എൻ) എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ വൈദ്യ ശുശ്രൂഷാ മേഖലയിലും ഭാഷ, കംപ്യൂട്ടർ പരിജ്ഞാനം, പെരുമാറ്റം തുടങ്ങിയ വിവിധ മേഖലകളിലും പരിശീലനം നൽകി വിദേശ തൊഴിൽ സാധ്യത ഉറപ്പാക്കുന്നു. വനിതാ വികസന കോർപ്പറേഷനും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റും (സി.എം.ഡി) തൊഴിൽ വകുപ്പിനു കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രോഗ്രാം കൺസൾട്ടന്റ്സ് ലിമിറ്റഡും (ഒഡെപെകും) സംയുക്തമായാണു പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ആറു മാസത്തെ ജനറൽ നഴ്സിങ് കോഴ്സ് ഉൾപ്പെടുന്ന പദ്ധതിയിൽ ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് വർധിപ്പിക്കുന്നതിനായി ഐ.ഇ.എൽ.ടി.എസ് / ഒ.ഇ.ടി പരീക്ഷകൾ പാസാക്കുന്നതിനുള്ള പാഠഭാഗങ്ങൾ, അടിസ്ഥാന നഴ്സിങ് സ്‌കില്ലിനു പുറമേ എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ, ഇൻഫെക്ഷൻ കൺട്രോൾ ആൻഡ്…

    Read More »
  • NEWS

    പൊന്നാനിയുടെ ഹൃദയം തൊട്ടറിയാൻ റൊമാനിയൻ സാഹിത്യകാരി കാട്രീന പവൽ

    എടപ്പാൾ: പൊന്നാനി എന്ന നാടിന്റെ സാസ്‌കാരികത്തനിമയും സാമുദായികസൗഹൃദവും പഠിക്കാനായി റൊമാനിയൻ സാഹിത്യകാരി കാട്രീന പവൽ എത്തി. പൊന്നാനിയിലെ വിവിധ പള്ളികളും പുരാതന തറവാടുകളും ഇവർ സന്ദർശിച്ചു. തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്തെ കമല സുരയ്യയുടെ സ്‌മാരകം സന്ദർശിച്ച കാട്രീന പൊന്നാനിയിലെ പഴയകാല തറവാടായ വെട്ടം പോക്കിരിയകം, ചോഴിമഠം, നൂർദിയാനകം എന്നിവിടങ്ങളിലും വലിയ ജുമാമസ്ജിദ്, തെരുവത്ത് പള്ളി, തോട്ടുങ്ങൽ പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. കമല സുരയ്യയെക്കുറിച്ച് കാട്രീന ഗവേഷണപ്രബന്ധം രചിച്ചിട്ടുണ്ട്. ജർമനിയിലെ ഗോട്ടിങ്ങൻ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിനിയാണ് ഇവർ. എം.ഇ.എസിന്റെ സംസ്ഥാന ജനറൽസെക്രട്ടറിയായി തിരഞ്ഞെടുത്ത പൊന്നാനിയിലെ പ്രൊഫ. കടവനാട് മുഹമ്മദിന്റെ വസതിയും സന്ദർശിച്ചു. കാലിക്കറ്റ് സർവകലാശാലാ മുൻ പരീക്ഷാകൺട്രോളറും പൊന്നാനി സ്വദേശിയുമായ എം.കെ. പ്രമോദിന്റെ ക്ഷണം സ്വീകരിച്ചാണ്‌ കാട്രീന പവൽ പൊന്നാനിയിലെത്തിയത്. പുഴയോരപാതയായ കർമ റോഡും സന്ദർശിച്ച കാട്രീന ഭാരതപ്പുഴയിൽ ഉല്ലാസ ബോട്ടുയാത്രയും നടത്തി.

    Read More »
  • Crime

    ലൂയിസ്, സ്വന്തം മനസാക്ഷിയുടെ ശിക്ഷ ഇതിലും കഠിനമായിരിക്കില്ലേ..? നാല് വയസുകാരിയോട് ലൈംഗീകാതിക്രമം കാട്ടിയ 66കാരന് 20 വർഷം തടവും ലക്ഷം രൂപ പിഴയും

    നാല് വയസുകാരിക്ക് നേരെ ലൈംഗിക പീഡനം, 66കാരന് 20 വർഷം തടവും ഒരു ലക്ഷം പിഴയും. 2014 ൽ മണ്ണുത്തി പൊലിസ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് മണ്ണുത്തി ചിറ്റിലപ്പിള്ളി ലൂയിസ് എന്ന വ്യക്തിയെ തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി തടവുശിക്ഷ വിധിച്ചത്. 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും പിഴയടക്കാത്ത പക്ഷം 6 മാസം കൂടി കഠിന തടവ് അനുഭവിക്കുന്നതിനുമാണ് സ്പെഷ്യൽ ജഡ്ജ് ബിന്ദു സുധാകരൻ വിധിച്ചത്. പിഴയടക്കുന്ന പക്ഷം പിഴ തുക ക്രിമിനൽ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നൽകണവെന്ന് വിധിന്യായത്തിൽ പരാമർശമുണ്ട്.2014 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന കുട്ടിയെ വീട്ടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്സ്. മണ്ണുത്തി പൊലീസ് ഇൻസ്പെക്ടർ സൂരജ് റജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന ഉമേഷ് കുറ്റപത്രം സമർപ്പിച്ചു. തൃശൂർ ഫാസ്റ്റ് ട്രാക് കോടതിയിലെ ഇതിനകം…

    Read More »
  • India

    വോട്ട്‌ പെട്ടിയിലായാൽ ഇന്ധനവില ആളിക്കത്തും, പെട്രോൾ വില ലിറ്ററിന് 10 രൂപയും ഡീസലിന് ഏഴുരൂപയും ഒറ്റയടിക്ക് കൂട്ടുമെന്ന്‌ സൂചന

       വോട്ട്‌ പെട്ടിയിൽ വീണാലുടൻ ഇന്ധനവില വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം. യു.പിയടക്കം അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ഏഴിന് അവസാനിക്കുന്നതോടെ പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടും. എക്‌സൈസ് തീരുവയിൽ നാമമാത്ര കുറവ് വരുത്തിയ കേന്ദ്രം 105 ദിവസമായി ഇന്ധനവില കൂട്ടിയിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണവില കൂടുമ്പോൾ എണ്ണക്കമ്പനികളാണ് ഇന്ധനവില കൂട്ടുന്നത് എന്നാണ് സ്ഥിരംപല്ലവി. എണ്ണവില ഇപ്പോൾ ഏഴുവർഷത്തെ ഏറ്റവും ഉയർന്ന തോതിലാണ്‌. വീപ്പയ്‌ക്ക്‌ 95 ഡോളർ കടന്നിട്ടും വില കൂട്ടാത്തതിൽ നിന്ന്‌ വർധനയ്‌ക്കുപിന്നിൽ കേന്ദ്രം തന്നെയെന്ന്‌ വ്യക്തം. ജനുവരി ഇരുപത്തെട്ടിനാണ് എണ്ണവില 90 ഡോളർ കടന്നത്. റഷ്യ ഉക്രയ്നിലേക്ക് ഏതുനിമിഷവും സൈനികനീക്കം നടത്തിയേക്കുമെന്ന് അമേരിക്ക ആശങ്ക പരത്തിയതോടെയാണ് 95 ഡോളറിലേക്ക്‌ കുതിച്ചു. പ്രധാന എണ്ണ ഉൽപ്പാദന, കയറ്റുമതി രാഷ്ട്രങ്ങളിലൊന്നാണ് റഷ്യ. ഇന്ധനവില ഏറ്റവുമൊടുവിൽ കൂട്ടിയ 2021 നവംബർ രണ്ടിനുശേഷം 10.38 ഡോളർ വർധിച്ചു. ഇത് എണ്ണക്കമ്പനികൾക്ക് വൻ നഷ്ടമുണ്ടാക്കിയെന്ന പേരിൽ പെട്രോൾവില ലിറ്ററിന് 10 രൂപവരെയും ഡീസലിന് ഏഴുരൂപവരെയും…

    Read More »
  • NEWS

    ചര്‍ച്ചയ്ക്ക് തയ്യാര്‍’; റഷ്യ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് പുടിന്‍

    യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്നും പുടിന്‍ അറിയിച്ചു. ജര്‍മ്മന്‍ ചാന്‍സിലറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പുടിന്‍ ഇക്കാര്യം അറിയിച്ചത്. മിസൈല്‍ വിന്യാസത്തിലും സൈനിക സുതാര്യതയിലും നാറ്റോയുമായും അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പുടിന്‍ പറഞ്ഞു. യുക്രൈന്‍ അതിര്‍ത്തികളില്‍ നിന്നും ഏതാനും ട്രൂപ്പ് സൈനികരെ പിന്‍വലിച്ച ശേഷം പുടിന്‍ നടത്തിയിരിക്കുന്ന പ്രസ്താവന ശുഭസൂചനയായാണ് പാശ്ചാത്യ ലോകം കാണുന്നത്. യുക്രൈന്‍ ഉള്‍പ്പെടെയുള്ള മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളെ നാറ്റോയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള മോസ്‌കോയുടെ ആവശ്യം അമേരിക്കയും നാറ്റോയും പരിഗണിച്ചില്ലെന്നും പുടിന്‍ ചൂണ്ടിക്കാട്ടി. യുക്രൈനെ റഷ്യ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയുടെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പ്ര സിഡന്റ് രാജ്യത്തെ ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. ഇതെ ത്തുടര്‍ന്ന് ബുധനാഴ്ച രാജ്യത്ത് അവധി ദിനമായി പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  

    Read More »
  • Kerala

    സ്കൂളുകളിൽ ഏപ്രില്‍ ആദ്യവാരം വാര്‍ഷിക പരീക്ഷ നടത്താൻ തീരുമാനം

    തിരുവനന്തപുരം : സ്കൂളുകളില്‍ ഒന്ന്​ മുതല്‍ ഒമ്ബത്​ വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ മാര്‍ച്ച്‌ 31 വരെ പഠിപ്പിക്കാനും ഏപ്രില്‍ ആദ്യവാരം വാര്‍ഷിക പരീക്ഷ നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗു​ണമേന്മ മേല്‍നോട്ട സമിതി (ക്യു.ഐ.പി) യോഗം തീരുമാനിച്ചു.എസ്​.എസ്​.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതിയും ഫോക്കസ്​ ഏരിയ സംബന്ധിച്ച തീരുമാനവും മാറ്റില്ലെന്ന്​ മന്ത്രി യോഗത്തില്‍ അറിയിച്ചു. ഫെബ്രുവരി 21 മുതല്‍ വിദ്യാലയങ്ങള്‍ പൂര്‍ണമായി പ്രവൃത്തിക്കുന്നതിന്‍റെ മുന്നോടിയായി ജില്ല കലക്ടര്‍മാര്‍, ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.21നകം സ്കൂളുകളില്‍ പി.ടി.എ യോഗവും ക്ലാസ്​ പി.ടി.എകളും ചേരും. ഫെബ്രുവരി 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്​ നിര്‍ബന്ധമല്ല. ആവശ്യമുള്ളവര്‍ക്ക്​ ഓണ്‍ലൈന്‍ ക്ലാസ്​ എടുക്കാം.അസുഖംമൂലം ക്ലാസില്‍ വരാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പഠന പിന്തുണ നല്‍കണം. വിക്​ടേഴ്​സ്​ ചാനല്‍ വഴിയുള്ള ക്ലാസുകള്‍ തുടരും.   ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവില്‍ വ്യക്തത വരുത്തുമെന്നും കോവിഡ്​ സാഹചര്യത്തില്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലെ ശനിയാഴ്ചകള്‍ മാത്രമായിരിക്കും സ്കൂളുകള്‍…

    Read More »
  • LIFE

    “കാണെക്കാണെ”   എന്ന മലയാള ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

    ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് “കാണെക്കാണെ “. ടൊവിനൊ, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പച്ചയായ മനുഷ്യജീവിതങ്ങളെ കുറിച്ചു സംസാരിക്കുന്ന ചിത്രം  ‘കാണെക്കാണെ’ യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു എന്ന വാര്‍ത്തയാണ് സിനിമ പ്രേമികളുടെ ഇടയില്‍ പുതിയ ചർച്ച.   പേടിയും  കുറ്റബോധവുമെല്ലാം കൊണ്ട് ഉഴറുന്ന ഒരു മനുഷ്യന്റെ ദൈന്യതയും നിസ്സഹായതയുമൊക്കെ ചേർന്ന ഒരു കഥാപാത്രത്തെ ടോവിനോ തോമസും   വാഹന അപകടത്തിൽ മരിച്ച മകളുടെ ഓർമ്മകളും പേറി ജീവിക്കുന്ന  ഡെപ്യൂട്ടി തഹസീൽദാറായ പോൾ എന്ന കഥാപാത്രത്തെ  സൂരജ് വെഞ്ഞാറമൂട് ” കാണെക്കാണെ ” യിൽ  അവതരിപ്പിക്കുന്നു.  മകളുടെ മരണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കുന്നതും, തുടർന്നുള്ള കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. സങ്കീർണ്ണമായ ജീവിതപരിസരങ്ങളിൽ പക്വതയോടെ പെരുമാറുന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി കൈയ്യിൽ ഭദ്രമാക്കുമ്പോൾ   മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്,…

    Read More »
Back to top button
error: