ലൂയിസ്, സ്വന്തം മനസാക്ഷിയുടെ ശിക്ഷ ഇതിലും കഠിനമായിരിക്കില്ലേ..? നാല് വയസുകാരിയോട് ലൈംഗീകാതിക്രമം കാട്ടിയ 66കാരന് 20 വർഷം തടവും ലക്ഷം രൂപ പിഴയും
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന 6 വയസുകാരിയായ കുട്ടിയെ ലൂയിസ് വീട്ടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. മണ്ണുത്തി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. തൃശൂർ ഫാസ്റ്റ് ട്രാക് കോടതിയിലെ ഇതിനകം ശിക്ഷ വിധിച്ചതിൽ ഏറ്റവും നീണ്ട കാലയളവാണിത്
നാല് വയസുകാരിക്ക് നേരെ ലൈംഗിക പീഡനം, 66കാരന് 20 വർഷം തടവും ഒരു ലക്ഷം പിഴയും. 2014 ൽ മണ്ണുത്തി പൊലിസ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് മണ്ണുത്തി ചിറ്റിലപ്പിള്ളി ലൂയിസ് എന്ന വ്യക്തിയെ തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി തടവുശിക്ഷ വിധിച്ചത്. 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും പിഴയടക്കാത്ത പക്ഷം 6 മാസം കൂടി കഠിന തടവ് അനുഭവിക്കുന്നതിനുമാണ് സ്പെഷ്യൽ ജഡ്ജ് ബിന്ദു സുധാകരൻ വിധിച്ചത്.
പിഴയടക്കുന്ന പക്ഷം പിഴ തുക ക്രിമിനൽ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നൽകണവെന്ന് വിധിന്യായത്തിൽ പരാമർശമുണ്ട്.2014 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന കുട്ടിയെ വീട്ടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്സ്. മണ്ണുത്തി പൊലീസ് ഇൻസ്പെക്ടർ സൂരജ് റജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന ഉമേഷ് കുറ്റപത്രം സമർപ്പിച്ചു.
തൃശൂർ ഫാസ്റ്റ് ട്രാക് കോടതിയിലെ ഇതിനകം ശിക്ഷ വിധിച്ചതിൽ ഏററവും നീണ്ട കാലയളവാണിത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ.പി. അജയ് കുമാർ ഹാജരായി.