NEWS

അസിഡിറ്റിയാണോ പ്രശ്‌നം…? നിർബന്ധമായും അറിഞ്ഞിരിക്കുക, ഒഴിവാക്കേണ്ട ശീലങ്ങളും ഭക്ഷണങ്ങളും

കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് അസിഡിറ്റി തടയാന്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഭക്ഷണത്തിനിടയിലെ ഇടവേളകള്‍ ചുരുക്കാൻ ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിന് പകരം ഇടയ്ക്കിടയ്ക്ക് പഴങ്ങളും നട്‌സും മറ്റും കഴിക്കുക

ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.

@ എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം.

@ അസിഡിറ്റിയുള്ളവർ ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങള്‍ അധികം കഴിക്കരുത്.

@ ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കുന്നു. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക.

@ ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും.

☑അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കൾ

ഓറഞ്ച്, നാരങ്ങ, ബീന്‍സ്, ഉരുളക്കിഴങ്ങ്, കാപ്പി, പാല്‍, ചായ, വെണ്ണ, ഗ്രീന്‍പീസ്, സോയാബീന്‍, ഓട്‌സ്, അണ്ടിപ്പരിപ്പ്, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പലതും അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം.

@ ജ്യൂസുകള്‍
ജ്യൂസുകള്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. എന്നിരുന്നാലും, ഒഴിഞ്ഞ വയറ്റില്‍, ജ്യൂസുകള്‍ കുടിക്കുന്നത് പാന്‍ക്രിയാസില്‍ ഒരു അധിക ഭാരം നല്‍കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് രൂപത്തിലുള്ള പഞ്ചസാര നിങ്ങളുടെ കരളിനെ പ്രതികൂലമായി ബാധിക്കും. യഥാര്‍ത്ഥ പഴം കഴിക്കുന്നതിനേക്കാള്‍ താരതമ്യേന രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് ഇത് കാരണമായേക്കാം, ഇത് പ്രമേഹം അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

@ സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ നിങ്ങളുടെ കുടലില്‍ ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും ഗ്യാസ്‌ട്രൈറ്റിസ്, ഗ്യാസ്ട്രിക് അള്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അത്തരം പഴങ്ങളില്‍ നാരുകളും ഫ്രക്ടോസും അമിതമായി അടങ്ങിയിരിക്കുന്നതിനാല്‍, അവ വെറും വയറ്റില്‍ കഴിച്ചാല്‍ ദഹനവ്യവസ്ഥയെ അത് മന്ദഗതിയിലാക്കും.

@ കാപ്പി
കാപ്പി നല്ലത് തന്നെയാണ്. പക്ഷേ ഒഴിഞ്ഞ വയറ്റില്‍ കുടിക്കുന്നത് ചിലരില്‍ അസിഡിറ്റിയുണ്ടാക്കും. ഇത് ദഹനവ്യവസ്ഥയിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ഗ്യാസ്‌ട്രൈറ്റിസിന് കാരണമായേക്കാം.

@ തൈര്
പുളിപ്പിച്ച പാല്‍ ഉല്‍പന്നങ്ങളില്‍ പെടുന്ന തൈര് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ബാക്ടീരിയകളെ ആമാശയത്തിലെ ഉയര്‍ന്ന അസിഡിറ്റി കാരണം ഫലപ്രദമല്ലാതാക്കുന്നു. മാത്രമല്ല, ഉയര്‍ന്ന അസിഡിറ്റി ഉള്ളതിനാല്‍ ആമാശയം ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുകയും, ഇത് അസിഡിറ്റിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

Back to top button
error: