KeralaNEWS

സ്കൂളുകളിൽ ഏപ്രില്‍ ആദ്യവാരം വാര്‍ഷിക പരീക്ഷ നടത്താൻ തീരുമാനം

തിരുവനന്തപുരം : സ്കൂളുകളില്‍ ഒന്ന്​ മുതല്‍ ഒമ്ബത്​ വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ മാര്‍ച്ച്‌ 31 വരെ പഠിപ്പിക്കാനും ഏപ്രില്‍ ആദ്യവാരം വാര്‍ഷിക പരീക്ഷ നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗു​ണമേന്മ മേല്‍നോട്ട സമിതി (ക്യു.ഐ.പി) യോഗം തീരുമാനിച്ചു.എസ്​.എസ്​.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതിയും ഫോക്കസ്​ ഏരിയ സംബന്ധിച്ച തീരുമാനവും മാറ്റില്ലെന്ന്​ മന്ത്രി യോഗത്തില്‍ അറിയിച്ചു.

ഫെബ്രുവരി 21 മുതല്‍ വിദ്യാലയങ്ങള്‍ പൂര്‍ണമായി പ്രവൃത്തിക്കുന്നതിന്‍റെ മുന്നോടിയായി ജില്ല കലക്ടര്‍മാര്‍, ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.21നകം സ്കൂളുകളില്‍ പി.ടി.എ യോഗവും ക്ലാസ്​ പി.ടി.എകളും ചേരും. ഫെബ്രുവരി 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്​ നിര്‍ബന്ധമല്ല. ആവശ്യമുള്ളവര്‍ക്ക്​ ഓണ്‍ലൈന്‍ ക്ലാസ്​ എടുക്കാം.അസുഖംമൂലം ക്ലാസില്‍ വരാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പഠന പിന്തുണ നല്‍കണം. വിക്​ടേഴ്​സ്​ ചാനല്‍ വഴിയുള്ള ക്ലാസുകള്‍ തുടരും.

 

Signature-ad

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവില്‍ വ്യക്തത വരുത്തുമെന്നും കോവിഡ്​ സാഹചര്യത്തില്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലെ ശനിയാഴ്ചകള്‍ മാത്രമായിരിക്കും സ്കൂളുകള്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി

Back to top button
error: