IndiaNEWS

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം–ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറൽ പിഡിടി ആചാരി

നയപ്രഖ്യാപന പ്രസംഗത്തിന് അനുമതി നൽകാതിരുന്ന  ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറലും ഭരണഘടനാ വിദഗ്ധനുമായ പിഡിടി ആചാരി.

ഗവർണർ ഭരണഘടനാ ലംഘനം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസംബ്ലിയിൽ നയപ്രഖ്യാപനം ചെയ്യേണ്ടത് ഗവർണറാണ്. അത് ഗവർണർ ചെയ്തേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

അസംബ്ലിയിൽ നയപ്രഖ്യാപനം ചെയ്യേണ്ടത് ഗവർണറാണ്. അത് ഗവർണർ ചെയ്തേ പറ്റൂ. അതുതന്നെയാണ് ഭരണഘടന പറയുന്നതും. ആർട്ടിക്കിൾ 176 അനുസരിച്ച് ഗവർണർ ഷാൾ അഡ്വൈസ് ദ അസ്സംബ്ലി എന്നാണ് പറയുന്നത്. അത് അദ്ദേഹത്തിന്റെ ബാധ്യതയുമാണ്. ഗവണ്മെന്റ് കഴിഞ്ഞതവണ ചെയ്തതും ഇനി ചെയ്യേണ്ടതുമായ കാര്യങ്ങളാണ് നയപ്രഖ്യാപനത്തിലുള്ളത്.
അവ അസംബ്ലിയിൽ അറിയിക്കേണ്ട ചുമതല ഭരണഘടന ഏൽപ്പിച്ചിരിക്കുന്നത് ഗവർണറെയാണ്. ഗവർണർ അത് ചെയ്യുന്നില്ലായെന്നാൽ അതിനർത്ഥം അദ്ദേഹം ഭരണഘടന ലംഘിക്കുന്നു എന്നുള്ളതാണ്.

ഭരണഘടനയനുസരിച്ചു പ്രവർത്തിക്കേണ്ട ഒരാളാണ്, ഭരണഘടന സംരക്ഷിക്കുമെന്ന് പറഞ്ഞുകൊണ്ട് അധികാരമേറ്റെടുത്ത ഒരാളാണ് ഗവർണർ.
എന്റെ അഭിപ്രായത്തിൽ ഗവണ്മെന്റ് യാതൊരു വിധത്തിലുള്ള ബാർഗെയ്നിങ്ങും നടത്താതെ ഗവർണർക്ക് വിട്ടുകൊടുക്കുക എന്നുള്ളതാണ്. ഗവർണർ അത് ചെയ്തില്ലെങ്കിൽ സകല ഉത്തരവാദിത്തവും അദ്ദേഹത്തിന് തന്നെയായിരിക്കും. അതിൽ വരാൻ പോകുന്നഎല്ലാ ഭവിഷ്യത്തുകളും ഗവർണർക്കു മാത്രമായിരിക്കും.

 

Back to top button
error: