മുയല്‍ വളര്‍ത്തലിന്റെ പ്രത്യേകതകള്‍
കുറഞ്ഞ മുതല്‍മുടക്ക്, ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി, എല്ലാ മതവിഭാഗത്തിനും സ്വീകാര്യമായ ഇറച്ചി, ഉയര്‍ന്ന രോഗപ്രതിരോധശേഷി, കുറഞ്ഞ ഗര്‍ഭകാലം എന്നിവ മുയല്‍ വളര്‍ത്തലിന്റെ പ്രത്യേകതകളാണ്.
ഇന്ത്യയിലെ ജനങ്ങളില്‍ 30%-ത്തോളം പേരും കൊളെസ്റ്ററൊള്‍ അധികരോഗം മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇവര്‍ക്ക് യോജിച്ച ധവളമാംസ (White meat) ഉറവിടമാണ് മുയലിറച്ചി. മുയലിറച്ചിയില്‍ കൊളസ്റ്ററോളിന്റെ അളവ് 55 mg /100g ആണ്. മറ്റ് ഇറച്ചിയെ അപേക്ഷിച്ച് തീരെ കുറവാണിത്. കലോറികമൂല്യവും കുറവാണ്. അതിനാല്‍ ഹൃദ്രോഗികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇറച്ചിയാണിത്. ഫോസ്ഫറസ്സ് (220 mg), വിറ്റാമിന്‍ b6 (0.5 mg), വിറ്റാമിന്‍ B12 (10 mg) എന്നിവ കൂടിയ അളവില്‍ മുയലിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രോഗികളുടെ ഭക്ഷണത്തിലും ഉള്‍പ്പെടുത്താം.
സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റ് വൈറ്റ് എന്നീ വിദേശ ഇനങ്ങളെയും സങ്കരയിനങ്ങളെയും വളര്‍ത്തി വരുന്നു.തുടര്‍ച്ചയായി പ്രജനനത്തിന് വിധേയമാക്കാവുന്ന മുയലിന്റെ ഗര്‍ഭകാലം 30-32 ദിവസ്സം മാത്രമാണ്. ഇറച്ചിയ്ക്കുവേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ 35-40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അന്തരീക്ഷതാപനില താങ്ങാന്‍ കെല്പുള്ളവയാണ്.മുയലുകളെ കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ച കേജുകളിലോ, പ്രത്യേകം മുറികളില്‍ ലിറ്ററില്‍ ഡീപ് ലിറ്റര്‍ സിസ്റ്റത്തിലോ വളര്‍ത്താവുന്നതാണ്.
3. ചുരുങ്ങിയ കാലയളവില്‍ത്തന്നെ പെറ്റുപെരുകുന്നു. വേണമെന്നുണ്ടെങ്കില്‍ പ്രതിവര്‍ഷം 12 പ്രസവങ്ങള്‍ (മാസത്തിലൊന്ന് വളരെ സാധ്യമാക്കാവുന്നതാണ്. ചുരുങ്ങിയത് ഓരോ മുയലില്‍നിന്നും വര്‍ഷം തോറും മുപ്പതിലധികം കുഞ്ഞുങ്ങളെ ലഭിക്കും.
മനുഷ്യന്റെ ദഹനേന്ദ്രിയത്തിനു ദ്രോഹമുണ്ടാക്കാത്ത വെളുത്ത ഇറച്ചിയുടെ ഗണത്തില്‍ പെടുത്താവുന്നവയാണ് മുയലിറച്ചി (ആട്, മാട്, പന്നി എന്നിവ നല്‍കുന്നത് ചുവന്ന ഇറച്ചിയാണ്. ഇവ ഭക്ഷിക്കുന്നതുമൂലം ആമാശയത്തില്‍ കാന്‍സര്‍ വരാന്‍ സാധ്യത ഏറെയാണ്). മാത്രവുമല്ല ഉപദ്രവകാരികളായ ഫാറ്റി അമ്ലങ്ങള്‍ തുലോം കുറവാണെന്നു മാത്രമല്ല ഹൃദ്രോഗത്തെ ചെറുക്കുന്ന ഒമേഗ-3 ഫിനോലിക് ഫാറ്റി അമ്ലത്തിന്റെ അളവ് കൂടുതലുമാണ്.