രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ വൈദ്യുതി വകുപ്പിന് 23 പദ്ധതികള്‍. ഈ പദ്ധതികള്‍ വഴി കേരളം കുറെ കൂടി പുരോഗമനം കൈവരിക്കും. വൈദ്യുതി വകുപ്പില്‍ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, 23 പദ്ധതികളാണ് 623 കോടി രൂപയുടെ മുതല്‍ മുടക്കില്‍ പൂര്‍ത്തിയാക്കുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.
100 ദിന പരിപാടിയില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളില്‍ 5,87,496 തൊഴില്‍ ദിനങ്ങള്‍ ആണ് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നത്. കൂടാതെ, നിര്‍മ്മാണം ആരംഭിക്കുന്ന പദ്ധതികളില്‍ നിന്നായി 1,16,100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈയിടെ കേരളത്തിനെ കളിയാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ഉന്നയിച്ചിരുന്നു. മറുപുറത്ത് കേരളം വികസനത്തിന്റെ പാതേയാണ് ചരിക്കുന്നത്. 100 ദിന കര്‍മ്മ പദ്ധതി വിവിധ തലത്തില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ സംശയമില്ല.