KeralaNEWS

ശരീരത്തിലെ പാലുണ്ണി മാറാൻ ഇതാ ചില പരിഹാരങ്ങൾ

രു വൈറസ്‌ രോഗമാണ്‌ പാലുണ്ണി.തൊലിയുടെ നിറമോ അൽപം വെളുത്തതോ ആയ ചെറിയ മിനുസമുള്ള മുത്തുപോലെ നടുഭാഗം അൽപം കുഴിഞ്ഞ്‌ തടിച്ച രൂപത്തിലുള്ള കുരുക്കളാണ് പാലുണ്ണി.

 

പോക്‌സ് വൈറസാണ്‌ പാലുണ്ണിക്ക്‌ കാരണം.5 സെ.മീ.വരെ വലിപ്പമുളള കുമിളകളായാണ്‌ പാലുണ്ണി പ്രത്യക്ഷപ്പെടുക. ഇത്‌ പൊട്ടിക്കാൻ ശ്രമിച്ചാൽ വെള്ള നിറത്തിലുള്ള സ്രവം പുറത്തു വരുന്നു ഈ വെളുത്ത ദ്രാവകം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ തട്ടിയാൽ അവിടേക്ക്‌ പാലുണ്ണി പരക്കാൻ സാധ്യതയുണ്ട്‌. മാത്രമല്ല ആ ഭാഗത്ത്‌ കുഴി ഉണ്ടാകുകയും ചെയ്യുന്നു. അതിനാൽ പാലുണ്ണി കുത്തിപ്പൊട്ടിക്കരുത്‌.

 

രണ്ട്‌ തരം പാലുണ്ണികൾ സാധാരണയായി ഉണ്ടാകാറുണ്ട്‌. എണ്ണ ഗ്രന്ഥികൾ ശരിയായ രീതിയിൽ പൂർണമായി വികസിക്കാത്തത്‌ മൂലം ഉണ്ടാകുന്നതാണ്‌ ഇതിൽ ആദ്യത്തെ തരം. രണ്ടേമത്തെ തരം ചർമ്മത്തിലുണ്ടാകുന്ന പരുക്കുകളുടെ ഫലമായി ഉണ്ടാകുന്നതാണ്‌. സൂര്യപ്രകാശം കൂടുതലായി ഏറ്റാലും പാലുണ്ണി ഉണ്ടാകാം. ചർമ്മത്തിൽ രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കുകയും സൂര്യപ്രകാശം ഏൽക്കുന്നത്‌ കുറയ്‌ക്കുകയും ചെയ്യുന്നതിലൂടെ പാലുണ്ണി ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാം.

പാലുണ്ണി മാറാൻ

1.ഇരട്ടി മധുരം

ഇരട്ടി മധുരം തേനിലരച്ചു പുരട്ടുക പാലുണ്ണി പഴുത്തുപൊട്ടിപ്പോകും.

ഇരട്ടി മധുരം വറുത്തു പൊടിച്ചു നെയ്യ് ചേർത്തു പുരട്ടുക.

2.വെളുത്തുള്ളി

ആരോഗ്യകാര്യത്തില്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും വെളുത്തുള്ളി മുന്നില്‍ തന്നെയാണ്.വെളുത്തുള്ളി കഴിയ്ക്കുന്നതും വെളുത്തുള്ളിയും പാലും ചേര്‍ത്ത മിശ്രിതം പാലുണ്ണിയുള്ള സ്ഥലത്ത് പുരട്ടുന്നതും ഇതിനെ പ്രതിരോധിക്കുന്നു. വെളുത്തുള്ളി അരച്ച് ഇതിനു മുകളിൽ ആഴ്ചയിൽ നാലു തവണയെങ്കിലും അരമണിക്കൂറെങ്കിലും വച്ചാൽ ഇവ കരിഞ്ഞു പോകും.

3.നാരങ്ങ

നാരങ്ങ നീര് നിറം വർദ്ധിപ്പിക്കാൻ മാത്രമല്ല,പാലുണ്ണിയെ ഇല്ലാതാക്കാനും സഹായിക്കും,നാരങ്ങ നീര് അകത്തോട് സേവിക്കുന്നതും പുറമെ തേക്കുന്നതും നല്ലതാണ്

വിറ്റമിൻ സി കൂടുതൽ ഉള്ള ഭക്ഷണം കഴിക്കുന്നതും ഇവ കൊഴിഞ്ഞു പോകാൻ സഹായിക്കും.

4.താമരയില

താമരയിലനീരിൽ ഇരട്ടിമധുരം അരച്ചുകലക്കി വെളിച്ചെണ്ണയും വെളിച്ചെണ്ണയ്ക്കു സമം പശുവിൻ പാലും ചേർത്ത് കാച്ചിയരച്ച് പുരട്ടുക.

5.വാഴപ്പഴത്തിന്റെ തൊലി

വാഴപ്പഴത്തിന്റെ തൊലിയാണ് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത്.പഴത്തൊലി ചെറുതായി അരിഞ്ഞു പേസ്റ്റാക്കി പാലുണ്ണിയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക.രാത്രി ഇത് ചെയ്തതിനു ശേഷം രാവിലെ കഴുകിക്കളയാം.

6.ആവണക്കെണ്ണയും ബേക്കിംഗ് സോഡയും

ആവണക്കെണ്ണയും ബേക്കിംഗ് സോഡയും ചേര്‍ന്ന മിശ്രിതം പേസ്റ്റാക്കി പാലുണ്ണിയിൽ പുരട്ടുക.ഇത് ദിവസവും ചെയ്യുക.പാലുണ്ണി പോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

7.ഉള്ളിനീര്

ഉള്ളിനീര് പാലുണ്ണി കളയാന്‍ നല്ലതാണ്.മാത്രമല്ല ഇത് ചര്‍മ്മത്തിന് നല്ല നിറവും നല്‍കുന്നു.

8.പൈനാപ്പിൾ

പൈനാപ്പിള്‍ പേസ്റ്റാക്കി പാലുണ്ണിയുള്ള ഭാഗത്ത് പുരട്ടുക.കൂടാതെ പൈനാപ്പിള്‍ ജ്യൂസ് രണ്ടു നേരവും ശരീരത്തില്‍ പുരട്ടുന്നതും നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

9.ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലും ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു.ഇത് ചര്‍മ്മത്തെ മറ്റു വിഷാംശങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

10.കറ്റാര്‍വാഴ

കറ്റാർവാഴ നെടുകെ പിളര്‍ന്ന് പാലുണ്ണിക്കു മുകളിൽ ഉരസുക.15 മിനിട്ട് നേരം (ദിവസം മൂന്ന് നേരം) ഇങ്ങനെ ചെയ്യുക. പാലുണ്ണി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല എല്ലാ വിധത്തിലുമുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കറ്റാര്‍ വാഴ മികച്ചതാണ്.

Back to top button
error: