KeralaNEWS

രുചികരമായ ജാതിക്ക ചമ്മന്തി തയാറാക്കാം;ജാതിക്കയുടെ ആരോഗ്യ ഗുണങ്ങൾ

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ജാതിക്ക വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കാൻ ജാതിക്കയ്ക്ക് സാധിക്കും.തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ബ്രെയ്ൻ ടോണിക്കുമാണ് ജാതിക്ക
 
ജാതിക്ക ചമ്മന്തി

1.ജാതിക്ക-2-3 തൊണ്ട്
2.തേങ്ങ -അര മുറി
3.ചുവന്നുള്ളി -5എണ്ണം
4.വറ്റല് മുളക് – 5-6 അല്ലെങ്കിൽ കാശ്മീരി മുളക് പൊടി – (2സ്പൂണ്)
5 .ഉപ്പ് —- ആവശ്യത്തിന്
6.കറിവേപ്പില —2-3 ഇല
7. വാളൻ പുളി–നെല്ലിക്ക വലുപ്പത്തിൽ

ജാതിക്ക തൊണ്ട് ചെറുതായി മുറിച്ചു തേങ്ങ ഒഴികെ ഉള്ള ചേരുവകൾ ഒന്നിച്ചു ചോപ്പറിൽ അല്ലെങ്കിൽ മിക്സിയിൽ ഒന്ന് ചെറുതായി അരച്ചതിനു ശേഷം തേങ്ങ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.സ്വാദിഷ്ടമായ ജാതിക്ക ചമ്മന്തി തയ്യാർ….. !!!

Signature-ad

 

രുചിയും ഗന്ധവും കൂട്ടാൻ കറികളിൽ ചേർക്കുന്ന ജാതിക്കയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം ഉണ്ട്.വേദനസംഹാരിയാണ് ജാതിക്കാതൈലം.കാൻസർ തടയാനും ഈ തൈലം സഹായിക്കും.കോളൻ കാൻസർ തടയാൻ ജാതിക്കയ്ക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്ക ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾക്കു കഴിയും,പ്രമേഹമുള്ളവരിൽ ഉണ്ടാകുന്ന കടുത്ത വേദന കുറയ്ക്കാൻ ജാതിക്കാതൈലത്തിനു കഴിയും.
സന്ധിവാതം ഉള്ളവരിൽ സന്ധികൾക്കുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കുവാൻ ജാതിക്കയ്ക്കു കഴിയും.ഒരു ഗ്ലാസ് ചൂടുപാലിൽ ഒരു നുള്ള് ജാതിക്കാ പൊടി ചേർത്ത്, ഉറങ്ങാൻ കിടക്കും മുൻപു കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.സ്ട്രെസ് കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ജാതിക്ക സഹായിക്കും.
ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ജാതിക്ക വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വായിലെ അണുബാധയ്ക്കു കാരണമാകുന്ന സ്ട്രെപ്റ്റോ കോക്കസ് പോലുള്ള രോഗാണുക്കളോട്  പൊരുതി ദന്തപ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകാൻ ജാതിക്കയ്ക്കു കഴിയും.ചെമ്പ്, പൊട്ടാസ്യം, കാൽസ്യം, മാംഗനീസ്, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ നല്ല ഉറവിടമാണ് ഈ സുഗന്ധവ്യഞ്ജനം. ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കാൻ ഇവ അത്യാവശ്യമാണ്.
വിറ്റാമിൻ-സി, ഫോളിക് ആസിഡ്, റൈബോഫ്ലേവിൻ, നിയാസിൻ, വിറ്റാമിൻ-എ എന്നിവയുൾപ്പെടെയുള്ള സുപ്രധാന ബി-കോംപ്ലക്സ് വിറ്റാമിനുകളും ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ബീറ്റാ കരോട്ടിൻ, ക്രിപ്റ്റോക്സാന്തിൻ തുടങ്ങിയ ഫ്ലേവനോയ്ഡ് ആന്റി ഓക്‌സിഡന്റുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ബ്രെയ്ൻ ടോണിക് ആണ് ജാതിക്ക. വിഷാദലക്ഷണങ്ങളെ അകറ്റാൻ ജാതിക്ക സഹായിക്കുന്നു. സെറോടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുക വഴിയാണിത്.
ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറന്തോടുമാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയിൽ നിന്നും ജാതിയെണ്ണ /തൈലം, ജാതിവെണ്ണ, ജാതി സത്ത്, ജാതിപ്പൊടി, ഒളിയോറെസിൻ എന്നീ ഉത്പന്നങ്ങളും, ജാതിപത്രി വാറ്റി തൈലവും കറിക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനവും ആയി ഉപയോഗിക്കുന്നു.
ജാതിക്കയുടെ പുറന്തോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിനും

Back to top button
error: