Month: February 2022
-
NEWS
എലിസബത്ത് രാജ്ഞിക്ക് കോവിഡ്
ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്ഞിക്ക് ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൂർണവിശ്രമത്തിലായ രാജ്ഞിയെ വിദഗ്ദ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണ്. ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട സാഹചര്യം നിലവില്ലെന്ന് കൊട്ടാരം വക്താവ് അറിയിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് രണ്ട് രാജകുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്
Read More » -
Business
ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 2.5 മടങ്ങ് വര്‍ധിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒമ്പത് പ്രമുഖ നഗരങ്ങളിലെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 2.5 മടങ്ങോളം വര്‍ധിപ്പിച്ചതായി ഊര്‍ജ മന്ത്രാലയം. ഡല്‍ഹി അടക്കമുള്ള ഒമ്പത് നഗരങ്ങളിലെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണമാണ് നാല് മാസത്തിനിടെ 2.5 മടങ്ങോളമാക്കി ഉയര്‍ത്തിയത്. സൂറത്ത്, പുനെ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. ഊര്‍ജ്ജ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയില്‍ 678 പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അധികമായി സ്ഥാപിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ ആകെ 1,640 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 940 എണ്ണവും ഈ നഗരങ്ങളിലാണ്. നാല് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒമ്പത് നഗരങ്ങളിലാണ് ഇവി ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം, ഇന്ത്യയിലുടനീളം 22,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ഓയ്ല്‍ കമ്പനികള്‍. ഇന്ത്യന്‍ ഓയ്ല്‍ 10,000 ഇവി ചാര്‍ജിംഗ്…
Read More » -
Business
രാജ്യത്തെ കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ 11 % വര്‍ധന
മുംബൈ: രാജ്യത്തെ കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 11 ശതമാനത്തിന്റെ വര്‍ധന. ദി ഹുറുണ്‍ ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ഡോളര്‍ മില്യണെയര്‍ എന്നാണ് ഹുറുണ്‍ ഈ വിഭാഗത്തെ വിശേഷിപ്പിക്കുന്നത്. കുറഞ്ഞത് ഏഴ് കോടി രൂപയുടെ ആസ്ഥിയുള്ള കുടുംബങ്ങളെയാണ് ഹുറുണ്‍ കോടീശ്വര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 4.58 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളാണ് കോടീശ്വര പട്ടികയില്‍ ഇടം നേടിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വര്‍ധനവോടെ ഇന്ത്യന്‍ കോടീശ്വര കുടുംബങ്ങളുടെ എണ്ണം 6 ലക്ഷത്തിലെത്തുമെന്നും ഹുറുണ്‍ പറയുന്നു. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ മുംബൈ (20,300 കുടുംബങ്ങള്‍) ആണ് ഒന്നാമത്. ന്യൂഡല്‍ഹി (17,400), കൊല്‍ക്കത്ത (10,500) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യന്‍ കോടീശ്വരന്മാരുടെ ഹോബികള്‍, മാനസിക സന്തോഷം, മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങളും സര്‍വ്വെയില്‍ ഹുറുണ്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. സര്‍വ്വെയില്‍ പങ്കെടുത്ത കോടീശ്വരന്മാരില്‍ വ്യക്തിപരവും തൊഴില്‍ പരവുമായി സന്തോഷം കണ്ടെത്തുന്നവര്‍ 66 ശതമാനം മാത്രമാണ്. ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നവരുടെ…
Read More » -
Kerala
കടപ്ലാമറ്റം പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു
കോട്ടയം: കടപ്ലാമറ്റം പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. പഞ്ചായത്ത് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഓഫീസ് അടക്കമുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരുമിച്ച് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട രേഖകളും അനുമതികളുമെല്ലാം സമയബന്ധിതമായി നല്‍കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സംവിധാനം ഏകീകൃതമായത് പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു. കടപ്ലാമറ്റം ഹോമിയോ ആശുപത്രി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ മോഹന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആന്‍സി സഖറിയാസ്, ബിന്‍സി സാവിയോ, സച്ചിന്‍ സദാശിവന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജീന സിറിയക്, സിന്‍സി മാത്യു, തദ്ദേശ സ്വയംഭരണ വകുപ്പ്…
Read More » -
Crime
പോലീസ് കസ്റ്റഡിയിലിരിക്കെ കോട്ടയത്തുനിന്ന് മുങ്ങിയ പോക്സോ കേസ് പ്രതിയുടെ ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ ഇങ്ങനെ…
കോട്ടയം: പോലീസ് കസ്റ്റഡിയിലിരിക്കെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി അവിടെനിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച മുങ്ങിയ പോക്സോ കേസ് പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തതു. മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷി (24 )നെയാണ് വെസ്റ്റ് എസ്.ഐ: ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഒരുമാസത്തോളം പ്രതിക്കായി പോലീസ് വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. കെ.എല്‍ രജിസ്ട്രേഷനുള്ള വാഹനം കണ്ടാല്‍ ഇയാള്‍ മുങ്ങി ഒളിച്ചിരിക്കുകയായിരുന്നു പതിവ്. മലയാളികളെ കണ്ടാല്‍ സംസാരിക്കാന്‍ മുഖം നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഒരു മാസം മുന്‍പാണ് ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പയ്ക്കു രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന്, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബെജു, വിഷ്ണു വിജയദാസ്, സൈബര്‍ സെല്ലിലെ ശ്യാം…
Read More » -
Crime
കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍നിന്ന് ചാടി രക്ഷപെട്ട പോക്സോ കേസ് പ്രതി ബംഗളൂരുവില്‍നിന്ന് പിടിയില്‍
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയില്‍നിന്ന് ചാടി രക്ഷപെട്ട പോക്സോ കേസ് പ്രതി നാലു മാസത്തിനു ശേഷം ബംഗളൂരുവില്‍നിന്ന് പിടിയില്‍. സബ് ജയിലില്‍ നിന്നും പരിശോധനയ്ക്കായി എത്തിച്ചപ്പോഴായിരുന്നു പ്രതി രക്ഷപെട്ടത്. മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷ് (24 ) ആണ് പോലീസ് കസ്റ്റഡിയില്‍നിന്ന് നവംബര്‍ 24ന് രക്ഷപെട്ടത്. മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പ്രതി. വയറുവേദന അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിയേയുമായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ പോലീസുകാര്‍ എത്തിയിരുന്നു. അന്ന് പരിശോധന നടത്തിയശേഷം പ്രശ്നങ്ങളൊന്നും കാണാത്തതിനെത്തുടര്‍ന്ന് പ്രതിയെ വീണ്ടും ജില്ലാ ജയിലിലേക്ക് അയച്ചു. തൊട്ടടുത്ത ദിവസം രാവിലെ വീണ്ടും വയറുവേദന അനുഭവപ്പെടുന്നതായി പ്രതി വീണ്ടും പരാതി പറഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ പ്രതി വീണ്ടും വയറുവേദന അനുഭവപ്പെടുന്നതായും ബാത്റൂമില്‍ പോകണമെന്നും പറഞ്ഞ് പോകവേയാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ…
Read More » -
LIFE
നിഗൂഢത ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ആകാംഷയോടെ സിനിമ പ്രേമികൾ.
മലയാളത്തില്‍ എന്നും സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അനുഭവമാണ് സസ്പൻസ് മിസ്റ്ററി ത്രില്ലറുകൾ. ഇപ്പോള്‍ ഒരു പുതിയ സിനിമ ഇറങ്ങാന്‍ പോവുകയാണ്. ‘മിസ്റ്റര്‍ ഹാക്കര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. പേര് പോലെ തന്നെ ഒരു സാങ്കേതിക പശ്ചാത്തലത്തില്‍ നിന്നുള്ള ചിത്രമാകാം പ്രേക്ഷകരെ കാത്തിരിക്കുന്നത്. നിറയെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ടൈറ്റില്‍ പോസ്റ്റർ പുറത്തിറക്കിയത്. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ മുഹമ്മദ് അബ്ദുൾ സമദ് നിർമ്മിച്ച് നവാഗതനായ ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. എറണാംകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ‘മിസ്റ്റർ ഹാക്കറി’ൽ നവാഗതനായ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, ഷാജി നവോദയ, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, എം.എ. നിഷാദ്, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ, ടോണി ആൻ്റണി, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു,…
Read More » -
LIFE
തീ പോലെ ‘ഒരുത്തീ’.
“When life surprises you, prepare for the worst”. തീ പോലെ ഒരു സിനിമ, ആവേശഭരിതരായ അതിന്റെ ട്രയിലർ, ‘ ‘ഒരുത്തീ’ എന്ന ചിത്രമാണ് ഇപ്പോൾ ചർച്ച.ഒരു നീണ്ട ഇടവേളക്ക് ശേഷം നവ്യ നായര്‍ മലയാള സിനിമയിലേക്ക് കടന്ന് വരുന്ന ചലച്ചിത്രമാണ് ‘ഒരുത്തീ’. എസ്. സുരേഷ് ബാബു തിരക്കഥയെഴുതി, കെ. വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വി കെ പ്രകാശാണ്. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് നവ്യ നായരുടേത്. ചിത്രത്തില്‍ നവ്യയുടെ മകനായി അഭിനയിക്കുന്നത് ആദിത്യൻ എന്ന കുട്ടിയാണ്. ആദിത്യൻ ഒരു ദാരുണമായ ജപ്തി വാർത്തയെ തുടർന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സിനിമയിൽ അപ്പുവായി എത്തുന്ന ആദിത്യനെ പരിചയപ്പെടുത്തി നവ്യ നായര്‍ തന്നെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങിയിരുന്നു. നവ്യ നായരോടൊപ്പം, സൈജു കുറുപ്പ്, വിനായകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വന്‍ പ്രേക്ഷക സ്വീകാര്യതയാണ് നവ്യ നായർക്കും, ചിത്രത്തിനും ലഭിക്കുന്നത്.
Read More » -
Kerala
പ്രണയലേഖനം എങ്ങനെ എഴുതണം…? പ്രവീൺ എഴുതിയ പ്രണയ ലേഖനവും സ്വപ്നയുടെ മറുപടിയും
ഒരു പ്രണയലേഖനമെങ്കിലും എഴുതാത്തവർ ആരുണ്ട്…? കടലാസിലല്ലെങ്കിൽ മനസ്സിലെങ്കിലും… കഴിഞ്ഞ വാലൻ്റൈന്‍സ് ഡേയില്‍ തിരക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീണ്‍ ഇറവങ്കര വിവാദനായിക സ്വപ്ന സുരേഷിന് ഒരു പ്രണയലേഖനമെഴുതി. ‘ന്യൂസ് ദെന്‍’ പോര്‍ട്ടലിലൂടെ ലോകമാകെയുളള മലയാളികള്‍ അതേറ്റെടുത്തു. കാല്പനിക സൗന്ദര്യം തുളുമ്പുന്ന ആ പ്രണയലേഖനം വൈറലായത് വളരെ പെട്ടെന്നാണ്. അതുയര്‍ത്തിവിട്ട അലയൊലികൾ ഇപ്പോഴും നിലച്ചിട്ടില്ല പ്രവീൺ എഴുതിയ പ്രണയലേഖനം നൽകിയ ഉണർവ്വ് ചില്ലറയല്ല. പിന്നീട് സ്വപ്ന സുരേഷ് പ്രവീൺ ഇറവങ്കരക്ക് പ്രണയാര്‍ദ്രമായ ഭാഷയില്‍ മറുപടിയും നല്‍കി. പോയ നാളുകളിൽ മലയാളത്തിലെ മുഴുവന്‍ നവമാദ്ധ്യമങ്ങളും ഈ പ്രണയ ലേഖനങ്ങള്‍ ആഘോഷമാക്കി മാറ്റി. പ്രവീൺ എഴുതിയ പ്രണയലേഖനം Newsthen വീണ്ടും പ്രസിദ്ധീകരിക്കുന്നു: ഞാൻ നിന്നെ പ്രണയിക്കുന്നു സ്വപ്നാ, പ്രവീൺ ഇറവങ്കര പ്രിയപ്പെട്ട സ്വപ്നാസുരേഷ്, കഴിഞ്ഞ അഞ്ചെട്ടുപത്തു ദിവസമായി എനിക്ക് നിന്നോട് കനത്ത പ്രണയമാണ്. എനിക്കെന്നല്ല കേരളത്തിലെ ദുർബല ഹൃദയരായ അനേകം പുരുഷന്മാർക്കും ഇതേ വികാരമാവും നിന്നിൽ ജനിച്ചിട്ടുണ്ടാവുക. എന്തൊരു പ്രൗഢയാണ് നീ. എന്തൊരു ഭാഷയാണ്…
Read More » -
Kerala
നായയുടെ മുന്നിൽ പുലി വാലും ചുരുട്ടി ഓടി
പെട്ടെന്ന് മുന്നിലെത്തിയ പുലിയെ കണ്ട് ഞെട്ടിത്തരിച്ചുപോയ സന്ദര്‍ഭത്തില്‍ പോലും സ്വന്തം മനോധൈര്യം കൊണ്ട് മരണത്തെ പ്രതിരോധിക്കുന്ന ഒരു നായയുടെ വിഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.സംഭവം എവിടെയാണെന്ന് വ്യക്തമല്ല. ഒരു കാട്ടുപാതയില്‍ വിശ്രമിച്ചുകൊണ്ടിരിക്കുന്ന നായയുടെ നേര്‍ക്ക് പുലി പാഞ്ഞടുക്കുന്നതും ചാടിയെഴുന്നേറ്റ നായ പുലിയെ കുരച്ചോടിക്കുന്നതുമായ ദൃശ്യങ്ങളാണ് വൈറല്‍ വിഡിയോയിലുള്ളത്.പുലി കുതിച്ച് മുഖാമുഖം വന്നുനില്‍ക്കുമ്ബോള്‍ ഒട്ടും പതറാതെ തന്റെ സര്‍വശക്തിയുമെടുത്ത് കുരച്ചുകൊണ്ട് നിൽക്കുകയാണ് നായ.നായയുടെ കുരയ്ക്ക് മുന്നില്‍ പുലി പതറി തിരിച്ചു പോകുന്നത് വിഡിയോയിലുണ്ട്.പുലിയെ കാട്ടിനുള്ളിലേക്ക് മടക്കിയയച്ച നായയുടെ ധീരതയ്ക്കാണ് സോഷ്യല്‍ മീഡിയയുടെ കൈയ്യടി.
Read More »