FoodHealthLIFENewsthen Special

മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ

<span;>മുപ്പത് വയസ്സ് കഴിയുന്നതോടെ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നതും വറുത്തതും പൊരിച്ചതുമെല്ലാം ആഹാരക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതിലൂടെ വിവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് നാം ചെയ്യുന്നത്. മാത്രമല്ല, ജോലി തിരക്കും വീട്ടിലെ തിരക്കും കാരണം പലർക്കും ആഹാരത്തിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടാത്തണമെന്നില്ല. പ്രത്യേകച്ച് സ്ത്രീകൾക്ക്. ജോലി ചെയ്യുന്നവരാണെങ്കിൽ പ്രത്യേകിച്ചും. എന്തെങ്കിലും കഴിച്ചെന്ന വരുത്തി ഓഫീസിലേയ്ക്ക് ഓടുകയാണ് മിക്കവരും. അതല്ലെങ്കിൽ ഏതെങ്കിലും ഓർഡർ ചെയ്ത് വരുത്തും. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

<span;>ഭക്ഷണക്രമത്തിൽ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയാനായി ചില ഭക്ഷണങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ..

Signature-ad

<span;>ബീൻസ്
<span;>ധാതുക്കളും മറ്റ് ജീവകങ്ങളും ധാരാളമടങ്ങിയ ബീൻസിൽ ഭക്ഷ്യ നാരുകളും ധാരാളമായി അടങ്ങിയിരിക്കിന്നു. മാത്രമല്ല, ഒമേഗ 3 ഫാറ്റുകളുടെ കലവറ കൂടിയാണ് ബീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന കരോട്ടിനോയ്ഡുകളും ഫ്ലേവനോയ്ഡുകളും ബീൻസിൽ ധാരാളമുണ്ട്. ഇവയുടെ ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും ദഹനപ്രശ്നങ്ങൾക്ക് പരിഹാരം നൽകാനും സഹായിക്കും. കാലറി കുറവായതിനാൽ ധാരാളം അളവിൽ ഇത് കഴിക്കാവുന്നതാണ്. കാലറി കുറഞ്ഞ ഭക്ഷണമായതു കൊണ്ട് തന്നെ കൊളസ്‌ട്രോൾ പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാനും ബീൻസിനു കഴിയും.

<span;>ചീര
<span;>രോഗ പ്രതിരോധം, രോഗ നിവാരണം, സൗന്ദര്യ സംരക്ഷണം എന്നിങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഇലക്കറികളുടെ ഔഷധ ഗുണങ്ങൾ വളരെയേറെ പ്രയോജനം ചെയ്യും. പല രോഗങ്ങൾക്കുമുള്ള മരുന്നായി ഇലക്കറികൾ ഉപയോഗിക്കാൻ ആയുർവേദത്തിൽ പോലും നിർദ്ദേശിക്കുന്നുണ്ട്. ഇലകളുടെ ഗാനത്തിൽ പെട്ട വിവിധയിനം ചീരകൾ കാഴ്ചശക്തി വർദ്ധിപ്പിക്കാനും ചർമ്മ സൗന്ദര്യം നില നിർത്താനും സഹായിക്കുന്നതാണ്. ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A ആണ് ഇതിനു സഹായിക്കുന്നത്. കൂടാതെ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്ന കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി ഇലക്കറികളിൽ അടങ്ങിയിക്കുന്നതിനാൽ മുപ്പത് വയസ്സിനു ശേഷം ഇത് ധാരാളം കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫ്ലാവനോയിഡുകളും ആന്റി ഓക്‌സിഡന്റുകളും പ്രതിരോധ ശക്തി വർധിപ്പിക്കാനും സഹായിക്കും

<span;>ഉരുളക്കിഴങ്ങ്
<span;>വളരെ എളുപ്പത്തിൽ ആഹാരത്തിന്റെ ഭാഗമാക്കാവുന്ന പച്ചക്കറിയാണിത്. ഉരുളക്കിഴങ്ങെന്നാൽ സൗന്ദര്യവും ആരോഗ്യവും ചേർന്നതാണെന്നാണ് പൊതുവെ പറയുന്നത്. അമിത രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാനും ഉരുളക്കിഴങ്ങ് മതി. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ഫൈബറും മറ്റ് ധാതുക്കളും ശരീര ഭാരം വർദ്ധിക്കാതെ നോക്കുകയും ചെയ്യും. എല്ലുകൾ ബലപ്പെടുത്തുന്നതിനും ഉരുളക്കിഴങ്ങ് വളരെയധികം ഗുണകരമാണ്. ഇതിൽ ഉള്ള കാൽസ്യം, സിങ്ക്, അയൺ , മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ രക്തത്തിലെ കൊഴുപ്പ് നീക്കം ചെയ്ത് അമിത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഉരുളക്കിഴങ്ങ് ആഹാരത്തിന്റെ ഭാഗമാക്കുക.

<span;>മധുരകിഴങ്ങ്
<span;>മധുരക്കിഴങ്ങെന്നാൽ വിവിധയിനം ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഫൈബറുകളുടെയും അന്നജത്തിന്റെയും കലവറയാണ്. ഇത് പാകം ചെയ്തോ അല്ലാതെയോ കഴിക്കാവുന്നതാണ്. മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ എന്ന ആന്റി ഓക്സിഡന്റ് ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം സഹായകമാണ്. ശരീരത്തിലെ വിറ്റാമിൻ D യുടെ അപാകത നികത്താനും എല്ലുകള്‍ ബലപ്പെടുത്താനും ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നത് ശീലമാക്കിയാൽ മതി. പ്രതിരോധശക്തി വർദ്ധിപ്പിക്കുക, ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുക, ദഹനപ്രക്രിയ മെച്ചപ്പെടുത്തുക എന്ന് തുടങ്ങിയ വിവിധ കാര്യങ്ങൾക്കും മധുരക്കിഴങ്ങ് സഹായിക്കും.

<span;>ബട്ടർ  ഫ്രൂട്ട്.
<span;>ബട്ടർ ഫ്രൂട്ട് എന്നും അറിയപ്പെടുന്ന ഈ ഫലത്തിൽ വിറ്റാമിന്‍ A, B, E എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീനും ഫൈബറുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ധാരാളമായി കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ കൊഴുപ്പ് ആരോഗ്യത്തിന് ഗുണപ്രദമാണ്. ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈ പഴം കഴിക്കുക. മാത്രമല്ല, അവോകാഡോയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും മറ്റ് ഘടകങ്ങളും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

Back to top button
error: