KeralaNEWS

വെളുത്ത കുഞ്ഞ് കൈയ്യിൽ; കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന ആരോപണത്താൽ നാടോടി സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ചു

തിരുവനന്തപുരം: നാടോടി സ്ത്രീയെയും നാല് മാസം പ്രായമായ കുഞ്ഞിനെയും തടഞ്ഞു വെച്ച്‌ നാട്ടുകാര്‍.കുഞ്ഞ് അമ്മയേക്കാള്‍ വെളുത്തിരുന്നതിനാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ ആന്ധ്ര സ്വദേശിനിയായ സുജാത എന്ന സ്ത്രീയെ തടഞ്ഞു വെച്ചത്. തിരുവനന്തപുരം പാറ്റൂരിലാണ് സംഭവം.
കുഞ്ഞ് തന്റേത് തന്നെയാണെന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും നാട്ടുകാര്‍ കേട്ടില്ല.തടഞ്ഞു വെച്ചവര്‍ വഞ്ചിയൂര്‍ പൊലീസില്‍ വിവരമറിയിച്ചു.തുടർന്ന് പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും സ്‌റ്റേഷനിലെത്തിച്ചു.

ഒടുവില്‍ സുജാത സ്‌റ്റേഷനില്‍ വെച്ച്‌ തന്റെ ഭര്‍ത്താവ് കരിയപ്പയെ വിളിച്ചു.സ്വന്തം മകളാണെന്ന് തെളിയിക്കാന്‍ മകള്‍ ജനിച്ച രേഖയും ഫോട്ടോകളുമായി കരിയപ്പ സ്‌റ്റേഷനിലെത്തി.ഇത് കണ്ട് ബോധ്യപ്പെട്ടതിനുശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്.

Back to top button
error: