Month: February 2022
-
Kerala
ഇണപിരിയാത്ത ചങ്ങാതിമാർ മരണത്തിനു കൂട്ടു പോയതും ഒന്നിച്ച്, മോനിപ്പളളി അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ മനോജിൻ്റെയും ശ്രീജിത്തിൻ്റെയും ഓർമയിൽ കണ്ണീരടങ്ങാതെ പറന്തൽ ഗ്രാമം
പന്തളം: പറന്തൽ ഗ്രാമത്തിന് കണ്ണീരടങ്ങുന്നില്ല. ഒന്നിച്ചു പഠിച്ച് വളര്‍ന്ന് ഇണപിരിയാത്ത ചങ്ങാതിമാരായി, ഒരേ മനസ്സോടെ ജീവിച്ച മനോജും ശ്രീജിത്തും മരണത്തിന് കൂട്ടു പോയതും ഒന്നിച്ച് തന്നെ. കൂട്ടുകാരൻ മനുവിനെ അബുദാബിയിലേക്കു യാത്ര അയക്കാൻ നെടുമ്പാശേരി എയര്‍ പോര്‍ട്ടിലേക്ക് പോയതും ഇരുവരും ഒന്നിച്ചു തന്നെ. പക്ഷേ അതവരുടെ അന്ത്യയാത്രയാണെന്ന് ആരറിഞ്ഞു. കുറവിലങ്ങാട് മോനിപ്പള്ളിയില്‍ രാവിലെ കാറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പന്തളം പന്തൽ സ്വദേശികളായ ശ്രീജിത്തും, മനോജും ദാരുണമായി മരണപ്പെട്ടു. 33 വയസായിരുന്നു ഇരുവരുടെയും പ്രായം. സുഹൃത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങിയവരാണ് അപകടം സംഭവിച്ചത്. കാര്യങ്ങളൊന്നുമറിയാതെയാണ് അനിത രാവിലെ ഭര്‍ത്താവിനെ വിളിച്ചത്. എവിടെയായി, എപ്പോള്‍ വീട്ടിലെത്തുമെന്ന് അറിയാനായിരുന്നു അനിത മനോജിന്റെ ഫോണിലേക്ക് വിളിച്ചത്. മറുതലയ്ക്കല്‍ ഫോൺ അറ്റന്‍ഡ് ചെയ്തത് കുറവിലങ്ങാട് സ്‌റ്റേഷനിലെ ഒരു പൊലീസുകാരനാണ്. മനോജും സുഹൃത്ത് ശ്രീജിത്തും മോനിപ്പള്ളിയിലുണ്ടായ അപകടത്തില്‍ മരിച്ചുവെന്ന യാഥാർത്ഥ്യം അനിതയോട് പറയാന്‍ ആ പൊലീസുകാരന് കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹം പറഞ്ഞത്, പുരുഷന്മാര്‍ ആരെയെങ്കിലും ഒന്ന് വിളിക്കാനായിരുന്നു. പന്തികേടു…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിക്കെതിരെ പോക്സോ കേസ്; പെൺകുട്ടി ഗർഭിണി
ആലുവയിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്.പത്തൊമ്ബതുകാരിയായ പെണ്‍കുട്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.പെണ്‍കുട്ടി നിലവില്‍ ഗര്‍ഭിണിയാണ്. 16 കാരനുമായുള്ള ബന്ധത്തിലാണ് യുവതി ഗര്‍ഭിണിയായത്.ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്.വിദ്യാര്‍ഥികളായിരിക്കെ ആരംഭിച്ച ബന്ധം പിന്നീട് വളരുകയായിരുന്നു. അടുത്തിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.വിവരം പുറത്തറിഞ്ഞതോടെ ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടത്തല പോലീസ് കേസെടുക്കുകയായിരുന്നു.
Read More » -
Kerala
തണ്ണിമത്തന്‍ ജ്യൂസില്‍ നിന്ന് ഭക്ഷ്യ വിഷബാധ; ഇരുനൂറോളം പേർ ആശുപത്രിയിൽ
തിരുനാവായ: തണ്ണിമത്തന്‍ ജ്യൂസില്‍ നിന്ന് ഭക്ഷ്യ വിഷബാധ. ജ്യൂസ് കുടിച്ച ഇരുനൂറോളം പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.വൈരങ്കോട് തീയ്യാട്ടുത്സവം കാണാന്‍ വന്നവർക്കാണ് തണ്ണിമത്തന്‍ ജ്യൂസിലൂടെ ഭക്ഷ്യ വിഷബാധയേറ്റത്.മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. തിരുനാവായ പഞ്ചായത്തില്‍ മാത്രം അന്‍പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.വഴിയരികിലെ താല്‍ക്കാലിക കടകളില്‍ നിന്നാണ് ഇവര്‍ ജ്യൂസ് കുടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തീയ്യാട്ടുത്സവം നടന്നിരുന്നത്.ഉത്സവം പ്രമാണിച്ച് ഒട്ടേറെ താല്‍ക്കാലിക കടകളും തുറന്നിരുന്നു.ഇതിൽ തണ്ണിമത്തന്‍ ജ്യൂസ് കഴിച്ചവരിലാണ് പനി, ഛര്‍ദി, വയറിളക്കം മുതലായവ അനുഭവപ്പെട്ടത്.തുടര്‍ന്ന് വിവിധ ആശുപത്രികളായി ഇവര്‍ ചികിത്സ തേടുകയായിരുന്നു.ജൂസ് തണുപ്പിക്കാനായി ഇട്ട ഐസിൽ നിന്നാണ് ഇവർക്ക് വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Religion
പെരുമ്പള്ളി വാഹന തീര്‍ത്ഥയാത്രയ്ക്ക് മണർകാട് കത്തീഡ്രലിൽ സ്വീകരണം നൽകി
മണർകാട്: കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും സുന്നഹദോസ് പ്രസിഡന്റുമായിരുന്ന കാലം ചെയ്ത ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 23-ാമത് ദുഖ്‌റോനോ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വാഹന തീര്‍ത്ഥയാത്രയ്ക്ക് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സ്വീകരണം നൽകി. കോട്ടയം ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനി കബറടങ്ങിയിരിക്കുന്ന പെരുമ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന പള്ളിയിലേക്ക് നടത്തിയ വാഹന തീർത്ഥയാത്ര കത്തീഡ്രലിൽ എത്തിചേർന്നപ്പോൾ വൈദീകരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മറ്റി അംഗങ്ങളുടെയും യൂത്ത് അസോസിയേഷന്‍ മണര്‍കാട് യൂണിറ്റിന്റെയും വിശ്വാസികളുടെയും ആഭിമുഖ്യത്തില്‍ സ്വീകരിച്ചു. പെരുമ്പള്ളി ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 23-ാമത് ദുഖ്‌റോനോ പെരുന്നാളിനോട് അനുബന്ധിച്ച് കോട്ടയം ഭദ്രാസന യൂത്ത് അസോസിയേഷൻ നടത്തിയ വാഹന തീര്‍ത്ഥയാത്രയ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സ്വീകരണം നൽകിയപ്പോൾ കത്തിഡ്രല്‍ സഹവികാരിയും യൂത്ത് അസോസിയേഷന മണര്‍കാട് യൂണിറ്റ് പ്രസിഡന്റുമായ ഫാ.കുറിയാക്കോസ് കാലായിൽ ഹാരാര്‍പ്പണം നടത്തുന്നു. കത്തിഡ്രല്‍…
Read More » -
Kerala
ഉത്തരാഖണ്ഡില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 15 മരണം
ഉത്തരാഖണ്ഡില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 15 മരണം.ചമ്ബാവത്ത് ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്.ചമ്ബാവത്തിലെ സുഖിദാംഗ് റീത്ത സാഹിബ് റോഡിന് സമീപമുള്ള തോട്ടിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ വീഴുകയായിരുന്നു.15 ആളുകള്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്.ഇതുവരെ 14 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.രക്ഷാസംഘം തിരച്ചില്‍ തുടരുകയാണ്. ഉത്തരാഖണ്ഡിലെ കാക്കനായിലെ ദണ്ഡ, കതോട്ടി ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്.ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി പോകുകയായിരുന്നു ഇവർ.അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
NEWS
മാപ്പ് ലഭിച്ച പ്രതി, ഹൃദയാഘാതം വന്ന് മരിച്ചു
കഴിഞ്ഞ 18 വര്‍ഷമായി തന്നെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇരയുടെ കുടുംബത്തോട് നിരന്തരമായി അപേക്ഷിച്ചിരുന്ന കൊലക്കേസിലെ പ്രതിക്കാണ് മാപ്പ് കിട്ടിയത്. തൊട്ടുപ്പിന്നാലെ അയാൾ ഹൃദയഘാതം വന്ന് മരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ പൗരനാണ് മാപ്പ് നൽകിയതിന് തൊട്ടുപിന്നാലെ മരിച്ചത്.സംഭവം നടന്നത് ഇറാനിലെ ബന്ദര്‍ അബ്ബാസിലെ കോടതി ദയാഹര്‍ജി നല്‍കിയതിന് പിന്നാലെയാണ്. 55 കാരനായ പ്രതിക്ക് മാപ്പ് ലഭിച്ചതിന് പിന്നാലെ അതീവ സന്തോഷവാനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അല്‍പസമയത്തിനകം പ്രതിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇരയുടെ മാതാപിതാക്കള്‍ ഇയാള്‍ക്ക് മാപ്പുനല്‍കിയെന്ന് അറിയിച്ചതോടെ സന്തോഷവാനായ പ്രതി പെട്ടെന്നുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ വന്നെ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
Read More » -
Kerala
തമിഴ്നാട്ടിൽ ഡി.എം.കെയുടെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ഗംഗാ നായകിന് വിജയം
തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ഗംഗാ നായകിന് വിജയം.വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37ാം വാര്‍ഡ് കൗണ്‍സിലറായാണ് ഗംഗാ നായക് വിജയിച്ചത്. 20 വര്‍ഷമായി ഡി.എം.കെയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് 49കാരിയായ ഗംഗ. തമിഴ്നാട്ടിലെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടുന്ന ഏക സ്ഥാനാര്‍ഥിയുമാണ് ഗംഗാ നായക്.
Read More » -
Kerala
സുഖമായി ഉറങ്ങുക ഒരു ഭാഗ്യമാണ്;നല്ല ഉറക്കം കിട്ടാൻ ഇതാ ചില മാർഗങ്ങൾ
ശരിയായ ആരോഗ്യത്തിനും മൊത്തത്തിലുള്ള സൗഖ്യത്തിനും ഭക്ഷണവും വ്യായാമവും കൂടാതെ മികച്ച ഉറക്കവും ആവശ്യമാണ് സുഖമായി ഉറങ്ങുക ഒരു ഭാഗ്യമാണ്.ആ ഭാഗ്യമുള്ളവർ വളരെ കുറവും.ലോകപ്രശസ്ത ഫിറ്റ്നെസ് സൊലൂഷൻ സ്ഥാപനമായ ഫിബിറ്റിന്റെ(Fitbit) പഠന റിപ്പോർട്ട് പ്രകാരം-ലോകത്തെ ഏറ്റവും മോശം ഉറക്കക്കാരിൽ മുൻപിലാണത്രെ ഇന്ത്യക്കാരുടെ സ്ഥാനം.ദിവസം ശരാശരി 6.55 മണിക്കൂർ ആണ് ഇന്ത്യക്കാരുടെ ഉറക്കം എന്നാണ് അവർ പറയുന്നത്. ശരിയായ ആരോഗ്യത്തിനും മൊത്തത്തിലുള്ള സൗഖ്യത്തിനും ഭക്ഷണവും വ്യായാമവും കൂടാതെ മികച്ച ഉറക്കവും ആവശ്യമാണ്.നല്ല ഉറക്കത്തിനു തടസ്സം നിൽക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ശരീരവേദന, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ, മദ്യം, പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം, ചായ, കാപ്പി പോലുള്ള തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന വസ്തുക്കളുടെ അമിത ഉപയോഗം, ചില മരുന്നുകൾ, വൈകി ഉറക്കം, വൈകി ഉണരൽ, ഉച്ചയുറക്കം, പകലുറക്കം തുടങ്ങിയ ആരോഗ്യകരമല്ലാത്ത ഉറക്ക ശീലങ്ങൾ,ഉത്കണ്ഠ, സംഘർഷം, വിഷാദം തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങൾ– ഇങ്ങനെ ഒത്തിരിയൊത്തിരി പ്രശ്നങ്ങള്‍. നന്നായി ഉറങ്ങാന്‍ ചില മാര്‍ഗങ്ങള്‍ നല്ല അന്തരീക്ഷം ഒരുക്കുക: ഉറങ്ങുന്നതിന് മുന്‍പ്…
Read More » -
Kerala
സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വയനാട് : സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മാനന്തവാടി കല്ലോടി എടപാറയ്ക്കൽ പരേതനായ ഫ്രാന്സീസിന്റെ ഭാര്യ ശുഭ (40 ) ആണ് മരണപ്പെട്ടത്.ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസ് എടുക്കുന്നതിനിടയിൽ ശുഭ പെട്ടെന്ന് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചതാണ് അപകടകാരണം. ബസിന്റെ മുൻവശത്തോട് ചേർന്നാണ് വീട്ടമ്മ റോഡ് മുറിച്ചു കടന്നത്.ഇതിനാൽ ഡ്രൈവറുടെ കാഴ്ച്ചയിൽ പെടാതിരുന്നതാണ് ദാരുണ സംഭവത്തിന് ഇടയായത്.പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More » -
India
ദുബായി യാത്രക്കാർക്ക് ആശ്വാസം; വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി
ദുബായ്: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുളള യാത്രക്കാർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് കോവിഡ് റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു ദുബായ് വ്യോമയാന അതോറിറ്റി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്. നിലവിൽ ദുബായ് വിമാനത്താവളത്തിലേയ്ക്കു പോകുന്ന യാത്രക്കാർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അബുദാബി, ഷാർജ വിമാനത്താവളങ്ങളിലേയ്ക്കു ഇന്ത്യയിൽ നിന്നു പോകുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധന തുടരും. അതേസമയം, യാത്രക്കു 48 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. ദുബായ് വിമാനത്താവളത്തിലെത്തിയശേഷവും പിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പൊസിറ്റീവാണെങ്കിൽ മാത്രം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്നും അതോറിറ്റി വ്യക്തമാക്കി.
Read More »