KeralaNEWS

മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് ലഹരിവസ്തുക്കളുമായി പോകുകയായിരുന്ന രണ്ടു ലോറികൾ കണ്ണൂരിൽ പിടികൂടി

കണ്ണൂര്‍: മംഗലാപുരത്ത് നിന്നും ലഹരിവസ്തുക്കളുമായി കൊച്ചിയിലേക്ക് പോകുകയായിരുന്ന രണ്ട് ലോറികള്‍ കണ്ണൂരിൽ പിടികൂടി.കണ്ണൂര്‍ ടൗണ്‍ പോലീസാണ് ലോറികൾ പിടികൂടിയത്.സംഭവത്തില്‍ കാസര്‍കോട് കടുലു സ്വദേശികളായ ജാബിര്‍, യൂസഫ് എന്നിവര്‍ പിടിയിലായി.അച്ഛനും മകനുമാണ് ഇവർ.

ഉച്ചക്ക് രണ്ട് മണിയോടെയാണ് ആദ്യ ലോറി പോലീസിന്റെ പിടിയിലായത്.തോട്ടട എസ്‌എന്‍ കോളേജിന് സമീപമായിരുന്നു സംഭവം.ചരക്ക് ലോറിയിൽ ചാക്കുകളിലാക്കി ലഹരിവസ്തുക്കൾ നിറച്ച ശേഷം പടുതയിട്ട് മൂടുകയായിരുന്നു.ഇതിന് പിന്നാലെ പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന ലഹരി വസ്തുക്കള്‍ കിഴുത്തള്ളിയില്‍ നിന്നും പോലീസ് പിടികൂടി.കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.

Back to top button
error: