ചെന്നൈ: തമിഴ്‌നാട് നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തൂത്തുവാരി ഭരണ കക്ഷിയായ ഡിഎംകെ.ചെന്നൈ, കോയമ്ബത്തൂര്‍, സേലം അടക്കമുള്ള 21 കോര്‍പറേഷനിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം.രണ്ടാം സ്ഥാനത്തുള്ള എ.ഐ.എ.ഡി.എം.കെ ബഹുദൂരം പിന്നിലാണ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ തിരിച്ചടി നേരിട്ട കോയമ്ബത്തൂര്‍ അടക്കമുള്ള ജില്ലകളില്‍ വന്‍മുന്നേറ്റമാണ് പാര്‍ട്ടിക്കുണ്ടായത്.
21 കോര്‍പ്പറേഷനുകളിലും ഡിഎംകെയാണ് മുന്നില്‍.കോര്‍പ്പറേഷനുകളിലെ 77 വാര്‍ഡുകളിലും, 128 മുന്‍സിപ്പാലിറ്റികളിലും, നഗര പഞ്ചായത്തുകളിലെ 385 വാര്‍ഡുകളിലും ഡിഎംകെ മുന്നേറിയിരിക്കയാണ്.ബി.ജെ.പിക് കും കമല്‍ഹാസന്റെ പാര്‍ട്ടിക്കും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല.സി.പി.എം 32 സീറ്റിലും കോണ്‍ഗ്രസ് 29 സീറ്റിലും വിജയിച്ചു. തനിച്ച് മത്സരിച്ച എസ്.ഡി.പി.ഐ 26 സീറ്റുകളില്‍ വിജയിച്ചു.
ഫെബ്രുവരി 19 ന് നടന്ന തിരഞ്ഞെടുപ്പ് 21 കോര്‍പ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 ടൗണ്‍ പഞ്ചായത്തുകളിലുമായി 12,839 വാര്‍ഡുകളിലേക്കാണ് നടന്നത്.