KeralaNEWS

എല്ലാവരും പറ്റിച്ചു; തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്

റോഡ്: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ഒരു വോട്ട്.ഈറോഡ് ജില്ലയിലെ ഭവാനിസാ​​ഗര്‍ ടൗണ്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്രനാണ് ഒരു വോട്ട് ലഭിച്ചത്.

‘സ്വന്തം കുടുംബത്തിലുളളവര്‍ പോലും തനിക്ക് വോട്ട് തന്നില്ലെന്ന് നരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ കുടുംബാം​ഗങ്ങളോ, പാര്‍ട്ടിയം​ഗങ്ങളോ, സുഹൃത്തുക്കളോ തനിക്ക് വോട്ട് ചെയ്തില്ല. വോട്ട് ചെയ്യാമെന്ന് പറഞ്ഞ് പലരും തന്നെ വഞ്ചിച്ചുവെന്നും നരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: