ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതിനാൽ ദക്ഷിണേന്ത്യയിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളിലാകും കേരളത്തിൽ മഴയ്ക്ക് സാധ്യത.മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
ന്യൂനമര്‍ദ്ദ സ്വാധീന ഫലമായി തെക്കന്‍ തമിഴ്നാട് തീരദേശ മേഖലയില്‍ മാര്‍ച്ച് 2,3 തീയതികളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.