KeralaNEWS

ആരായിരുന്നു സ്റ്റാലിൻ ഇന്ത്യക്ക് ?

ധൂനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമമാണ് 1943 ൽ ഉണ്ടായ ബംഗാൾ ക്ഷാമം.ഏകദേശം 30 ലക്ഷം പേരാണ് ആ കാലയളവിൽ  ബംഗാളിലും ഒറീസയിലുമായി പട്ടിണി കിടന്ന് മരിച്ചത്.ഇന്ത്യ.അടിയന്തിരമായി ഭക്ഷ്യ ധാന്യങ്ങൾ അവശ്യപെട്ടപ്പോൾ ബ്രിട്ടിഷ് പ്രധാന മന്ത്രിയായിരുന്ന വിൻസന്റെ ചർച്ചിലിന്റെ മറുപടി. ഇപ്രകാരമായിരുന്നു:
“ഇന്ത്യക്കാർ പെറ്റു പെരുകുന്നത് മുയലുകളെ പോലെയാണ്.
 ഇന്ത്യയിൽ ഭക്ഷണ ക്ഷാമമുണ്ടെങ്കിൽ എന്തെ ഗാന്ധി മരിക്കുന്നില്ല ?”
1947 ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കും ശേഷം വീണ്ടുമൊരു ക്ഷാമത്തിലേക്കു നമ്മുടെ രാജ്യം അഭിമുഖികരിച്ചപ്പോൾ , ഇന്ത്യൻ ഭരണകൂടം സഹായത്തിനായി ലോക ശക്തികളെ സമീപിച്ചു. അമേരിക്ക സഹായം നൽകാമെന്ന് അറിയിച്ചെങ്കിലും, അതിന്റ വ്യവസ്ഥകളും, നടപടികളും എഴുതി തയാറാക്കുന്ന തിരക്കിൽ ദിവസങ്ങൾ, ആഴ്ചകൾ കടന്നു പോയി.
 ആ സമയത്താണ് ഇന്ത്യയുടെ സഹായ അഭ്യർത്ഥന മോസ്കോയിലെ ക്രെംലിൻ കൊട്ടാരത്തിൽ സ്റ്റാലിന്റെ മുന്നിലെത്തുന്നത്.ഉടനെ തന്നെ ലോകത്തിന്റെ പല ഭാഗത്തേക്കായി ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെട്ടു കഴിഞ്ഞിരുന്ന കപ്പലുകൾ  ലക്‌ഷ്യം മാറ്റി ഇന്ത്യയിലേക്ക് വഴി തിരിച്ചു വിടുവാൻ സ്റ്റാലിൻ ഉത്തരവിട്ടു.ഇതുവരെ നമ്മൾ ഒരു ഉടമ്പടിയിലും ഇന്ത്യയുമായി എത്തിച്ചേർന്നിട്ടില്ല എന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിനു സ്റ്റാലിൻ നൽകിയ മറുപടി ഇതായിരുന്നു.
“രേഖകൾക്കു കാത്തിരിക്കാം, പട്ടിണിക്കു പറ്റില്ല”-എന്നായിരുന്നു !!
ലോകത്തിലെ ഏറ്റവും ക്രൂരനും ഏകാധിപതിയുമെന്ന് അമേരിക്ക അടക്കമുള്ളവർ പറയുന്ന ജോസഫ്  സ്റ്റാലിന്റെ കാര്യമാണ് പറഞ്ഞത്.

Back to top button
error: