Month: February 2022

  • Kerala

    യുദ്ധ ഭൂമിയിൽ നിന്നും ആര്യ വന്നു തന്റെ വളർത്തുനായയെയും കൂട്ടി

    റഷ്യ- യുക്രൈന്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വന്തം നാട്ടിലേക്ക് രക്ഷപെടുന്നതിനിടെ തന്റെ വളർത്തുന്നയയെ കൂടെ കൂട്ടിയ ഇടുക്കിക്കാരി ആര്യയാണ് ഇപ്പോൾ ചർച്ചകളിലെ താരം. തന്റെ വളര്‍ത്തുനായയെയാണ് യുദ്ധ ഭൂമിയില്‍ ഉപേക്ഷിക്കാതെ ആര്യ കൂടെക്കൂട്ടിയിരിക്കുന്നത്.       കഷ്ടപ്പെട്ടാണ് യുദ്ധ ഭൂമിയില്‍ നിന്ന് ആര്യ കാട്ടുപറമ്പില്‍ എന്ന ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ പെണ്‍കുട്ടി തന്റെ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. എല്ലാവരും മത്സരിച്ച് സ്വാർത്ഥത അന്വേഷിച്ച് യുദ്ധം ചെയ്യുമ്പോൾ ആര്യയുടെ പ്രവൃത്തി  ഏറെചിന്തിപ്പിക്കാനുതകുന്നതാണ്. യുദ്ധങ്ങള്‍ എല്ലാ രീതിയിലും കെടുതികള്‍ മാത്രമാണ് വിതയ്ക്കുക. ആത്യന്തികമായി ഒരുപാട് ജീവനുകളെയാണ് അപഹരിക്കുക. യുദ്ധം മനുഷ്യന് ഒരു ഗുണവും ചെയ്യുന്നില്ല.         കടന്നാക്രമണങ്ങളില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഇട്ടെറിഞ്ഞു പോവേണ്ടി വരുന്ന ആളുകളില്‍ നിന്ന് ആര്യയെ വ്യത്യസ്തയാക്കുന്നത് തന്റെ നായ്ക്കുട്ടിയോടുള്ള അതിതീവ്ര സ്‌നേഹമാണ്. സ്വന്തം നായ്ക്കുട്ടിയെ ഉപേക്ഷിക്കാതെ കിവിയില്‍ നിന്ന് റൊമാനിയന്‍ അതിര്‍ത്തിയിലേക്ക് കിലോമീറ്ററുകളോളം നടന്നാണ് ആര്യ യാത്ര ചെയ്തത്. ഇടക്ക് നടക്കാന്‍ ബുദ്ധിമുട്ട്…

    Read More »
  • Kerala

    നാടിനും നാട്ടുകാർക്കും നാണംകേടായ കോട്ടയത്തെ ആകാശപ്പാത പൊളിച്ചു മാറ്റിയേക്കും

    കോ​ട്ട​യം: മ​നോ​ഹ​ര​മാ​യി​രു​ന്ന ശീ​മാ​ട്ടി റൗ​ണ്ടാ​ന പൊ​ളി​ച്ചു നീ​ക്കി കെ​ട്ടി​പ്പൊ​ക്കി​യ ആ​കാ​ശപ്പാ​ത ​​പൊളിച്ചുമാറ്റുമെന്ന് റോഡ് സു​ര​ക്ഷ അ​തോ​റിറ്റി​.അതിനിടയിൽ ആ​കാ​ശ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2020 -ലു​ണ്ടാ​യ പ​രാ​തി​യി​ൽ വിജിലൻസ് അ​ന്വേ​ഷ​ണ​വും തുടങ്ങിയിട്ടുണ്ട്.പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ത്തി​യ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മെ​ത്തി​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സം​ഘ​വും ക​ഴി​ഞ്ഞ ദി​വ​സം ഇവിടെ പ​രി​ശോ​ധ​ന ന​ട​ത്തി​.ആ​കാ​ശ​പാ​ത​യ്ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെയാണ് നി​ർ​മാ​ണം ആ​രം​ഭി​ച്ചതെന്ന് അന്നേ പ​രാ​തി ഉയർന്നിരുന്നു. 2016-ലാ​ണ് ആ​കാ​ശ​പാ​ത​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കി​റ്റ്കോ​യ്ക്കാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല.2019-ൽ ​ഗാ​ന്ധി​സ്മൃ​തി മ​ണ്ഡ​പം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​രേ​ഖ പ​രി​ഷ്ക​രി​ച്ചെ​ങ്കി​ലും തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​ത​ല്ലാ​തെ ഒ​ന്നും ന​ട​ന്നി​ല്ല.പാ​ത​യു​ടെ രൂ​പ​രേ​ഖ പ്ര​കാ​രം ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്പി​ലും ബേ​ക്ക​ർ ജം​ഗ്ഷ​നി​ലേ​ക്കു​ള്ള റോ​ഡി​ലും ടെ​ബി​ൾ റോ​ഡി​ലും ശാ​സ്ത്രി റോ​ഡി​ലു​മാ​ണ് ലി​ഫ്റ്റ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ൽ സ്ഥ​ലം ഏറ്റെടുത്തിട്ടി​ല്ല.ഇ​ക്കാ​ര്യ​ത്തി​ൽ ഇന്നും അ​വ്യ​ക്ത​ത തു​ട​രു​കയാണ്.പൊളിച്ചുമാറ്റാനാണ് ഇപ്പോൾ റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം.

    Read More »
  • LIFE

    ‘ഒരുത്തീ’യുടെ രണ്ടാമത്തെ ടീസറും പുറത്ത്

      ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായര്‍ തിരിച്ചു വരുന്നത്. ഇപ്പോൾ ആ തിരിച്ചുവരവാണ് സിനിമലോകത്തെ ചർച്ചകളിൽ ഒന്ന്. ‘ഒരുത്തീ’ എന്ന ചിത്രം ഇതിനോടകം തന്നെ പ്രേഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഒരുത്തീ’ കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.   ദി ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടുകൂടി വരുന്ന സിനിമ ഒരു അതിജീവനത്തിന്റെ കഥകൂടിയാണ് പറയുന്നത്.   ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍,…

    Read More »
  • Kerala

    മത്സ്യത്തൊഴിലാളിയിൽ നിന്ന് കളക്ടറായി; ഒടുവില്‍ സംസ്ഥാനത്തെ മികച്ച കളക്ടറായി അലക്സാണ്ടറുടെ പടിയിറക്കം

    തിരുവനന്തപുരം: ദിവസവും കടലിൽ മീൻപിടിക്കാൻ പോയ ഒരു കാലമുണ്ടായിരുന്നു ആലപ്പുഴയിൽ നിന്നും ഇന്ന് വിരമിക്കുന്ന കളക്ടർ എ അലക്സാണ്ടർക്ക്.അച്ഛൻ ആന്റണി കടലിൽപ്പോയി മീൻപിടിച്ചും അമ്മ മറിയപുഷ്പം മീൻവിറ്റും നേടുന്ന പണം പാറശ്ശാല കൊല്ലങ്കോടു തീരത്തുള്ള പുറമ്പോക്കിലെ ആ കുടിലിലെ എട്ടംഗങ്ങളുടെ വയറുനിറയ്ക്കാൻ തികയുമായിരുന്നില്ല.അങ്ങനെ സ്കൂൾ വിദ്യാർഥിയായിരിക്കെ തന്നെ അലക്സാണ്ടറും മീൻപിടിക്കാൻ പോയിത്തുടങ്ങി.ആദ്യം അച്ഛൻ ആന്റണിക്കൊപ്പമായിരുന്നു യാത്ര. പിന്നെ മറ്റുള്ളവരോടൊപ്പവും വള്ളങ്ങളിൽ പോയിത്തുടങ്ങി.അഭിമാനത്തോടെ ഏതുജോലിയും ചെയ്യാൻ കുട്ടിക്കാലത്തുതന്നെ കാണിച്ച ആ ഉത്സാഹമാണ് സിവിൽ സർവീസ് എന്ന ഉന്നതപദവിയിലേക്ക് തുഴഞ്ഞുകയറാൻ പിന്നീട് അലക്സാണ്ടർക്കു കരുത്തായത്.   കൊല്ലങ്കോട് ഗവ. എച്ച്. എസ്. എസിലെ പഠനത്തിനുശേഷം ലയോള കോളേജിൽനിന്നു ബിരുദം.പിന്നീട് അവിടെനിന്നുതന്നെ എം. എസ്. ഡബ്ല്യു.അപ്പോഴും മീൻപിടിത്തം തുടർന്നു.1990-ൽ അസിസ്റ്റന്റ് ലേബർ ഓഫീസറായി സർക്കാർ നിയമനം ലഭിച്ചു.2014-ൽ അഡീഷണൽ ലേബർ കമ്മിഷണറും 2018-ൽ ലേബർ കമ്മിഷണറുമായി.2019-ലാണ് ഐഎഎസ് ലഭിച്ചത്.സബ് കളക്ടറായി ആദ്യ നിയമനം.ആലപ്പുഴ ജില്ലയുടെ 52ാമത്തെ കളക്ടറായി 2020 ജൂണ്‍ മാസത്തിലാണ് അലക്‌സാണ്ടര്‍ ചുമതലയേറ്റത്. ഒടുവിൽ സംസ്ഥാനത്തെ…

    Read More »
  • Kerala

    തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു

    തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു.നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്.  സ്ത്രീയെ ശല്യം ചെയ്ത കേസിലാണ് ഇന്നലെ വൈകിട്ട് സുരേഷിനെ കസ്റ്റഡിയിലെടുത്തത്.എന്നാൽ ഇന്ന് രാവിലെയോടെ റിമാന്റ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് നെഞ്ചവേദന അനുഭവപ്പെടുന്നതായി സുരേഷ് പറഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലും അനന്തപുരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അതേസമയം പോലീസിനെതിരെ സുരേഷിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

    Read More »
  • Kerala

    കോഴിക്കോട് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

    കോഴിക്കോട്: ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.ചൂരണി-ക്വാറി റോഡിനരികിലായി ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് സമീപം പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ഒരു സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്.തൊട്ടില്‍പ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    കൊവിഡ് നാലാം തരംഗം ജൂണിൽ എന്ന് പഠനറിപ്പോർട്ട്

    കൊവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുമ്പോൾ ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കൊവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ അവസാനം വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ ഇത് പാരമ്യത്തിലെത്തുമെന്നും മൂന്നാം തരംഗത്തേക്കാൾ കഠിനവുമായിരിക്കും ഇതെന്നുമാണ് പ്രവചനം.

    Read More »
  • Kerala

    സെര്‍ച്ചിംഗ് രംഗത്തു തന്നെ വിപ്ലവം സൃഷ്ടിച്ച് ഗൂഗിള്‍ ലെന്‍സ് 

    ഇമെയിൽ വിലാസങ്ങളും മറ്റ് ടെക്സ്റ്റ് വിവരങ്ങളും ക്യാപ്ചർ ചെയ്യാനും ഗൂഗിൾ ലെൻസ് ഉപയോഗിക്കുന്നു   ഒരു ചിത്രത്തില്‍ എന്താണെന്ന് മനസ്സിലാക്കാനും അതിന്‍റെ വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ചിത്രങ്ങളില്‍ അധിഷ്ഠിതമായ ഒരു ടെക്‌നോളജിയാണ് ഗൂഗിള്‍ ലെന്‍സ്.അതായത് നിങ്ങള്‍ കാണുന്ന ഒരു വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ലെന്‍സിന് സാധിക്കും.ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിച്ചാണ് ഗൂഗിള്‍ ലെന്‍സ് പ്രവര്‍ത്തിക്കുന്നത്. പ്രസക്തമായ വിവരങ്ങൾ നേടുന്നതിനും മറ്റ് നിർദ്ദിഷ്ട ടാസ്ക്കുകൾ നിർവഹിക്കുന്നതിനും ചിത്രങ്ങൾ വിശകലനം ചെയ്യുന്നതിനുമുള്ള ഒരു അപ്ലിക്കേഷനാണ് ഗൂഗിൾ ലെൻസ്.ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ അസിസ്റ്റന്റ് എന്നീ ആപ്ലിക്കേഷനുകളുമായി ഈ ആപ്ലിക്കേഷൻ സംയോജിപ്പിച്ചിരിക്കുന്നു.ഗുഗിൾ, ഗൂഗിൾസ് പോലുള്ള മുൻകാല ഇമേജ് തിരിച്ചറിയൽ ആപ്ലിക്കേഷനുകളേക്കാൾ മികച്ചതും വേഗതയേറിയതുമായ ഒന്നാണിത്. വളരെ ചുരുക്കത്തിൽ പറഞ്ഞാൽ ഗൂഗിൾ ലെൻസ് ഒരു ദൃശ്യ തിരയൽ എഞ്ചിനാണ്. അതായത് ഒരു ഇമേജിന്റെ വിഷ്വൽ ഡാറ്റ വിശകലനം ചെയ്യാനും ചിത്രത്തിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കി നിരവധി വ്യത്യസ്ത ജോലികൾ ചെയ്യാനും ഇതിന് കഴിയും.ഒരു ഇമേജ് വിശകലനം ചെയ്യുന്നതും…

    Read More »
  • Kerala

    കോവളം എം.എല്‍.എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തു

    തിരുവനന്തപുരം: കോവളം എം.എല്‍.എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തു.ഇന്ന് രാവിലെയാണ് എം.എല്‍.എ ഓഫീസിന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ത്തത്.ഈ സമയം ഓഫീസില്‍ എം.എല്‍.എ ഉണ്ടായിരുന്നു സംഭവത്തിൽ ഉച്ചക്കട സ്വദേശി സന്തോഷ് എന്ന ആളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞില്ല, മുല്ലപ്പെരിയാര്‍ ഡാം പൊട്ടാതിരിക്കാന്‍ നടപടി എടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിയുടെ ആക്രമണം.

    Read More »
  • Kerala

    യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് കേന്ദ്ര മന്ത്രിമാരും

    ദില്ലി: യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് നാല് കേന്ദ്ര മന്ത്രിമാരും.ഹര്‍ദീപ് സിംഗ്പുരി, കിരണ്‍ റിജിജു,ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ് എന്നിവരടക്കം യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടന്ന അടിയന്തര യോഗത്തിലായിരുന്നു ഈ നിര്‍ണ്ണായക തീരുമാനം. അതേസമയം റൊമേനിയയില്‍ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയില്‍ എത്തി.249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.ഇതില്‍ 12 പേര്‍ മലയാളികളാണ്.വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മലയാളികള്‍ ദില്ലിയില്‍ നിന്നും ഇന്ന് വൈകിട്ടോടെ കേരളത്തിലേക്ക് മടങ്ങും.

    Read More »
Back to top button
error: