KeralaNEWS

പ്രഥമ പ്രൈം വോളിബോള്‍ ലീഗ് കിരീടം കൊൽക്കത്തയ്ക്ക്

ഹൈദരാബാദ്: പ്രഥമ പ്രൈം വോളിബോള്‍ ലീഗ് കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സ്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മലയാളിയായ സണ്ണി ജോസഫ് പരിശീലിപ്പിച്ച കൊല്‍ക്കത്ത ചാമ്പ്യന്മാരായത്. സ്‌കോര്‍: 15-13, 15-10, 15-12.
 

ഇന്ത്യൻതാരം അശ്വൽ റായ്‌ നയിച്ച ടീമിൽ കോച്ചും അസി.കോച്ചും അടക്കം എട്ട്‌ മലയാളികളാണുള്ളത്‌.സിജു ജോസഫാണ്‌ അസി. കോച്ച്‌. കെ രാഹുൽ, അനു ജയിംസ്‌, എസ്‌ അരവിന്ദൻ, യു ജൻഷാദ്‌, മുഹമ്മദ്‌ ഇക്‌ബാൽ, ഷമീം എന്നിവരാണ്‌ കളിക്കാർ.
മികച്ച സ്പൈക്കറായി അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന്റെ അംഗമുത്തുവും ബ്ലോക്കറായി ഹൈദരാബാദ് ബ്ലാക്ഹോക്സിന്റെ ഇ ജെ ജോണ്‍ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു.റാന്നി സ്വദേശി ഷോണ്‍ ടി ജോണാണ് (അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്) ടൂർണമെന്റിലെ ഫാന്റസി താരം.

Back to top button
error: