ഒരു ജില്ലയില്‍ ഒരു ഡിപ്പോ മാത്രം മതിയെന്ന പദ്ധതിയുമായി കെഎസ്‌ആര്‍ടിസി.ഇതോടെ ഡിപ്പോകളി ലെ നിലവിലുള്ള അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ , കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് വര്‍ക്‌സ് മാനേജര്‍ , വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ , സ്റ്റേഷന്‍ മാസ്റ്റര്‍ എന്നീ തസ്തികകള്‍ ഇല്ലാതെയാകും.
ജില്ലയില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മാത്രമാകും ഉണ്ടാകുക.ഡിസിപിയില്‍നിന്ന് എല്ലാ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും.മിനി സ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെയും എണ്ണം കുറയ്ക്കും.ഡിസിപിയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ എത്തി ബസ് സ്വീകരിച്ച് ഓടുന്ന സംവിധാനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. 45 വയസിന് മുകളില്‍ ഉള്ള ഉന്നത ഉദ്യോഗസ്ഥരെ വിആര്‍എസ് നല്‍കി വിരമിക്കാനും പ്രേരിപ്പിക്കും. ഇതു മൂലം കോടി കണക്കിനു രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.