Month: February 2022

  • Kerala

    ഇടുക്കിയിൽ ബൊലേറോയും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

    ഇടുക്കി: രാജാക്കാട് പന്നിയാര്‍കുട്ടിക്കു സമീപം കുളത്രക്കുഴിയില്‍ ബൊലേറോയും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.രാജകുമാരി സ്വദേശി പട്ടരുമടത്തില്‍ സനു വര്‍ഗ്ഗീസാണ് മരിച്ചത്. രാവിലെ 7.15 നാണ് അപകടം നടന്നത്. അടിമാലി ഭാഗത്തുനിന്ന് വന്ന സനു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ബൊലേറോയില്‍ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വച്ചു തന്നെ സനു മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൊലേറോ മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍  തങ്ങിനിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

    Read More »
  • Kerala

    കോവിഡ് കേസുകൾ കുറയുന്നു;ഈ മാസം കൂടി നിയന്ത്രണങ്ങൾ തുടരാൻ സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ  ഇന്ന് വീണ്ടും അവലോകനയോഗം ചേരും. കേസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഉടന്‍ ഇളവുകളിലേക്ക് കടക്കണോ എന്ന കാര്യം യോഗം ചര്‍ച്ച ചെയ്തേക്കും.സംസ്ഥാനത്ത് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം നോക്കിയാണ് നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത്. രോഗവ്യാപന കുറഞ്ഞ സാഹചര്യത്തില്‍ കാറ്റഗറി തിരിച്ചുള്ള ജില്ലകളുടെ പട്ടിക പുതുക്കാന്‍ സാധ്യതയുണ്ട്.എങ്കിലും ഞായറാഴ്ച നിയന്ത്രണങ്ങളില്‍ ഉൾപ്പടെ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.ഈ മാസവും നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന. നിലവില്‍ തിരുവനന്തപുരം,എറണാകുളം, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലാണ് കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.  ഏറ്റവും പുതിയ കണക്കനുസരിച്ച്‌ ടിപിആര്‍ 37 ശതമാനമായി കുറഞ്ഞിട്ടുണ്ട്.സംസ്ഥാനത്താകെ 3.69 ലക്ഷം പേരാണ് കോവിഡ് ബാധിച്ച്‌ ഇപ്പോൾ ചികിത്സയിലുള്ളത്.

    Read More »
  • Kerala

    ആദ്യം ഉച്ചരിച്ചത്  ‘ദൈവമേ…’;വാവ സുരേഷിനെ നാളെ മുറിയിലേക്ക് മാറ്റും

    കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും അദ്ദേഹം സംസാരിച്ചു. ബോധം വന്നയുടനെ ‘ദൈവമേ’ എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടര്‍ പേര് ചോദിച്ചപ്പോള്‍ സുരേഷ് എന്ന് മറുപടി നല്‍കി. ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലില്‍ ചാരിയിരുത്തുകയും ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുകയും ചെയ്തു. സുരേഷിന്റെ വെന്റിലേറ്റര്‍ സഹായം താത്‌കാലികമായി മാറ്റിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ആദ്യം അവ്യക്തമായ മറുപടിയാണ് നല്‍കിയിരുന്നതെങ്കിലും അരമണിക്കുറിനുശേഷം പേരും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു. നാളെ മുറിയിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന.   നിരവധി പേരാണ് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചത്.ഒരു മാസം മുൻപ് വാഹനാപകടത്തിൽ പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വാവ സുരേഷ്.അന്ന് കേരളം പ്രാർത്ഥനയോടെ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.   കോട്ടയത്തെ കുറിച്ചിയിലുള്ള പാട്ടശ്ശേരി ഗ്രാമത്തിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന് പിടിച്ച പാമ്പിനെ ചാക്കിലാക്കുന്നതിനിടെ  കടിയേറ്റത്.എങ്കിലും പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് വാവ സുരേഷ് ആശുപത്രിയിലേക്ക്…

    Read More »
  • India

    ജമ്മുകശ്മീരിൽ    കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ ആറു മരണം 

      കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​റ് പേ​ര്‍ മ​രി​ച്ചു. ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ര്‍ ജി​ല്ല​യി​ലെ ന​ഗ്രി​യാ​ന മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ല​ത്തീ​ഫ് റാ​ത്ത​ർ, അ​ബ്ദു​ൾ റ​ഹ്മാ​ൻ, മൊ​ഹ​മ​ദ് ഇ​ർ​ഫാ​ൻ, ഗു​ലാം ഹ​സ​ൻ, അ​ത്ത മു​ഹ​മ​ദ്, സു​ബൈ​ർ അ​ഹ​മ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. റോ​ഡി​ല്‍ നി​ന്നും തെ​ന്നി​പ്പോ​യ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്.

    Read More »
  • Kerala

    രാത്രിയിൽ ചായ കുടിച്ചാലെന്താ ? പോലീസിനെതിരെ കോൺഗ്രസ് പ്രതിഷേധം

    മലപ്പുറം: പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന് മുന്നിലൂടെ യൂത്ത് കോണ്‍ഗ്രസ്‌  ‘ടി അറ്റ് മിഡ്‌നൈറ്റ്’ പ്രതിഷേധം സംഘടിപ്പിച്ചു.ചായ കുടിക്കുന്നതിനുവേണ്ടി രാത്രിയില്‍ പെരിന്തല്‍മണ്ണ നഗരത്തില്‍ എത്തിയ ചെറുപ്പക്കാരെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചായ ഉണ്ടാക്കി നല്‍കിയതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.  പൊലീസിന്‍റെ സദാചാര നടപടിയാണെന്നാരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ കമ്മിറ്റിയാണ് രാത്രി പൊലീസ്‌ സ്റ്റേഷന്‌ മുന്നിലൂടെ പ്രതിഷേധ പ്രകടനം നടത്തിയത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ ഹാരിസ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു.നട്ടപ്പാതിരാക്ക് പെരിന്തല്‍മണ്ണയിലെത്തി ചായ കുടിച്ചാലെന്താ…. എന്നായിരുന്നു ചോദ്യം!

    Read More »
  • Sports

    മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ

    ഐഎസ്‌എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.രാത്രി 7.30നാണ് മത്സരം.നിലവിൽ മൂന്നാം സ്ഥാനക്കാരാണ് കേരള ബ്ലാസ്റ്റഴ്‌സ്.ഏറ്റവും പിന്നിലായി പതിനൊന്നാമതാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.അവസാന മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് പൊരുതിത്തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ന് വിജയം അനിവാര്യമാണ്.

    Read More »
  • LIFE

    പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ;മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപ

    പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപയും ലഭിക്കും.കൂടാതെ സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാലും രണ്ട് ലക്ഷം രൂപ  നഷ്ടപരിഹാരം അനുവദിക്കും.ഇതിനായി ബന്ധപ്പെട്ട(ചികിത്സാ) ബില്ലുകളും രേഖകളും ഫോൺ നമ്പറും സഹിതം അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷിക്കേണ്ടത്. സർക്കാർ ഉത്തരവ് നമ്പർ: 17/2018 (വനം) തീയതി. 5.4.2018 പ്രകാരം വന്യജീവി ആക്രമണം മൂലം((ഈ ഉത്തരവിന്‍റെ പരിധിയില്‍ തന്നെയാണ് പാമ്പ് കടിയും വരിക) പരിക്കേറ്റയാൾക്ക് ചികിത്സയ്ക്ക് ചെലവായ തുക, പരമാവധി ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കുന്നതാണ് (പട്ടിക വർഗത്തിൽപെട്ടവർക്ക് ഉയർന്ന തുക പരിധിയില്ല). സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെയും നഷ്ടപരിഹാരം അനുവദിക്കും.ചികിത്സ നടത്തിയ രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകൾ, ആശുപത്രിയിൽ പോകാൻ ഉപയോഗിച്ച് വണ്ടിയുടെ ട്രിപ്പ് ഷീറ്റ് (trip sheet) എന്നിവയും പരിക്കേറ്റയാളുടെ ആധാർ…

    Read More »
  • LIFE

    സേഫ് കേരളാ പദ്ധതി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്, എല്ലാത്തരം നിയമ ലംഘനങ്ങളും പിടികൂടുക ലക്ഷ്യം

      തൊടുപുഴ: വാഹന ഗതാഗതവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാവിധ നിയമ ലംഘനങ്ങളും പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്. സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിലായി 72 അത്യാധുനിക സൗകര്യങ്ങളുള്ള ക്യാമറകളാണ് സജ്ജീകരിക്കുക. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ക്യാമറാ സ്ഥാപിക്കുന്നത്. തൊടുപുഴ നഗരത്തില്‍ മാത്രം 12 എണ്ണമാണുള്ളത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. നിയമ ലംഘനം കണ്ടെത്താന്‍ നിര്‍മ്മിത ബുദ്ധി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലാണ് ഈ ക്യാമറകളുടെ പ്രവര്‍ത്തനം. ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നിര്‍മ്മിത ബുദ്ധിയിലൂടെയാണ് കണ്ടെത്തുന്നത്. വ്യക്തമായ ചിത്രങ്ങള്‍ സഹിതമായിരിക്കും നിയമ ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുക. ജില്ലയിലെവിടെയും നടക്കുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാലുടന്‍ ചിത്ര സഹിതം സന്ദേശം തൊടുപുഴ വെങ്ങല്ലൂരിലെ കണ്‍ട്രോള്‍ റൂമുകളില്‍ എത്തും. വൈകാതെ തന്നെ വാഹന ഉടമകള്‍ക്ക് നിയമ ലംഘന നോട്ടീസുകള്‍ നല്‍കുകയും…

    Read More »
  • India

    പ​ഞ്ചാ​ബി​ൽ ബി ജെ പി യുടെ പൂഴിക്കടകൻ, പഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ഞ്ജി​ത് സിം​ഗ് ച​ന്നി​യു​ടെ മ​രു​മ​ക​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു

      നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സി​ന് എ​ൻ‌​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഇ​രു​ട്ട​ടി. അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​ന കേ​സി​ൽ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ഞ്ജി​ത് സിം​ഗ് ച​ന്നി​യു​ടെ മ​രു​മ​ക​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു. ച​ന്നി​യു​ടെ അ​ന​ന്ത​ര​വ​ൻ ഭു​പീ​ന്ദ​ർ സിം​ഗ് ഹ​ണി​യെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഹ​ണി​യെ ഇ​ഡി ഇ​ന്ന് സി​ബി​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. രാ​ത്രി വൈ​കി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​ത്തി​ലെ (പി​എം​എ​ൽ​എ) വ​കു​പ്പു​ക​ൾ പ്ര​കാ​രം ഹ​ണി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ച​ന്നി​യു​ടെ സ​ഹോ​ദ​രി​യു​ടെ പു​ത്ര​നാ​ണ് ഹ​ണി. അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​സം ഹ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​ൽ എ​ട്ട് കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. റെ​യ്ഡി​ൽ പി​ടി​കൂ​ടി​യ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് ഹ​ണി​യെ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത കൂ​ട്ടാ​ളി​ക​ളാ​യ ര​ണ്ടു പേ​രെ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ചോ​ദ്യം ചെ​യ്യും. അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​ന റാ​ക്ക​റ്റി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ മൂ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.അതേസമയം തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള നീക്കാമാണിതെന്നു…

    Read More »
  • Kerala

    നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചർ മാര്‍ച്ച്‌ ഒന്നു മുതല്‍ പുനരാരംഭിക്കും

    ഷൊർണൂർ:കോവിഡ് സമയത്ത് നിര്‍ത്തിവെച്ച നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ സര്‍വിസ് മാര്‍ച്ച്‌ ഒന്നു മുതല്‍ പുനരാരംഭിക്കും.രാവിലെ ഏഴിന് നിലമ്ബൂരില്‍ നിന്ന്​ പുറപ്പെടുന്ന ട്രെയിന്‍ 8.30ന് ഷൊര്‍ണൂരില്‍ എത്തും. വൈകുന്നേരം 5.55 ന് ഷൊര്‍ണൂരില്‍ നിന്ന്​ തിരിച്ച്‌​ വൈകുന്നേരം 7.55 ന് നിലമ്ബൂരിലെത്തും.നിലവില്‍ രാജ‍്യറാണിയും നിലമ്ബൂര്‍ -കോട്ടയവും ഉള്‍​പ്പെടെ രണ്ട് വണ്ടികളുടെ നാല്​ സര്‍വിസ് മാത്രമാണ് ഈ റൂട്ടിലുള്ളത്.

    Read More »
Back to top button
error: