KeralaNEWS

ആദ്യം ഉച്ചരിച്ചത്  ‘ദൈവമേ…’;വാവ സുരേഷിനെ നാളെ മുറിയിലേക്ക് മാറ്റും

കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും അദ്ദേഹം സംസാരിച്ചു. ബോധം വന്നയുടനെ ‘ദൈവമേ’ എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടര്‍ പേര് ചോദിച്ചപ്പോള്‍ സുരേഷ് എന്ന് മറുപടി നല്‍കി.

ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലില്‍ ചാരിയിരുത്തുകയും ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുകയും ചെയ്തു. സുരേഷിന്റെ വെന്റിലേറ്റര്‍ സഹായം താത്‌കാലികമായി മാറ്റിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ആദ്യം അവ്യക്തമായ മറുപടിയാണ് നല്‍കിയിരുന്നതെങ്കിലും അരമണിക്കുറിനുശേഷം പേരും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു. നാളെ മുറിയിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന.

 

Signature-ad

നിരവധി പേരാണ് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചത്.ഒരു മാസം മുൻപ് വാഹനാപകടത്തിൽ പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വാവ സുരേഷ്.അന്ന് കേരളം പ്രാർത്ഥനയോടെ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

 

കോട്ടയത്തെ കുറിച്ചിയിലുള്ള പാട്ടശ്ശേരി ഗ്രാമത്തിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന് പിടിച്ച പാമ്പിനെ ചാക്കിലാക്കുന്നതിനിടെ  കടിയേറ്റത്.എങ്കിലും പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് വാവ സുരേഷ് ആശുപത്രിയിലേക്ക് പോയത്.ഇതാണ് അദ്ദേഹത്തിന്റെ നില ഗുരുതരമാകാൻ കാരണം.

Back to top button
error: