Month: February 2022

  • Breaking News

    ഇതാ ചാവക്കാട്കാരി ഭാഗ്യശാലി, അബുദാബി ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം 45 കോടി ചാവക്കാട് കടപ്പുറം സ്വദേശിനി ലീന ജലാലിന്

    അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 44.75 കോടി രൂപ (2.2 കോടി ദിർഹം) തൃശ്ശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനി ലീന ജലാലിന്. ലീനയും സഹപ്രവർത്തകരായ ഒമ്പത് പേരും ചേർന്ന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്. നാലുവർഷമായി അബുദാബിയിലെ ഷൊയിഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽ.സി, എച്ച്.ആർ ഉദ്യോഗസ്ഥയാണ്. ഒരുവർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും സ്വന്തം പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു. “ദൈവത്തിനു നന്ദി. വാക്കുകൾ കിട്ടുന്നില്ല. തുക എന്ത് ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ല. സമ്മാനം അടിച്ചു എന്നറിയിച്ചു കൊണ്ടുള്ള വിളി വന്നപ്പോൾ വ്യാജ കോൾ ആണെന്നാണ് കരുതിയത്. വിശ്വസിക്കാൻ ഏറെ സമയമെടുത്തു. എന്തായാലും ജോലിയിൽ തുടരും. വീട്ടുകാരുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കും… ” ലീന പറഞ്ഞു. പത്ത് ലക്ഷം ദിർഹത്തിനുള്ള സമ്മാനം സുറൈഫ് സുറു, 5ലക്ഷംദിർഹത്തിന് സിൽജോൺ യോഹന്നാൻ, രണ്ടരലക്ഷം ദിർഹത്തിന് അൻസാർ സുക്കറിയാ മൻസിൽ, ഒരുലക്ഷം ദിർഹത്തിന് ദിവ്യ ഏബ്രഹാം എന്നിവരും വിജയം…

    Read More »
  • LIFE

    യുവ നടൻ അപ്പാനി ശരത്തിന്റെ ‘മിഷൻ സി’ മെയിൻസ്ട്രീം ടിവി ഒടിടിയിലൂടെ പുറത്തിറങ്ങി

      യുവ നടൻ അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയത ഏറ്റവും പുതിയ ചിത്രമാണ് ‘മിഷന്‍ സി‘. ചിത്രം മെയിൻ സ്ട്രീം ടിവിയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിയിരിക്കുകയാണ് ഇപ്പോൾ. ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രം എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി ആണ് നിർമിച്ചിരിക്കുന്നത്. ‘മിഷൻ-സി’ എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക. കൂടാതെ മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയവരും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. ഈ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കാലത്ത് ലോകമെമ്പാടുമുള്ള സിനിമപ്രേമികൾ വീട്ടിലിരുന്നും മറ്റും സിനിമ ആസ്വദിക്കുന്ന ഈ അവസരത്തിൽ മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ച് ആദ്യമായി ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയിട്ട് അവതരിച്ചിട്ടുള്ള ഒടിടി പ്ലാറ്റ്ഫോം ആണ്…

    Read More »
  • Kerala

    ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഫെബ്രുവരി 14 മുതല്‍

    ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തില്‍ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20…

    Read More »
  • Kerala

    സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍;സ്കൂളൂകൾ തുറക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.10,11,12 ക്ലാസുകളും കോളജുകളും ഏഴിന് പുനരാരംഭിക്കും.സ്‌കൂളുകളില്‍ ബാക്കി ക്ലാസുകള്‍ 14നു ശേഷം പുനരാരംഭിക്കും. ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരും.ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം.

    Read More »
  • Kerala

    ഇ–ബുൾ ജെറ്റ്​ സഹോദരന്മാരുടെ വാഹനത്തിലെ മുഴുവൻ അനധികൃത അലങ്കാരപ്പണികളും നീക്കം ചെയ്യാൻ കോടതി ഉത്തരവ്

    കണ്ണൂ​ർ: അടീം കൊണ്ടു, പുളീം കുടിച്ചു, കരോം അടച്ചു എന്നു പറഞ്ഞ പോലായി ഇ ബുൾജെറ്റ് സഹോദരന്മാരുടെ അവസ്ഥ. കേസിൽ ഇവർക്കെതിരായാണ് ഇന്ന് കോടതി ഉത്തരവ് വന്നത്. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കണം. വാഹനം നിയമാനുസൃതമായ രീതിയിൽ സ്റ്റേഷനിൽ തിരികെ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു. ക​ണ്ണൂ​ർ ആ​ർ.ടി.ഒ​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള വാ​ഹ​നം പോ​ലീ​സ് ക്യാ​മ്പി​ലാ​ണ് ഇപ്പോൾ. വാ​ഹ​ന ഉ​ട​മ​യു​ടെ ചെ​ല​വി​ൽ രൂ​പമാ​റ്റം വരുത്തിയ​ശേ​ഷം തി​രി​ച്ചവി​ടെ​ത​ന്നെ എ​ത്തി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. വാ​ഹ​നം ഈ ​കാ​ര്യ​ത്തി​ന​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തും റോ​ഡി​ലൂ​ടെ ഓ​ടി​ക്കു​ന്ന​തും കോ​ട​തി വി​ല​ക്കി​. ആ​റു മാ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്ക​പ്പെ​ട്ട വാ​ഹ​ന​ത്തി​ൻ്റെ ര​ജി​സ്ട്രേ​ഷ​ൻ സ്ഥി​ര​മാ​യി റ​ദ്ദാ​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ ടെം​പോ ട്രാ​വ​ല​ർ വാ​ഹ​ന​ത്തി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ക്ക് പോ​ലും ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള ലൈ​റ്റു​ക​ളും ഹോ​ണു​ക​ളു​മാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്​ വ​ണ്ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ത്.…

    Read More »
  • Kerala

    പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപ കൂടി ; പ്രയോജനം 111 സ്കൂളുകൾക്ക് ; കൂടുതൽ പദ്ധതികൾക്ക് ഭരണാനുമതി ഉടനെന്ന് മന്ത്രി വി ശിവൻകുട്ടി

      പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി. ക്യാപിറ്റൽ ഹെഡ് ഇനത്തിൽ 72 സ്കൂളുകൾക്കായി 81 കോടി രൂപയും റവന്യൂ ഹെഡ് ഇനത്തിൽ 31 സ്കൂളുകൾക്കായി 41 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കൂടുതൽ പദ്ധതികൾക്ക് ഭരണാനുമതി ഉടൻ നൽകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി മേഖലയിൽ 29 സ്കൂളുകൾക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 13 സ്കൂളുകൾക്കുമായി 46 കോടി രൂപയുടെ കെട്ടിടനിർമ്മാണത്തിന് ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. ഹയർസെക്കൻഡറി സ്കൂളുകളിൽ ലാബ്, ലൈബ്രറി നവീകരണത്തിന് 22 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടിക്രമവും പുരോഗമിക്കുകയാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

    Read More »
  • Kerala

    കൂലി ചോദിച്ച തൊഴിലാളിയെ കരാറുകാരൻ തല്ലിക്കൊന്നു, രണ്ട് പേർ പിടിയിൽ

    പത്തനംതിട്ട: കല്ലൂപ്പാറയിൽ  കരാറുകാരന്റെ ക്രൂരമർദനത്തിൽ തൊഴിലാളി കൊല്ലപ്പെട്ടു. കൂലി സംബന്ധിച്ച തർക്കത്തിനിടെയാണ് തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി സ്റ്റീഫൻ(40) കൊല്ലപ്പെട്ടത്. കരാറുകാരൻ മാർത്താണ്ഡം സ്വദേശി സുരേഷും കൂട്ടാളി ആൽബിൻ ജോസും ചേർന്നാണ് സ്റ്റീഫനെ മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു. മുമ്പ് ജോലി ചെയ്ത വകയിൽ സുരേഷിൽ നിന്ന് സ്റ്റീഫന് പണം ലഭിക്കാനുണ്ടായിരുന്നു. ഇത് ചോദിച്ച് സ്റ്റീഫൻ വ്യാഴാഴ്ച രാത്രി കല്ലൂപ്പാറയിലെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് സുരേഷ് സ്റ്റീഫനെ മർദ്ദിച്ചു. അടിയേറ്റ് ബോധരഹിതനായി നിലത്ത് വീണ സ്റ്റീഫനെ സുരേഷും ആൽബിനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കരാറുകാരനായ സുരേഷിനെയും, കൂടാളി ജോസിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

    Read More »
  • Crime

    അറിയാതെ പോകരുത്, ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ  ക്രിമിനൽ കുറ്റമാണ്

    ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ Kerala Healthcare Service Persons and Healthcare Service Institutions (Preventions of Violence and Damage to Property) Act, 2012 sec 3 പ്രകാരം ജാമ്യം ലഭിക്കാത്തതും മൂന്ന് വർഷം വരെ തടവും അൻപതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ ആശുപത്രികൾക്കോ ഉപകരണങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ ഉണ്ടായ നഷ്ടത്തിന്റെ ഇരട്ടി തുക വരെ നഷ്ടപരിഹാരമായി ഈടാക്കാവുന്ന കുറ്റകൃത്യമാണ്.അതേപോലെ അക്രമത്തിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാകുന്ന മുറിവ് ഗ്രീവിയസ് ആണെങ്കിൽ ശിക്ഷ എഴു വർഷം വരെ തടവും പിഴ ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയും ആവും. നിയമപ്രകാരം ഹെൽത്ത് കെയർ സർവ്വീസ് പേഴ്സണൽ ആരൊക്കെയാണെന്നും നിർവ്വചിക്കുന്നുണ്ട്.  1. ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ വർക്കർ, കമ്മ്യുണിറ്റി ഹെൽത്ത് കെയർ വർക്കർ എന്നിവർ 2. എപ്പിഡമിക് ഡിസീസ് ആക്ട് അനുസരിച്ച് പകർച്ച വ്യാധി തടയാൻ നിയോഗിക്കപ്പെട്ട ഏതൊരാളും 3. സംസ്ഥാന സർക്കാർ ഇത്തരം പ്രവർത്തനങ്ങൾക്കായി…

    Read More »
  • Kerala

    പാതയിരട്ടിപ്പിക്കൽ: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം;മൂന്ന് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും

    കോട്ടയം: ഏ​റ്റു​മാ​നൂ​ര്‍ – കോ​ട്ട​യം – ചി​ങ്ങ​വ​നം സെ​ക്‌​ഷ​നി​ലെ ട്രാ​ക്ക് ഇ​ര​ട്ടി​പ്പി​ക്ക​ലി​നു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ മാ​ര്‍​ച്ച്‌ അ​ഞ്ച്‌​വ​രെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തും.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​താ​നും ട്രെ​യി​നു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും.ട്രെ​യി​ന്‍ ന​മ്ബ​ര്‍ 22647 കോ​ബ്ര- കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സൂ​പ്പ​ര്‍ ഫാ​സ്റ്റ് (ഈ​മാ​സം അ​ഞ്ച്, ഒ​മ്ബ​ത്, 12, 16, 19, 23, 26, മാ​ര്‍​ച്ച്‌ ര​ണ്ട് തീ​യ​തി​ക​ളി​ല്‍ പു​റ​പ്പെ​ടു​ന്ന​വ) ഈ​മാ​സം ഏ​ഴ്, 11,14,18,21, 25, 28 മാ​ര്‍​ച്ച്‌ നാ​ല് തീ​യ​തി​ക​ളി​ല്‍ ആ​ല​പ്പു​ഴ​വ​ഴി തി​രി​ച്ചു​വി​ടും. ട്രെ​യി​ന്‍ ന​മ്ബ​ര്‍ 17230 സെ​ക്ക​ന്ദ​രാ​ബാ​ദ്- തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ഡെ​യി​ലി ശ​ബ​രി എ​ക്സ്പ്ര​സ് ഈ​മാ​സം 13 മു​ത​ല്‍ മാ​ര്‍​ച്ച്‌ നാ​ലു​വ​രെ​യും ട്രെ​യി​ന്‍ ന​ന്പ​ര്‍ 16649 മാം​ഗ​ളൂ​ര്‍ സെ​ന്‍​ട്ര​ല്‍- നാ​ഗ​ര്‍​കോ​വി​ല്‍ പ്ര​തി​ദി​ന പ​ര​ശു​റാം എ​ക്സ്പ്ര​സ് ഈ​മാ​സം 14 മു​ത​ല്‍ 23 വ​രെ​യും ആ​ല​പ്പു​ഴ തി​രി​ച്ചു​വി​ടും. മൂ​ന്നു ട്രെ​യി​നു​ക​ള്‍​ക്കും എ​റ​ണാ​കു​ളം സൗ​ത്ത്, ചേ​ര്‍​ത്ത​ല, ആ​ല​പ്പു​ഴ, അമ്ബ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് സ്റ്റോ​പ്പു​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സ് (ട്രെ​യി​ന്‍ ന​ന്പ​ര്‍ 12625…

    Read More »
  • Kerala

    സംസ്ഥാനത്ത് രണ്ടാം ഘട്ട ലൈഫ് പദ്ധതിയില്‍ 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത

    ഇടതു സര്‍ക്കാരിന്റെ ജനകീയ പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീട് ലഭിക്കും.ഇതുവരെ ലഭിച്ച അപേക്ഷകളില്‍ പ്രാഥമിക പരിശോധനയില്‍ 5,09,685 എണ്ണം അര്‍ഹതയുള്ളതായി കണ്ടെത്തി. 9,20,260 അപേക്ഷയില്‍ പരിശോധിച്ച 85.67 ശതമാനത്തില്‍ 64.70 ശതമാനം പേര്‍ക്കാണ് അര്‍ഹത.     അന്തിമ പരിശോധനയില്‍ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചര ലക്ഷം കടക്കുമെന്നാണ് കണക്കുകള്‍. കോവിഡ് പ്രതിസന്ധിയാണ് തദ്ദേശസ്ഥാപനങ്ങളുടെ പട്ടിക പരിശോധന വൈകാന്‍ കാരണം. സൂപ്പര്‍ ചെക്ക്, പരാതി പരിഹാരം എന്നിവയ്ക്ക് ശേഷം ഗ്രാമസഭകള്‍ പട്ടിക അന്തിമമാക്കും.    ഒന്നാം ഘട്ടത്തിലെ മൂന്നര ലക്ഷം ഗുണഭോക്താക്കളില്‍ രണ്ടര ലക്ഷംപേരുടെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി.ഒരു വര്‍ഷം ഒരു ലക്ഷം പേര്‍ക്ക് വീട് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

    Read More »
Back to top button
error: