തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഇന്ന് വീണ്ടും അവലോകനയോഗം ചേരും. കേസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഉടന്‍ ഇളവുകളിലേക്ക് കടക്കണോ എന്ന കാര്യം യോഗം ചര്‍ച്ച ചെയ്തേക്കും.സംസ്ഥാനത്ത് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം നോക്കിയാണ് നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത്. രോഗവ്യാപന കുറഞ്ഞ സാഹചര്യത്തില്‍ കാറ്റഗറി തിരിച്ചുള്ള ജില്ലകളുടെ പട്ടിക പുതുക്കാന്‍ സാധ്യതയുണ്ട്.എങ്കിലും ഞായറാഴ്ച നിയന്ത്രണങ്ങളില്‍ ഉൾപ്പടെ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.ഈ മാസവും നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന.
നിലവില്‍ തിരുവനന്തപുരം,എറണാകുളം, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലാണ് കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ടിപിആര്‍ 37 ശതമാനമായി കുറഞ്ഞിട്ടുണ്ട്.സംസ്ഥാനത്താകെ 3.69 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്.