KeralaNEWS

രാത്രിയിൽ ചായ കുടിച്ചാലെന്താ ? പോലീസിനെതിരെ കോൺഗ്രസ് പ്രതിഷേധം

ലപ്പുറം: പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന് മുന്നിലൂടെ യൂത്ത് കോണ്‍ഗ്രസ്‌  ‘ടി അറ്റ് മിഡ്‌നൈറ്റ്’ പ്രതിഷേധം സംഘടിപ്പിച്ചു.ചായ കുടിക്കുന്നതിനുവേണ്ടി രാത്രിയില്‍ പെരിന്തല്‍മണ്ണ നഗരത്തില്‍ എത്തിയ ചെറുപ്പക്കാരെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചായ ഉണ്ടാക്കി നല്‍കിയതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
 പൊലീസിന്‍റെ സദാചാര നടപടിയാണെന്നാരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ കമ്മിറ്റിയാണ് രാത്രി പൊലീസ്‌ സ്റ്റേഷന്‌ മുന്നിലൂടെ പ്രതിഷേധ പ്രകടനം നടത്തിയത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ ഹാരിസ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു.നട്ടപ്പാതിരാക്ക് പെരിന്തല്‍മണ്ണയിലെത്തി ചായ കുടിച്ചാലെന്താ…. എന്നായിരുന്നു ചോദ്യം!

Back to top button
error: