KeralaNEWS

ഇ–ബുൾ ജെറ്റ്​ സഹോദരന്മാരുടെ വാഹനത്തിലെ മുഴുവൻ അനധികൃത അലങ്കാരപ്പണികളും നീക്കം ചെയ്യാൻ കോടതി ഉത്തരവ്

വണ്ടിയിലെ അനധികൃത അലങ്കാരപ്പണികളെല്ലാം നീക്കം ചെയ്യണമെന്ന് വ്ലോ​ഗ​ര്‍മാരാ​യ എ​ബി​നോടും ലി​ബി​നോടും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചു. അത് അനുസരിച്ചില്ല എന്നു മാത്രമല്ല ആ​ർ.ടി ഓ​ഫി​സി​ൽ ബ​ഹ​ളം​വെ​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​​ക​യും ചെ​യ്തു ഇരുവരും. ഒടുവിൽ അടീം കൊണ്ടു, പുളീം കുടിച്ചു, കരോം അടച്ചു എന്നു പറഞ്ഞ പോലായി ഇ ബുൾജെറ്റ് സഹോദരന്മാരുടെ അവസ്ഥ

ണ്ണൂ​ർ: അടീം കൊണ്ടു, പുളീം കുടിച്ചു, കരോം അടച്ചു എന്നു പറഞ്ഞ പോലായി ഇ ബുൾജെറ്റ് സഹോദരന്മാരുടെ അവസ്ഥ. കേസിൽ ഇവർക്കെതിരായാണ് ഇന്ന് കോടതി ഉത്തരവ് വന്നത്. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കണം.

വാഹനം നിയമാനുസൃതമായ രീതിയിൽ സ്റ്റേഷനിൽ തിരികെ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു.

ക​ണ്ണൂ​ർ ആ​ർ.ടി.ഒ​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള വാ​ഹ​നം പോ​ലീ​സ് ക്യാ​മ്പി​ലാ​ണ് ഇപ്പോൾ. വാ​ഹ​ന ഉ​ട​മ​യു​ടെ ചെ​ല​വി​ൽ രൂ​പമാ​റ്റം വരുത്തിയ​ശേ​ഷം തി​രി​ച്ചവി​ടെ​ത​ന്നെ എ​ത്തി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. വാ​ഹ​നം ഈ ​കാ​ര്യ​ത്തി​ന​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തും റോ​ഡി​ലൂ​ടെ ഓ​ടി​ക്കു​ന്ന​തും കോ​ട​തി വി​ല​ക്കി​. ആ​റു മാ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്ക​പ്പെ​ട്ട വാ​ഹ​ന​ത്തി​ൻ്റെ ര​ജി​സ്ട്രേ​ഷ​ൻ സ്ഥി​ര​മാ​യി റ​ദ്ദാ​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ ടെം​പോ ട്രാ​വ​ല​ർ വാ​ഹ​ന​ത്തി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ക്ക് പോ​ലും ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള ലൈ​റ്റു​ക​ളും ഹോ​ണു​ക​ളു​മാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്​ വ​ണ്ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ത്. വാ​ഹ​നം മോ​ടി​പി​ടി​പ്പി​ച്ച​ത് സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് വ്ലോ​ഗ​ര്‍ സ​ഹോ​ദ​ര​ന്മാ​രാ​യ എ​ബി​നും ലി​ബി​നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍കി​യി​രു​ന്നു. വി​ശ​ദീ​ക​ര​ണം തൃ​പ്‍തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ആ​റ് മാ​സ​ത്തേ​ക്ക്​ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യ​ത്. ഇതേ തുടർന്ന് ക​ണ്ണൂ​ർ ആ​ർ ടി ഓ​ഫി​സി​ൽ എ​ത്തി ബ​ഹ​ളം​വെ​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​​ക​യും ചെ​യ്ത കേ​സി​ൽ ഇ​രു​വ​രും അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.

Back to top button
error: