ഇതാ ചാവക്കാട്കാരി ഭാഗ്യശാലി, അബുദാബി ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം 45 കോടി ചാവക്കാട് കടപ്പുറം സ്വദേശിനി ലീന ജലാലിന്
ചാവക്കാട് കാരി ലീന ജലാലിന് 44.75 കോടി രൂപയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്. നാലുവർഷമായി അബുദാബിയിൽ ജോലി ചെയ്യുകയാണ് ലീന. ഒരുവർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും സ്വന്തം പേരിൽ ആദ്യമായാണ് ലീന ടിക്കറ്റ് എടുത്തത്
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 44.75 കോടി രൂപ (2.2 കോടി ദിർഹം) തൃശ്ശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനി ലീന ജലാലിന്. ലീനയും സഹപ്രവർത്തകരായ ഒമ്പത് പേരും ചേർന്ന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്. നാലുവർഷമായി അബുദാബിയിലെ ഷൊയിഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽ.സി, എച്ച്.ആർ ഉദ്യോഗസ്ഥയാണ്.
ഒരുവർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും സ്വന്തം പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു.
“ദൈവത്തിനു നന്ദി. വാക്കുകൾ കിട്ടുന്നില്ല. തുക എന്ത് ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ല. സമ്മാനം അടിച്ചു എന്നറിയിച്ചു കൊണ്ടുള്ള വിളി വന്നപ്പോൾ വ്യാജ കോൾ ആണെന്നാണ് കരുതിയത്. വിശ്വസിക്കാൻ ഏറെ സമയമെടുത്തു. എന്തായാലും ജോലിയിൽ തുടരും. വീട്ടുകാരുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കും… ”
ലീന പറഞ്ഞു.
പത്ത് ലക്ഷം ദിർഹത്തിനുള്ള സമ്മാനം സുറൈഫ് സുറു, 5ലക്ഷംദിർഹത്തിന് സിൽജോൺ യോഹന്നാൻ, രണ്ടരലക്ഷം ദിർഹത്തിന് അൻസാർ സുക്കറിയാ മൻസിൽ, ഒരുലക്ഷം ദിർഹത്തിന് ദിവ്യ ഏബ്രഹാം എന്നിവരും വിജയം നേടി. ഇവരും ഇന്ത്യക്കാരാണ്