ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് സാമ്പത്തിക സേവന കമ്പനിയായ പേടിഎം ജനുവരിയില്‍ വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. പേടിഎമ്മിന്റെ ഉടമകളായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 1.9 ദശലക്ഷം വായ്പകളാണ് വിതരണം ചെയ്തത്.
പ്രതിവര്‍ഷം 331 ശതമാനം വളര്‍ച്ച. മൊത്തം മൂല്യം 921 കോടി രൂപയായി ഉയര്‍ന്നു. മൂല്യത്തിന്റെ കാര്യത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 334 ശതമാനമാണ്. ഓഫ്ലൈന് പേയ്മെന്റ് ശക്തിപ്പെടുത്തന്നതിന് 2.3 ദശലക്ഷം ഉപകരണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ശരാശരി പ്രതിമാസ ഇടപാടുകളിലും വര്‍ധന ഉണ്ടായി. 68.9 ദശലക്ഷം. വാര്‍ഷിക വളര്‍ച്ച 40 ശതമാനം.
പേടിഎം വാലറ്റ്, പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ട്, മറ്റു ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യു.പി.ഐ എന്നിവ പ്രോസസ് ചെയ്യുന്ന, വ്യാപാരി പേയ്മെന്റായ, ഗ്രോസ് മെര്‍ക്കന്‍ഡൈസ് മൂല്യം 83, 481 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക വളര്‍ച്ച 105 ശതമാനം.
പേടിഎം പോസ്റ്റ്പെയ്ഡ്, മര്‍ച്ചന്റ് ലോണ്‍, വ്യക്തിഗത വായ്പകള്‍ എന്നിവയില്‍ പേടിഎം വന്‍കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നതെന്ന് പേടിഎം വക്താവ് പറഞ്ഞു. ഇപ്പോള്‍ വാങ്ങുക, പിന്നീട് പണം അടയ്ക്കുക എന്ന നയമാണ് പേടിഎമ്മിന്റേത്. വ്യാപാരികള്‍ക്കു വേണ്ടി മിനി ആപ് സ്റ്റോറും പേടിഎം വികസിപ്പിച്ചിട്ടുണ്ട്.