KeralaNEWS

കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി; പൊതു ജനങ്ങളിൽ നിന്ന് ലോഗോ, കളർ, ഡിസൈൻ എന്നിവ ക്ഷണിക്കുന്നു

കേരളത്തിന്റെ പൊതു ഗതാഗത രംഗത്ത് നാഴികക്കല്ലാവുന്ന “ഗ്രാമവണ്ടി” എന്ന  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു  മുന്നോട്ട് വച്ച ആശയം ഏപ്രിൽ മാസത്തോടെ യാഥാർത്ഥ്യമാവുകയാണ്.കേരളത്തിന്റെ ഗ്രാമാന്തരങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതു ഗതാഗത സേവനം എത്തിക്കുക എന്ന ബൃഹത്ത് ലക്ഷ്യമാണ് നടപ്പിലാവാൻ പോകുന്നത്.ഈ സംരംഭത്തിൽ പങ്കാളിയാകുന്നതിന് പൊതുജനങ്ങൾക്കും കെ.എസ്.ആർ.ടി.സി അവസരം ഒരുക്കുന്നു.
കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ തരംഗമാവാൻ പോകുന്ന ഗ്രാമ വണ്ടിയുടെ ലോഗോ, ലിവറി ( കളർ, ഡിസൈൻ) എന്നിവ പൊതുജനങ്ങൾക്ക് തയ്യാറാക്കി സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്.ലോഗോയും ഡിസൈനും PDF ഫോർമാറ്റിലാണ് സമർപ്പിക്കേണ്ടത്.
തയ്യാറാക്കിയ ലോഗോയും ലിവറിയും,
തയ്യാറാക്കിയ ആളുടെ പേര്,
പാസ്പോർട്ട് സൈസ് ഫോട്ടോ,
മേൽ വിലാസം,
മൊബൈൽ നമ്പർ,എന്നീ വിവരങ്ങൾ സഹിതം [email protected] എന്ന ഈ മെയിലിൽ അയച്ച് നൽകേണ്ടതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
ടോൾ ഫ്രീ നമ്പർ – 18005994011
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972

Back to top button
error: