Month: January 2022
-
Kerala
ഇനി ട്രാൻസ്ജെൻഡേഴ്സും പോലീസ് സേനയുടെ ഭാഗം
തിരുവനന്തപുരം:ഇനി ട്രാൻസ്ജെൻഡേഴ്സും പോലീസ് സേനയുടെ ഭാഗം.ഇത് സംബന്ധിച്ചുള്ള ശിപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തിൽ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക.
Read More » -
NEWS
സി.ആർ നീലകണ്ഠൻ, ഇരിങ്ങാലക്കുടയുടെ ‘അഭിമാനസ്തംഭനം’
‘വർഷങ്ങൾക്ക് മുമ്പാണ്… കൊച്ചി- ഷൊർണ്ണൂർ റെയിൽപാത ഇരിഞ്ഞാലക്കുടയിലൂടെ കടന്നു പോകണം എന്നായിരുന്നു തീരുമാനം. എന്നാൽ പ്രതിഷേധിച്ചും സമരംചെയ്തും തൃപ്പൂണിത്തുറയിൽ പോയി രാജാവിൻ്റെ കാലുപിടിച്ചും ആ വലിയ ‘ദുരന്തം’ ഞങ്ങൾ ഒഴിവാക്കി. യൂറോപ്യൻ ആധുനികതയുടെ ഭാഗമായ റെയിൽവേയുടെ സാമ്രാജ്യത്വസ്വഭാവവും അതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും അന്നുതന്നെ ഞങ്ങളുടെ പൂർവ്വികർ തിരിച്ചറിഞ്ഞു’ കഥാകൃത്തും ഇടതു സഹയാത്രികനുമായ അശോകൻ ചരുവിൽ എഴുതുന്നു: കെ- റെയിലിനെതിരെ രോഷാകുലനായി പടപൊരുതി നിൽക്കുന്ന എൻ്റെ ബഹുമാന്യ സ്നേഹിതൻ സി.ആർ നീലകണ്ഠനെ കളിയാക്കിക്കൊണ്ടുള്ള നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ട്. പ്രിയസ്നേഹിതരെ, റെയിൽ, റോഡ്, പാലം, അപ്രോച്ച് റോഡ്, ബൈപ്പാസ് എന്നിവക്കെതിരെ നിലപാടെടുക്കുമ്പോൾ നീലകണ്ഠൻ തൻ്റെ ജന്മനാടിൻ്റെ മഹനീയപാരമ്പര്യം ഉയർത്തി പിടിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ ജന്മനാട് എന്നുവെച്ചാൽ എൻ്റെയും നാട്, സാക്ഷാൽ ഇരിഞ്ഞാലക്കുട. അതുകൊണ്ട് അദ്ദേഹത്തെ ടോളരുത്. വർഷങ്ങൾക്ക് മുൻപ് കൊച്ചി-ഷൊർണ്ണൂർ റെയിൽപാത പണിയാരംഭിച്ചപ്പോൾ അത് ഇരിഞ്ഞാലക്കുടയിലൂടെ കടന്നു പോകണം എന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതിഷേധിച്ചും സമരംചെയ്തും തൃപ്പൂണിത്തുറയിൽ പോയി രാജാവിൻ്റെ കാലുപിടിച്ചും ആ വലിയ…
Read More » -
Kerala
കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ
കോട്ടയം: ജാതകം നോക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ.ചേർത്തല പട്ടണക്കാട് മേനാശേരി പുത്തൻതറ ഷിനീഷ് (33) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.കുമരകം പരിപ്പ് ശ്രീപുരം ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ.
Read More » -
Kerala
ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി മരിച്ച നിലയിൽ
ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി.കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയിൽ വീട്ടിലാണ് മൃതദേഹം കണ്ടത്.ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാകാമെന്ന് ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു.അമ്മ പുറത്തുപോയ സമയമായിരുന്നു സംഭവം. വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ കുട്ടി അനക്കമില്ലാതെ കിട ക്കുന്നതായിരുന്നു കാണാനായത്.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More » -
Kerala
അറിയാതെ പോകരുത് ചീരയുടെ ഗുണങ്ങൾ
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുടി കൊഴിച്ചിലിനും ഏറെ നല്ലതാണ് ചീര ഭക്ഷണത്തില്‍ നമ്മള്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ഒരു ഇലക്കറിയാണ് ചീര.കാരണം ശരീരത്തിന് ആവശ്യമായ എല്ലാ പോഷകഗുണങ്ങളുള്ള ഒരു ഇലക്കറിയാണ് ഇത്. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ അകറ്റാനും പ്രതിരോധശേഷി നിലനിര്‍ത്താനും ചീര കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ചീരയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ഒപ്പം ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ച കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചീര. ഇത് ദഹനത്തിന് ഏറേ നല്ലതാണ്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. …
Read More » -
Kerala
ചക്കയ്ക്കെന്തൊരു ചന്തമാണ്; കിലോയ്ക്ക് അറുപത് മുതൽ നൂറു വരെ വില
പണ്ട് അഞ്ചും പത്തും രൂപ കൊടുത്താൽ നാട്ടിൻപുറങ്ങളിൽനിന്ന് വലിയ ചക്കകൾ കിട്ടുമായിരുന്നു.ഒരു കിലോ ചക്കയിൽനിന്ന് രണ്ടു മുതൽ അഞ്ചുവരെ കിലോ കുരുവും കിട്ടുമായിരുന്നു.പക്ഷെ ഓൺലൈൻ വിപണിയിൽ ചക്കക്കുരു അന്നും വെറും കുരുവല്ലായിരുന്നു ആമസോണിന്റെ സൈറ്റിൽ കേരളത്തിൽനിന്നുള്ള ‘ഫ്രഷാ’യ ചക്കക്കുരുവിന് 300 ഗ്രാമിന് 299 രൂപയാണ് ‘ഇന്ത്യയിലെ’ വില.രാജ്യം കടന്നാൽ വിലയുടെ കഥമാറും! കടൽ കടന്നാൽ പിന്നെ കടം പറച്ചിലില്ലല്ലോ.അതിനാൽ നമ്മുടെ സ്വന്തം ‘ലുലു’ ഹൈപ്പർ മാർക്കറ്റുകളിൽ പോലും കിലോയ്ക്ക് 3500 രൂപയാണ് വില. ചക്കക്കെന്തൊരു ചന്തമാണ് ഇന്ന്. തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയ്ക്കും ഔദ്യോഗിക പദവി ലഭിച്ചതോടെയാണ് ചക്കയുടെയും ‘ഗ്രഹണി’ മാറിയത്.ഈ സീസണിൽ മഴ നിർത്താതെ കൊട്ടിപ്പാടുകയും ചെയ്തതോടെ ചക്ക ഇപ്പോൾ…
Read More » -
Kerala
മമ്മൂക്ക,സഹപാഠികൾക്കൊപ്പം, ചിത്രങ്ങൾ വൈറൽ
മമ്മൂക്ക,സഹപാഠികൾക്കൊപ്പം മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിൽ എടുത്ത ചിത്രങ്ങൾ വൈറൽ മലയാള സിനിമയുടെ നിത്യയൗവ്വനം എന്ന് വിശേഷിപ്പിക്കുന്നത് മമ്മൂട്ടിയെ ആണ്. കാലം എത്ര കഴിഞ്ഞാലും പ്രായം കൂടാത്ത ഒരു അത്ഭുതമായാണ് മലയാളി പ്രേക്ഷകർ മമ്മൂട്ടിയെ കാണുന്നത് പോലും. അതുപോലെ തന്നെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലായികൊണ്ടിരിക്കുന്ന ഒരു ചിത്രത്തിനു പിന്നാലെ വരുന്ന പ്രതികരണങ്ങൾ. കൂട്ടുകാർക്കൊപ്പം മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിൽ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. എഡിറ്റിംഗ് ആരും കാണണ്ട’, ‘ഇതിൽ ആരുടെ മകനാണ് മമ്മൂക്ക’, അതേതാ പയ്യൻ ഇടയ്ക്കു കയറി നിൽക്കുന്നത്’, തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്. എഴുപത് വയസ്സ് പിന്നിട്ടിട്ടും ഇപ്പോഴും പുതു തലമുറയെ പോലും ആകർഷിക്കുന്നത് ലുക്കിലും സ്റ്റൈലിലും ആണ് മമ്മൂട്ടി എത്തുന്നത്. ചില ഫോട്ടോഷൂട്ടുകളും ആരാധകരെ അമ്പരപ്പിച്ചിരുന്നു.
Read More » -
Kerala
കെ.ആര്‍. ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപവും പത്തൊന്‍പതു സെന്‍റ് ഭൂമിയുടെ ഉടമസ്ഥാവകാശവും സഹോദരിയുടെ മകള്‍ ഡോ. പി.സി. ബീനാകുമാരിക്ക്
അന്തരിച്ച കെ.ആര്‍. ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപവും ആലപ്പുഴയിലെ പത്തൊന്‍പതു സെന്‍റ് ഭൂമിയുടെ ഉടമസ്ഥാവകാശവും സഹോദരിയുടെ മകള്‍ ഡോ. പി.സി. ബീനാകുമാരിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. 30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരില്‍ ട്രഷറിയില്‍ ഉള്ളത്. അക്കൗണ്ടില്‍ നോമിനിയുടെ പേരു വച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുക കൈമാറാന്‍ ട്രഷറി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബീനാകുമാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഭൂമിയും ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ട്രഷറികളിലുള്ള നിക്ഷേപവും ബീനാകുമാരിക്കുള്ളതാണെന്ന് വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഗൗരിയമ്മയുടെ ഇളയ സഹോദരിയുടെ മകളാണ് ബീനാകുമാരി. അവസാനകാലം ഗൗരിയമ്മയെ പരിചരിച്ചത് ബീനാകുമാരിയാണ്.
Read More » -
NEWS
മത്സ്യബന്ധനത്തിനിടെ കടലിൽ വീണ ജോസഫിനെ ഭാഗ്യം തുണച്ചു, രണ്ട് ദിനരാത്രങ്ങൾക്കൊടുവിൽ കരയണഞ്ഞു
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജോസഫ് ഉള്‍പ്പെടെ എട്ട് പേരടങ്ങുന്ന സംഘം മംഗലാപുരത്ത് നിന്ന് ബോട്ടില്‍ മത്സ്യബന്ധനത്തിനിറങ്ങിയത്. തീരത്ത് നിന്ന് 40 നോട്ടിക്കല്‍ അകലെ വെച്ച് വലവീശുന്നതിനിടെ കടലിലേക്ക് ജോസഫ് തെറിച്ചുവീണു. ജീവിതത്തിനും മരണത്തിനുമിടയില്‍ രണ്ട് ദിനരാത്രങ്ങളാണ് ജോസഫ് കടലിൽ കഴിച്ചു കൂട്ടിയത് കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ വല വീശുമ്പോൾ ബോട്ടില്‍ നിന്ന് തെറിച്ച് വീണ തമിഴ്‌നാട് രാമപുരം സ്വദേശി ജോസഫ് (51) കടലില്‍ കഴിഞ്ഞത് രണ്ട് ദിനരാത്രങ്ങള്‍. നടുക്കടലില്‍ കാണപ്പെട്ട ജോസഫിനെ കീഴൂരിലെ മത്സ്യത്തൊഴിലാളികളായ ദിനേശന്‍, സുരേഷ്, സൈനന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളങ്കര തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബേബി ജോര്‍ജ്, പൊലീസുകാരായ ജോസഫ്, സിയാദ്, വന്തകുമാര്‍ എന്നിവര്‍ ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു. മംഗലാപുരത്ത് നിന്ന് ബോട്ടില്‍ ജോസഫ് ഉള്‍പ്പെടെ എട്ട് പേരടങ്ങുന്ന സംഘം വ്യാഴാഴ്ച പുലര്‍ച്ചെയാണ് മത്സ്യബന്ധനത്തിനിറങ്ങിയത്. തീരത്ത് നിന്ന് 40 നോട്ടിക്കല്‍ അകലെ വെച്ചാണ് വലവീശുന്നതിനിടെ കടലിലേക്ക് ജോസഫ് തെറിച്ചുവീണത്. ഉടന്‍ മംഗലാപുരം പാണ്ഡേശ്വരം,…
Read More » -
India
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പുനഃസ്ഥാപിച്ചു
മദര്‍ തെരേസ സ്ഥാപിച്ച സന്ന്യാസി സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പുനഃസ്ഥാപിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയ്ക്ക് വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതിയാണ് കേന്ദ്രം പുനഃസ്ഥാപിച്ചിരിക്കുന്നത്. രേഖകള്‍ കൃത്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രിസ്മസ് സമയത്താണ് വിദേശ ഫണ്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രേഖകള്‍ കൃത്യമാണെന്ന് കണ്ടെത്തിതിന് പിന്നാലെയാണ് അനുമതി നല്‍കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് ലൈസന്‍സ് പുതുക്കാനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ ഡിസംബര്‍ 25ന് കേന്ദ്രം നിരസിച്ചു എന്നത് ശ്രദ്ധേയമാണ്
Read More »