IndiaNEWS

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പുനഃസ്ഥാപിച്ചു

 

മദര്‍ തെരേസ സ്ഥാപിച്ച സന്ന്യാസി സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പുനഃസ്ഥാപിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയ്ക്ക് വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതിയാണ് കേന്ദ്രം പുനഃസ്ഥാപിച്ചിരിക്കുന്നത്. രേഖകള്‍ കൃത്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ക്രിസ്മസ് സമയത്താണ് വിദേശ ഫണ്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രേഖകള്‍ കൃത്യമാണെന്ന് കണ്ടെത്തിതിന് പിന്നാലെയാണ് അനുമതി നല്‍കിയത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് ലൈസന്‍സ് പുതുക്കാനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ ഡിസംബര്‍ 25ന് കേന്ദ്രം നിരസിച്ചു എന്നത് ശ്രദ്ധേയമാണ്

Back to top button
error: