Month: January 2022

  • Kerala

    അഞ്ച്‌ വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം: അമ്മ റിമാൻഡിൽ

     ഇടുക്കി ശാന്തൻപാറയിലാണ് സംഭവം ഇടുക്കി: ശാന്തൻപാറ പേത്തൊട്ടിയിൽ അഞ്ചുവയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ ഭുവന(28)യെ 14 ദിവസത്തേക്ക്‌ ദേവികുളം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി റിമാൻഡ്‌ചെയ്‌തു. ചൈൽഡ്‌ ലൈന്റെ നിർദേശപ്രകാരം ഇന്നലെയാണ് ഭുവനയെ ശാന്തൻപാറ പൊലീസ്‌ അറസ്‌റ്റുചെയ്‌തത്‌. അഞ്ചുദിവസം മുമ്പാണ്‌ സ്റ്റീൽ തവി ചൂടാക്കി ഭുവന കുഞ്ഞിന്റെ രണ്ട്‌ കാൽവെള്ളയിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചത്‌.തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ തമിഴ്‌നാട്ടിൽ കൊണ്ടുപോയി ചികിത്സ നൽകിയെങ്കിലും കുട്ടിക്ക്‌ നടക്കാൻ പോലും ആകുമായിരുന്നില്ല.വിവരം അറിഞ്ഞ്  സമീപവാസികളാണ്‌ ചൈൽഡ്‌ലൈനിൽ അറിയിച്ചത്‌. അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി അധികൃതർ അറിയിച്ചു. അബിനേഷ് എന്ന കുട്ടിക്കാണ് പൊള്ളലേറ്റത്.അയൽവീട്ടിൽ പോയി കുസൃതി കാണിച്ചതിനാണ് ശിക്ഷിച്ചതെന്ന് അമ്മ ശാന്തൻപാറ പേത്തൊട്ടി സ്വദേശിനി ഭുവന പിന്നീട് പോലീസിനോട് പറഞ്ഞു.

    Read More »
  • Kerala

    പോക്സോ കേസുകളിലെ 3 പ്രതികളെ അറസ്റ്റ് ചെയ്തു

      കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ക്കൊണ്ടു പോയി നിരവധി സ്ഥലങ്ങളിൽ വച്ച് ഒന്നിലധികം തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസുകളിലെ പ്രതികളായ കുടവൂർ വില്ലേജിൽ ഞാറായിൽക്കോണം ദേശത്ത് ചരുവിള പുത്തൻ വീട്ടിൽ കൃഷ്ണൻ ആചാരി മകൻ അപ്പു എന്ന് വിളിക്കുന്ന രാഹുൽ (21), കുടവൂർ വില്ലേജിൽ കുടവൂർ ദേശത്ത് ലക്ഷം വീട് കോളനിയിൽ നൗഷാദ് മകൻ നിഷാദ് (25), കുടവൂർ വില്ലേജിൽ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ അബ്ദുൽ ഖാദർ മകൻ ഷെമി എന്ന് വിളിക്കുന്ന സെമിൻ (35) എന്നിവരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.

    Read More »
  • Kerala

    കലയെ ഉപാസിച്ചതിന് കലാപകാരികള്‍ ഊരു വിലക്കേർപ്പെടുത്തിയ മന്‍സിയയ്ക്ക് ഇനി  ശ്യാം കല്ല്യാൺ കൂട്ട്

    നൃത്തം അഭ്യസിച്ചതിന് മതം ഊരുവിലക്ക് ഏർപ്പെടുത്തിയ മലപ്പുറംകാരി മൻസിയ വിവാഹിതയാകുകയാണ്.വരൻ തൃശൂർ സ്വദേശി ശ്യാം കല്ല്യാൺ. കലാകാരിയായതുകൊണ്ട് സ്വന്തം ഉമ്മയുടെ മയ്യത്ത് പോലും സ്വന്തം മഹലിൽ മറവ് ചെയ്യാൻ സമ്മതിക്കാത്ത ‘മത’ത്തിന്റ മുഖമടിച്ചു പ്രഹരിച്ചുകൊണ്ടാണ് മൻസിയ ശ്യാം കല്ല്യാണിനെ കല്യാണം കഴിക്കുന്നത്. മന്‍സിയ എന്ന നര്‍ത്തകി കേരളത്തിന് വേദനിക്കുന്ന ഓര്‍മ്മയാണ്. കലയെ ഉപാസിച്ചതിന് കലാപകാരികള്‍ ഊരുവിലക്കിയ മന്‍സിയയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മതമൗലികത മുട്ടുമടക്കിയ കാഴ്ചയും നാം പിന്നീട് കണ്ടു.ഇപ്പോഴിതാ ജീവിതം കൊണ്ടാണ് മന്‍സിയയുടെ മറുപടി. ഒരു കലോപാസകനെ തന്നെ ജീവിതത്തിലേക്ക് ചേര്‍ത്തിരിക്കുകയാണ് ഈ നര്‍ത്തകി. തൃശൂര്‍ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് മന്‍സിയയെ സ്വന്തമാക്കിയത്. നൃത്തം അഭ്യസിച്ചതിന്റെ പേരിൽ മന്‍സിയയുടെ പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും മതമൗലികവാദികൾ ലക്ഷ്യം വച്ചു. ഇസ്ലാമായ പെണ്‍കുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്നായിരുന്നു അവരുടെ തീട്ടൂരം. ക്യാന്‍സര്‍ ബാധിച്ച്‌ മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ പോലും ഇവർ മൻസിയയെ അനുവദിച്ചില്ല.പക്ഷെ ജീവിതത്തില്‍ പ്രതിസന്ധികള്‍ പലത് നേരിട്ടെങ്കിലും താന്‍…

    Read More »
  • NEWS

    ജനറല്‍ ബിപിന്‍ റാവത്തിന് ആദരവുമായി പാലക്കാട് നഗരസഭ

    ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരവുമായി പാലക്കാട് നഗരസഭ.  ആദരവിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡിന് ബിപിന്‍ റാവത്തിന്റെ പേര് നല്‍കിയിരിക്കയാണ് ഇവിടെ. നഗരസഭാ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാന പ്രകാരമാണ് റോഡ് പുന:ര്‍നാമകരണം ചെയ്തത്. നഗരസഭ 15ാം വാര്‍ഡിലെ ശ്രീ ഗണേഷ് നഗറിലെ കല്‍മണ്ഡപം-കല്‍പ്പാത്തി ബൈപ്പാസ് മുതല്‍ ശേഖരീപുരം തോട്ടുപാലം വരെയുള്ള റോഡിനാണ് ജനറല്‍ ബിപിന്‍ റാവത്ത് റോഡ് എന്ന പേര് നല്‍കി പാലക്കാട് നഗരസഭയുടെ ധീര സൈനികനോടുള്ള ആദരം.

    Read More »
  • Kerala

    നിങ്ങളുടെ കരൾ അപകടത്തിലാണ്;ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ

    ശരീരത്തിലെ രാസ പരീക്ഷണശാല എന്നു വിളിക്കാവുന്ന ഒരു അവയവമാണ് കരൾ.ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍ നിർമ്മിക്കുന്നതും കരളാണ്.അമിത മദ്യപാനവും പുകവലിയുമാണ് പലപ്പോഴും കരൾ രോഗത്തിലേക്ക് നയിക്കുന്നത്.ചില മരുന്നുകളുടെ അമിത ഉപയോഗം, അമിതവണ്ണം, കീടനാശിനികൾ അടിച്ച പച്ചക്കറികളുടെ ദീർഘകാലമായുള്ള ഉപയോഗം… തുടങ്ങിയവയെല്ലാമാണ് മറ്റു കാരണങ്ങൾ. കരളിന്‍റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം.ഇതിന്റെ  പ്രധാന ലക്ഷണമാണ് ശരീരം കാണിക്കുന്ന  നിറം മാറ്റം (കണ്ണുകളിൽ/ കൈ നഖത്തിൽ മഞ്ഞ നിറം).കരളിന്റെ ആരോഗ്യസ്ഥിതി മോശമാകുമ്പോൾ ശരീരം ഇത്തരത്തിൽ നമുക്ക് കാണിച്ചു തരുന്ന ധാരാളം ലക്ഷണങ്ങൾ ഉണ്ട്.അത് നിസ്സാരമായി കാണരുത്.അത് ഏതൊക്കെയെന്ന് നോക്കാം. >ശരീര ഭാഗങ്ങളിൽ പ്രത്യേകിച്ചും കാലുകളിലും മുഖത്തും വയറിലും ഉണ്ടാകുന്ന നീർവീക്കം.കരളിന്റെ പ്രവർത്തനം താളം തെറ്റുന്നതു കൊണ്ട് രക്തത്തിൽ സോഡിയത്തിൻറെയും പൊട്ടാസ്യത്തിൻറെയും ലവണങ്ങൾ  അടിഞ്ഞുകൂടുന്നു. ഇത് കോശങ്ങളിൽ വെള്ളം കെട്ടികിടക്കാനിടയാക്കുകയും ചെയ്യുന്നു. ഇതുമൂലമാണ്‌ നീർക്കെട്ട് ഉണ്ടാകുന്നത്. >രോഗപ്രതിരോധ ശക്തിയിൽ വരുന്ന ഗണ്യമായ കുറവ്. വിട്ടുമാറാത്ത ഇൻഫെക്ഷൻ, കൈകാലുകളിൽ വരുന്ന കുരുക്കൾ, ചൊറിച്ചിൽ …

    Read More »
  • Kerala

    ആലത്തൂരില്‍ 63 കാരനെ തലയ്ക്കടിച്ച്‌ കൊന്നു

    പാലക്കാട്: ആലത്തൂരില്‍ 63 കാരനെ തലയ്ക്കടിച്ച്‌ കൊന്നു. ആലത്തൂര്‍ അമ്ബാട്ടുപറമ്ബ് ബാപ്പുട്ടിയാണ് അയൽവാസിയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം  കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ അബ്ദുല്‍ റഹ്മാനെയും മകന്‍ ഷാജഹാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മുമ്ബ് ബാപ്പുട്ടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് അബ്ദുല്‍ റഹ്മാന്‍.

    Read More »
  • NEWS

    ആലപ്പുഴ പുന്നപ്ര സ്വദേശിക്ക് സൗദിയിലെ ആശുപത്രിയിൽ ആന്‍ജിയോപ്ലാസ്റ്റി, ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിടെ മരണം

    ആന്‍ജിയോപ്ലാസ്റ്റി ശസ്‍ത്രക്രിയക്ക് വിധേയനായ ശേഷം ആശുപത്രിയിൽ വിശ്രമിക്കുകയായിരുന്ന മലയാളി ശരീഫ് സഹീദ് മരിച്ചു. ബുറൈദയിൽ 20 വർഷത്തോളമായി വ്യാപാരിയാണ്. സാമൂഹിക സേവനപ്രവർത്തകൻ കൂടിയായ സഹീദ് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വിശ്രമിക്കുകയായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ പുന്നപ്ര പള്ളിവേളി സ്വദേശി അൽ-ഷറഫിയയിൽ ശരീഫ് സഹീദ് (47) ആണ് സൗദി വടക്കൻ പ്രവിശ്യയിലെ ബുറൈദയിൽ മരിച്ചത്. ശ്വാസംമുട്ടലുണ്ടായതിനെ തുടർന്നാണ് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ അദ്ദേഹം ആദ്യം ചികിത്സ തേടിയത്. ഹൃദയമിടിപ്പിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. അതിന് ശേഷം ആശുപത്രി വാർഡിൽ വിശ്രമിക്കുമ്പോഴായിരുന്നു മരണം. 20 വർഷത്തോളമായി ബുറൈദയിൽ വ്യാപാരിയാണ്. സാമൂഹിക സേവനപ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ് – സഹീദ്, മാതാവ് – ഫാത്തിമ ബീവി, ഭാര്യ – സിത്താര, മക്കൾ – ഫിദ,…

    Read More »
  • Kerala

    യുവതിയുടെ ആത്മഹത്യ;പോലീസുകാരനെ സസ്പെൻഡ് ചെയ്തു

    ഇടുക്കി: മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.ഇടുക്കി കൊന്നത്തടി സ്വദേശിയാണ് ശ്യാം കുമാർ. ഷീബയും ശ്യാംകുമാറും തമ്മിൽ പ്രണയത്തിലായിരുന്നു.ഡിസംബര് 31-നാണ് ഷീബ ആത്മഹത്യ ചെയ്തത്.വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഷീബയെ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ  പ്രണയ നൈരാശ്യമാണ്  കാരണം എന്നും ശ്യാം കുമാറിന്റെ പേരും സൂചിപ്പിച്ചിരുന്നു.  ശ്യാംകുമാറിനെതിരെ യുവതിയുടെ കുടുംബം നേരത്തെയും പരാതി നല്കിയിരുന്നു. തുടര്ന്ന് ഇയാളം അടിമാലി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. നേരത്തെ മൂന്നാര് പൊലീസ് സ്റ്റേഷനിലാണ് ശ്യാം കുമാര് ജോലി ചെയ്തിരുന്നത്.

    Read More »
  • Kerala

    ട്വന്റി 20 യെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാണ്:എ എൻ രാധാകൃഷ്ണൻ 

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20 പിന്തുണ തന്നാൽ എൻഡിഎ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ. ട്വന്റി 20 യെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാണെന്നും കോൺഗ്രസിന് തൃക്കാക്കരയിൽ സംഘടനാ സംവിധാനമില്ലെന്നും പി ടി തോമസിന്റെ ബഹുമാന്യതയ്ക്ക് മുന്നിൽ സിപിഐഎമ്മിന് പറ്റിയ സ്ഥാനാർത്ഥി പോലും തൃക്കാക്കരയിൽ ഇല്ലെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.  ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് പി ടി തോമസ്.എന്നിട്ടും  കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത്  തൃകോണ മത്സരം നടന്ന മണ്ഡലമാണ് തൃക്കാക്കര. ഇവിടെ കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനമില്ല; സിപിഐഎമ്മിനും.അതിനാൽ ബിജെപിക്ക് വിജയ പ്രതിക്ഷയാണ് ഇത്തവണ ഇവിടെയുള്ളത്- എ എൻ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

    Read More »
  • NEWS

    മൈക്രോചിപ്പ്‌ ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ വരുന്നു

    തലവേദനയായി മാറിയ വ്യാജപാസ്പോർട്ടുകൾക്ക് തടയിടാൻ ഇ-പാസ്പോർട്ടുകൾക്കു സാധിക്കും. തിരുത്തലും മറ്റും വരുത്തി ക്രമക്കേടു നടത്താൻ കഴിയില്ല. ചിപ്പിൽ ക്രമക്കേടുവരുത്താൻ ശ്രമിച്ചാൽ വിമാനത്താവളങ്ങളിലെയും മറ്റും പരിശോധനയിൽ എളുപ്പത്തിൽ കണ്ടുപിടിക്കാനാവും. അതോടെ പാസ്പോർട്ട് അസാധുവാക്കപ്പെടും ഇത് സാങ്കേതിക വിദ്യയുടെകാലം. പുതിയ കാലത്തിൻ്റെ സംഭാവനയായി മൈക്രോചിപ്പ്‌ ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ വരുന്നു. പാസ്പോർട്ടുടമയുടെ ബയോമെട്രിക് വിവരങ്ങൾ ഇതിൽ ശേഖരിച്ചിരിക്കും. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഇ-പാസ്പോർട്ട് സഹായിക്കും, ഒപ്പം കൂടുതൽ സുരക്ഷയും ഉറപ്പാക്കും. നവതലമുറപാസ്പോർട്ടുകൾ പുറത്തിറക്കാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്തിമഘട്ടത്തിൽ നടക്കുകയാണെന്ന് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു. വലിയ തലവേദന സൃഷ്ടിക്കുന്ന വ്യാജപാസ്പോർട്ടുകൾക്ക് തടയിടാൻ ഇ-പാസ്പോർട്ടുകൾക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. തിരുത്തലും മറ്റും വരുത്തി ക്രമക്കേടു നടത്താൻ കഴിയില്ല. ചിപ്പിൽ ക്രമക്കേടുവരുത്താൻ ശ്രമിച്ചാൽ വിമാനത്താവളങ്ങളിലെയും മറ്റും പരിശോധനയിൽ എളുപ്പത്തിൽ കണ്ടുപിടിക്കാനാവും. അതോടെ പാസ്പോർട്ട് അസാധുവാക്കപ്പെടുകയും ചെയ്യും. 64 കിലോബൈറ്റ് മെമ്മറിസ്പേസുള്ള സിലിക്കൺ ചിപ്പാണ് പുതിയ പാസ്പോർട്ടിന്റെ ആധാരം. ഒരു സ്റ്റാമ്പിന്റെ വലുപ്പമേ ചിപ്പിനുണ്ടാവൂ. 30 വിദേശസന്ദർശനങ്ങളുടെ വിശദാംശങ്ങൾ വരെ…

    Read More »
Back to top button
error: