തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20 പിന്തുണ തന്നാൽ എൻഡിഎ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ. ട്വന്റി 20 യെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാണെന്നും കോൺഗ്രസിന് തൃക്കാക്കരയിൽ സംഘടനാ സംവിധാനമില്ലെന്നും പി ടി തോമസിന്റെ ബഹുമാന്യതയ്ക്ക് മുന്നിൽ സിപിഐഎമ്മിന് പറ്റിയ സ്ഥാനാർത്ഥി പോലും തൃക്കാക്കരയിൽ ഇല്ലെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് പി ടി തോമസ്.എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തൃകോണ മത്സരം നടന്ന മണ്ഡലമാണ് തൃക്കാക്കര. ഇവിടെ കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനമില്ല; സിപിഐഎമ്മിനും.അതിനാൽ ബിജെപിക്ക് വിജയ പ്രതിക്ഷയാണ് ഇത്തവണ ഇവിടെയുള്ളത്- എ എൻ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.