KeralaNEWS

യുവതിയുടെ ആത്മഹത്യ;പോലീസുകാരനെ സസ്പെൻഡ് ചെയ്തു

ടുക്കി: മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.ഇടുക്കി കൊന്നത്തടി സ്വദേശിയാണ് ശ്യാം കുമാർ.
ഷീബയും ശ്യാംകുമാറും തമ്മിൽ പ്രണയത്തിലായിരുന്നു.ഡിസംബര് 31-നാണ് ഷീബ ആത്മഹത്യ ചെയ്തത്.വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഷീബയെ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ  പ്രണയ നൈരാശ്യമാണ്  കാരണം എന്നും ശ്യാം കുമാറിന്റെ പേരും സൂചിപ്പിച്ചിരുന്നു.
 ശ്യാംകുമാറിനെതിരെ യുവതിയുടെ കുടുംബം നേരത്തെയും പരാതി നല്കിയിരുന്നു. തുടര്ന്ന് ഇയാളം അടിമാലി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. നേരത്തെ മൂന്നാര് പൊലീസ് സ്റ്റേഷനിലാണ് ശ്യാം കുമാര് ജോലി ചെയ്തിരുന്നത്.

Back to top button
error: