KeralaNEWS

നിങ്ങളുടെ കരൾ അപകടത്തിലാണ്;ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ

രീരത്തിലെ രാസ പരീക്ഷണശാല എന്നു വിളിക്കാവുന്ന ഒരു അവയവമാണ് കരൾ.ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍ നിർമ്മിക്കുന്നതും കരളാണ്.അമിത മദ്യപാനവും പുകവലിയുമാണ് പലപ്പോഴും കരൾ രോഗത്തിലേക്ക് നയിക്കുന്നത്.ചില മരുന്നുകളുടെ അമിത ഉപയോഗം, അമിതവണ്ണം, കീടനാശിനികൾ അടിച്ച പച്ചക്കറികളുടെ ദീർഘകാലമായുള്ള ഉപയോഗം… തുടങ്ങിയവയെല്ലാമാണ് മറ്റു കാരണങ്ങൾ.
കരളിന്‍റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം.ഇതിന്റെ  പ്രധാന ലക്ഷണമാണ് ശരീരം കാണിക്കുന്ന  നിറം മാറ്റം (കണ്ണുകളിൽ/ കൈ നഖത്തിൽ മഞ്ഞ നിറം).കരളിന്റെ ആരോഗ്യസ്ഥിതി മോശമാകുമ്പോൾ ശരീരം ഇത്തരത്തിൽ നമുക്ക് കാണിച്ചു തരുന്ന ധാരാളം ലക്ഷണങ്ങൾ ഉണ്ട്.അത് നിസ്സാരമായി കാണരുത്.അത് ഏതൊക്കെയെന്ന് നോക്കാം.
>ശരീര ഭാഗങ്ങളിൽ പ്രത്യേകിച്ചും കാലുകളിലും മുഖത്തും വയറിലും ഉണ്ടാകുന്ന നീർവീക്കം.കരളിന്റെ പ്രവർത്തനം താളം തെറ്റുന്നതു കൊണ്ട് രക്തത്തിൽ സോഡിയത്തിൻറെയും പൊട്ടാസ്യത്തിൻറെയും ലവണങ്ങൾ  അടിഞ്ഞുകൂടുന്നു. ഇത് കോശങ്ങളിൽ വെള്ളം കെട്ടികിടക്കാനിടയാക്കുകയും ചെയ്യുന്നു. ഇതുമൂലമാണ്‌ നീർക്കെട്ട് ഉണ്ടാകുന്നത്.
>രോഗപ്രതിരോധ ശക്തിയിൽ വരുന്ന ഗണ്യമായ കുറവ്. വിട്ടുമാറാത്ത ഇൻഫെക്ഷൻ, കൈകാലുകളിൽ വരുന്ന കുരുക്കൾ, ചൊറിച്ചിൽ  എന്നിവയാണ് ലക്ഷണങ്ങൾ.
>ശരീരം പെട്ടെന്ന്  ശോഷിച്ചു പോകുന്ന അവസ്ഥ. കരളിന്റെ പ്രവർത്തനം മോശമാകുമ്പോൾ നമ്മുടെ രക്തത്തിലുള്ള പ്രോട്ടീൻ നഷ്ടപ്പെടാനോ അബ്‌ഡോമിനൽ ക്യാവിറ്റിയിൽ വന്ന് കെട്ടികിടക്കാനോ സാധ്യതയുണ്ട്. ഇതിനെ മാറികടക്കാനായി ശരീരം മസിലുകളിൽ സ്റ്റോക്ക് ചെയ്തു വെച്ചിരിക്കുന്ന പ്രോട്ടീനുകളെ  തിരിച്ച്  രക്തത്തിലേക്ക് കൊണ്ടുവരുന്നു. ഇതുമൂലം മസിലുകളിലുള്ള പ്രോട്ടീൻറെ അളവ് കുറഞ്ഞു പോകുകയും, ശരീരം ശോഷിച്ചു പോകുകയും ചെയ്യുന്നു.
>ശരീരത്തിന്റെ നിറം പെട്ടെന്ന് കുറഞ്ഞു വരുന്നു. മുഖവും ശരീരവുമെല്ലാം കറുത്തുവരുന്നു.  ഇതിനു കാരണം രക്തത്തിലുള്ള മിനറലുകളും പ്രൊട്ടീനും ശരിയായി നിലനിർത്താൻ കഴിയാതെ പോകുന്നതുകൊണ്ടാണ്. ഇതുമൂലം ചർമ്മത്തിൻറെ മൃദുത്വം കുറയുകയും വരൾച്ച അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ മെലാനിൻ ടെപോസിറ്റ് കൂടുകയും ചെയ്യുന്നതുകൊണ്ട് രോഗി പെട്ടെന്ന് കറുത്ത് പോകുന്നു.
>ശരീരത്തിൽ വരുന്ന ചൊറിച്ചിലാണ് വേറൊരു ലക്ഷണം. കരളിന്റെ പ്രവർത്തനം താറുമാറാകുമ്പോൾ, കരളിൻറെ പ്രധാന എൻസൈമായ പിത്തരസം നമ്മുടെ രക്തത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഇത് കോശങ്ങളിൽ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ചൊറിച്ചിൽ അനുഭവപ്പെടാൻ കാരണമാകുന്നു.
>വയറിൽ വേദന, തുടർച്ചയായുള്ള ലൂസ് മോഷൻ, ഓക്കാനം… എന്നിവയെല്ലാം കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ തന്നെയാണ്.

Back to top button
error: