KeralaNEWS

ആലപ്പുഴയില്‍ വീണ്ടും ആക്രമണം; ഗുണ്ടനേതാവിന്​ വെട്ടേറ്റു

ലപ്പുഴ: ഇരട്ടകൊലപാതകത്തിന്റെ ആഘാതം വിട്ടൊഴിയും മുൻപെ ആലപ്പുഴയിൽ വീണ്ടും ആക്രമണം. ഗുണ്ടനേതാവിനെ വെട്ടി കൊലപ്പെടുത്താനായിരുന്നു ശ്രമം.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ്​  സാബിറിനാണ് വെട്ടേറ്റത്.ഗുരുതര പരിക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചു.
ശനിയാഴ്​ച ഉച്ചയ്ക്ക്​ 1.30നായിരുന്നു  സംഭവം.തലയ്ക്കും കാലിനും ഗുരുതരമായ വെട്ടേറ്റ ഇയാളെ ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ്​ പ്രവേശിപ്പിച്ചത്​.പിന്നീട്​ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക്​ മാറ്റി. തുടർന്ന് വിദഗ്​ധ ചികിത്സക്കായി എറണാകുളത്തേക്ക്​ മാറ്റുകയിരുന്നു.

Back to top button
error: