ഇരിട്ടിയിൽ ബൈക്കപകടം, രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം
ബൈക്ക് റോഡിൽ പാളിവീഴുകയും എതിർദിശയിൽ നിന്നും വന്ന കാർ ഇവരുടെ ദേഹത്ത് കൂടി കയറി ഇറങ്ങുകയുമാണ് ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ബൈക്ക് കാറുമായി കൂട്ടിയിടിച്ച്തിൻ്റെ യാതൊരു ലക്ഷണവുമില്ലെങ്കിലും കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഇവരുടെ ദേഹത്ത് കൂടെ കാർ കയറിയ ലക്ഷണങ്ങളും ഉണ്ട്.
അപകടത്തിൽപെട്ട ഇരുവരെയും ഇതുവഴി വന്ന യാത്രക്കാരും നാട്ടുകാരും പോലീസും ചേർന്നാണ് ഇരിട്ടി ആശുപത്രിയിലെത്തിച്ചത് പക്ഷേ അപകടസ്ഥലത്ത് തന്നെ ഇരുവരും മരിച്ചിരുന്നു
കണ്ണൂര്: ഇരിട്ടി കിളിയന്തറ ചെക്‌പോസ്റ്റിനുസമീപമുണ്ടായ ബൈക്കപകടത്തില്‍ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം. കിളിയന്തറ 32-ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം. കൂട്ടുപുഴ ഭാഗത്തുനിന്നും വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു ഇരുവരും. കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്കൂളിന് സമീപത്തു വെച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ പാളിവീഴുകയും എതിർദിശയിൽ നിന്നും വന്ന കാർ ഇവരുടെ ദേഹത്ത് കൂടി കയറി ഇറങ്ങുകയുമാണ് ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ബൈക്ക് കാറുമായി കൂട്ടിയിടിച്ചതിൻ്റെ യാതൊരു ലക്ഷണവുമില്ലെങ്കിലും കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഇവരുടെ ദേഹത്ത് കൂടെ കാർ കയറിയ ലക്ഷണങ്ങളും ഉണ്ട്.
റോഡിൽ അപകടത്തിൽപെട്ട് കിടക്കുന്ന ഇരുവരെയും ഇതുവഴി വന്ന യാത്രക്കാരും നാട്ടുകാരും പോലീസും ചേർന്ന് ഇരിട്ടി ആശുപത്രിയിലെത്തിച്ചു. പക്ഷേ അപകടസ്ഥലത്ത് തന്നെ ഇരുവരും മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവരും അവിവാഹിതരാണ്.
പരേതനായ ഗോപാലൻ ഡ്രൈവറുടേയും – ഉഷയുടെയും മകനാണ് അനീഷ് . സഹോദരങ്ങൾ: അജേഷ്, അനിഷ, ആശ.
പരേതനായ കമാൽ – ബീപാത്തു ദമ്പതികളുടെ മകനാണ് അസീസ് . സഹോദരങ്ങൾ: ഹമീദ്, നിസ്രത്ത്, ഷാഹിദ.