NEWS

വരികളുടെ വസന്തകാലം, പാട്ടുകളുടെ പൂക്കാലം- പോയ വർഷത്തെ മികച്ച പാട്ടുകളിലൂടെ ഒരോട്ടപ്രദിക്ഷണം

കവിതയുടെ ശില്പചാതുരി നിറഞ്ഞ, ലളിതമായ വാക്കുകളും ബിംബങ്ങളും കൊണ്ട് ആത്മാവിൽ അമൃതം പൊഴിക്കുന്ന വരികളുമായി പ്രഭാവർമ്മയും റഫീഖ് അഹമ്മദും, രാജീവ് ആലുങ്കലും, അൻവർ അലിയും. മലയാളചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയ യുവപ്രതിഭകളായ ഹരിനാരായണൻ, വിനായക് ശശികുമാർ, മനു മഞ്ജിത്… ഉള്ളിൽ മധുമഴ പകരുന്ന മനോഹരഗാനങ്ങൾ രചിച്ച പ്രതിഭകളുടെ പാട്ടുകളിലൂടെ ഒരു യാത്ര

2021 ൽ പുറത്തുവന്ന, മലയാളത്തിലെ ഗാനരചയിതാക്കളുടെ മനോഹരമായ കുറേ പാട്ടുകൾ കൂടി അന്വേഷണത്തിൽ കണ്ടെത്തി. പോയ വർഷം 40 ഓളം പാട്ടുകൾ എഴുതിയ ബി.കെ ഹരിനാരായണനാണ് ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയ ഗാനരചയിതാവ്. വിനായക് ശശികുമാർ 30 ഓളം പാട്ടുകളും മനു മഞ്ജിത് 20 ഓളം പാട്ടുകളുമായി പിന്നിലുണ്ട്. ഇവരൊക്കെ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് ഏറെ സംഭാവനകൾ നൽകുന്ന, തനതായ വ്യക്തിമുദ്ര അടയാളപ്പെടുത്തിയ യുവ പ്രതിഭകളാണ്.
പ്രഭാവർമ്മയും റഫീഖ് അഹമ്മദും, രാജീവ് ആലുങ്കലും, അൻവർ അലിയും ചലച്ചിത്രഗാനത്തിലും കവിത ഒളിപ്പിക്കുന്ന ശില്പചാതുരിയോടെ മനസ്സിൽ തങ്ങുന്ന ലളിതമായ വാക്കുകൾ കൊണ്ട് ആശയ സമ്പുഷ്ടവും ലാളിത്യം തുളുമ്പുന്നതുമായ രചന നിർവഹിച്ചു. ഇവർ ചലച്ചിത്ര ഗാനശാഖയുടെ നിറ സാന്നിധ്യമായി തിളങ്ങി നിൽക്കുന്നു. അർഥഗർഭവും ലാളിത്യമേറിയതുമായ ഓരോ പദങ്ങളും വളരെ മനോഹരമാക്കി ഒരു ഫ്രയിമിലെടുത്ത് വച്ച് സൃഷ്ടിച്ചതിന്റെ ഒരു കൗതുകം ഇവരുടെ പല പാട്ടുകളിലും ഓരോ വരികളിലും പ്രകടമാണ്. ജോ പോൾ, ജിസ് ജോയ്, സന്തോഷ്‌ വർമ്മ, എസ് വി ചെറിയാൻ എന്നിവരും ഗാനരചനയിൽ 2021 ൽ സാന്നിധ്യമറിയിച്ചവരാണ്.

2021 ൽ തിളങ്ങിയ ഗാനരചയിതാക്കൾ :

1.പ്രഭാവർമ്മ
2. റഫീഖ് അഹമ്മദ്
3. രാജീവ് ആലുങ്കൽ
4. അൻവർ അലി
5. ബി കെ ഹരിനാരായണൻ
6. വിനായക് ശശികുമാർ
7.മനു മഞ്ജിത്
8.ജിസ് ജോയ്
9. ജോ പോൾ

ഗാനങ്ങൾ :
ഇതിൽ ‘ഖോ ഖോ’ സിനിമയിലെ ഗാനത്തിൽ മൺറോതുരുത്ത് എന്ന ഞങ്ങളുടെ ഗ്രാമഭംഗിയും ആസ്വദിക്കാം.

1.ഇളവെയിൽ അലകളിൽ

രചന- പ്രഭാവർമ്മ
സംഗീതം- റോണി റാഫേൽ
ഗായകർ- എം ജി ശ്രീകുമാർ, ശ്രേയ ഘോഷൽ
ചിത്രം- മരക്കാർ

2. മൺകുടിൽ

രചന- റഫീഖ് അഹമ്മദ്
സംഗീതം- ജേക്സ് ബിജോയ്‌
ഗായകർ- കേശവ് വിനോദ്, മൻസൂർ അൾ മോഹന്നടി
ചിത്രം- കുരുതി

3.എൻ നെഞ്ചിനുള്ളിൽ

രചന- രാജീവ് ആലുങ്കൽ
സംഗീതം- 4 മ്യൂസിക്സ്
ഗായകർ- ഹരി രവീന്ദ്രൻ, ഇവില്യൻ വിൻസെന്റ്
ചിത്രം- വിധി

4. ചിരമഭയമീ

രചന- അൻവർ അലി
സംഗീതം- യക്ഷൻ ഗാരി പെരേര, നേഹ എസ് നായർ
ഗായിക- മധുവന്തി നാരായൺ
ചിത്രം- ആർക്കറിയാം

5.എന്നോമൽ നിധിയല്ലേ

രചന- ബി കെ ഹരിനാരായണൻ
സംഗീതം- രഞ്ജിൻ രാജ്
ഗായകൻ- മധു ബാലകൃഷ്ണൻ
ചിത്രം- കാവൽ

6.വേനൽ പാതയിൽ

രചന- വിനായക് ശശികുമാർ
സംഗീതം- സിദ്ധാർത്ഥ പ്രദീപ്
ഗായകൻ- നന്ദഗോപൻ
ചിത്രം- ഖോ ഖോ

7.മേലെ വിൺപടവുകൾ

രചന- മനു മഞ്ജിത്
സംഗീതം- ഷാൻ റഹ്മാൻ
ഗായകൻ- സൂരജ് സന്തോഷ്
ചിത്രം- സാറാസ്

8.ഒരു തീരാനോവ്

രചന- ജിസ് ജോയ്
സംഗീതം- പ്രിൻസ് ജോർജ്ജ്
ഗായകർ- ചിത്ര,അഭിജിത് കൊല്ലം
ചിത്രം- മോഹൻകുമാർ ഫാൻസ്

9.നെഞ്ചമേ നെഞ്ചമേ

രചന- ജോ പോൾ
സംഗീതം- ഷാൻ റഹ്മാൻ
ഗായകർ- വിനീത് ശ്രീനിവാസൻ,ഗൗരി ലക്ഷ്മി
ചിത്രം- സാറാസ്

ജയൻ മൺറോ

Back to top button
error: