റേഷൻ കടകൾ വഴി ഭക്ഷ്യ വിതരണത്തിനു പുറമേ മറ്റു പല സേവനങ്ങളും ഉപഭോക്താക്കൾക്ക് ഇന്ന് ലഭ്യമാകുന്നുണ്ട്.നിലവിൽ പുസ്തക രൂപത്തിൽ ഉള്ള റേഷൻ കാർഡുകളിൽ നിന്നും സ്മാർട്ട് റേഷൻ കാർഡിലേക്ക് മാറുന്ന പദ്ധതി പുരോഗമിച്ചു വരികയാണ്. എടിഎം കാർഡ് രൂപത്തിലുള്ള റേഷൻ കാർഡുകൾ ആണ് ഇനി വരുന്നത്.
ഇതിനായി എല്ലാ റേഷൻ കാർഡ് ഉടമകളും സ്മാർട്ട് കാർഡ് ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കണം.അടുത്തുള്ള അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും ഇതിനായി അപേക്ഷിക്കുവാൻ സാധിക്കും.രണ്ടു തരത്തിലുള്ള റേഷൻ കാർഡുകൾ ആയിരിക്കും ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്. ആദ്യത്തേതിൽ എല്ലാ വ്യക്തികളുടെയും മുഴുവൻ വിവരങ്ങളും രണ്ടാമത്തേതിൽ റേഷൻ കാർഡ് ഉടമയുടെ പേരും മാത്രമായിരിക്കും ഉണ്ടാവുക.
സ്മാർട്ട് റേഷൻ കാർഡുകൾ എടുക്കുന്ന ആളുകൾക്ക് വലിയ ആനുകൂല്യമാണ് സർക്കാർ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.റേഷൻ കടകളിൽ നിന്നും 5000 രൂപ വരെ സ്മാർട്ട് റേഷൻ കാർഡ് ഉള്ളവർക്ക് പിൻവലിക്കാൻ സാധിക്കുന്ന നടപടിയാണ് ഇതിൽ ഏറ്റവും പുതിയത്.
പരമാവധി 5000 രൂപ വരെയാണ് ഒരു കാർഡിന് റേഷൻ കടയിൽ നിന്നും ഇങ്ങനെ പിൻവലിക്കാൻ സാധിക്കുന്നത്.ഇതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പഴയ (പുസ്തകരൂപത്തിലുള്ള) റേഷൻ കാർഡുകൾ മാറ്റി സ്മാർട്ട് റേഷൻ കാർഡുകൾ എടുക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക.