തിരുവനന്തപുരം: കല്ലമ്പലത്ത് 16 കാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ കോടതി പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു.കുടവൂർ ഞാറയിൽക്കോണം ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (21), കുടവൂർ ലക്ഷം വീട് കോളനിയിൽ നിഷാദ് (25), കുടവൂർ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ സെമിൻ (35) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് കൊണ്ടു പോയി സുഹൃത്തായ രാഹുൽ പല തവണ ലൈംഗികമായി പീഡിപ്പിക്കുകയും വിവരമറിഞ്ഞ അയൽവാസിയായ നിഷാദ് കൂട്ടുകാരനായ സെമിൻ എന്നിവർ സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു.പെ ൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.