മുല്ലപ്പെരിയാർ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി.എതൊക്കെ വിഷയങ്ങളില്‍ വാദം കേള്‍ക്കണം എന്ന കാര്യത്തില്‍ രണ്ട് സംസ്ഥാനങ്ങളുടേയും അഭിഭാഷകര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെയാണ് കോടതി വാദം കേള്‍ക്കുന്നത് മാറ്റിയത്. ഫെബ്രുവരി രണ്ടാം വാരത്തില്‍ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.
അതിനിടെ പരിഗണിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്താനും കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.അടുത്ത മാസം നാലിന് മുന്‍പ് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നാണ് കോടതി അറിയിച്ചത്.പരിഗണന വിഷയങ്ങള്‍ തയ്യാറാക്കാന്‍ വിവിധ കക്ഷികളുടെ അഭിഭാഷകരോട് യോഗം ചേരണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജലനിരപ്പ് , നീരൊഴുക്ക് തുടങ്ങിയ ഭരണപരമായ പ്രശ്‌നങ്ങള്‍ വിദഗ്ധ സമിതി പരിശോധിക്കുമെന്നും അണക്കെട്ടിന്റെ ഭരണത്തിലേക്ക് കോടതി കടക്കില്ലെന്നും ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.