IndiaNEWS

കണ്ണില്ലാത്ത ക്രൂരത;മൂന്നാം ക്ലാസുകാരിയെ ചുട്ടുപഴുത്ത സ്പൂൺ വായിൽ വെച്ച് കൊലപ്പെടുത്തി 

70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെ ചുട്ടുപഴുത്ത സ്പൂൺ വായിൽ വെച്ച് കൊലപ്പെടുത്തി അമ്മയുടെയും ബന്ധുവിന്റെയും കണ്ണില്ലാത്ത ക്രൂരത.തമിഴ്‌നാട് തിരിച്ചിറപ്പള്ളിക്കു സമീപമാണ് സംഭവം നടന്നത്.വായിൽ  ഗുരുതരമായി പൊള്ളലേറ്റ പെരമ്പലൂർ വേപ്പംതട്ടൈ ദിടിയൂർകുപ്പം സ്വദേശിനി മഹാലക്ഷ്മിയാണ് (10) കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ചയാണു സംഭവം. വീടിനു സമീപമുള്ള ബന്ധുവീട്ടിൽ നിന്ന് 70 രൂപ കാണാതായി. അന്വേഷണത്തിൽ കുട്ടിയാണ് പലഹാരം വാങ്ങാൻ പണമെടുത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബന്ധുവായ മല്ലികയും കുട്ടിയുടെ അമ്മ മണിമേഘലയും ചേർന്നാണ്  സ്പൂൺ അടുപ്പിൽ വച്ച് പഴുപ്പിച്ച് കുട്ടിയുടെ വായിൽ  പൊള്ളലേൽപിച്ചത്.അവശനിലയിലായിരുന്ന കുട്ടിയെ അയൽവാസികളാണ് തിരുച്ചിറപ്പള്ളി ആശുപത്രിയിൽ എത്തിച്ചത്.അമ്മയേയും ബന്ധുവിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: