തിരുവനന്തപുരം: ചാലക്കുഴി റോഡിലെ നിർമല ആശുപത്രിക്ക് സമീപത്തുള്ള ലോഡ്ജ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയ സംഭവത്തിൽ നടത്തിപ്പുകാരായ ആറ്റുകാൽ ദേവീക്ഷേത്രത്തിന് സമീപം ഓട്ടുകാൽവിളാകം വീട്ടിൽ ജലജ (58), കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിന് സമീപം വി.പി തമ്പി റോഡിൽ കൃഷ്ണ മന്ദിരത്തിൽ മനു (36) എന്നിവരുൾപ്പെടെ ഒന്പതു പേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നുലക്ഷത്തിമുപ്പത് തിമൂവായിരം രൂപ ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.