NEWS

കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അകലാട് മൂന്നൈനി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന പൊന്നാനി മരക്കടവ് സ്വദേശി അഷ്കർ ആണ് മരിച്ചത്. പാലപ്പെട്ടി പുതിയിരുത്തി മാവേലി സ്റ്റോറിന് സമീപം ബുധനാഴ്ച രാത്രി പത്തര മണിയോടെ കാറും ബുള്ളറ്റും കൂട്ടിയിടിച്ചായിരുന്നു അപകടം

ചാവക്കാട്: ചാവക്കാട്-പൊന്നാനി ദേശീയ പാതയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
അകലാട് മൂന്നൈനി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന പൊന്നാനി മരക്കടവ് സ്വദേശി അഷ്കർ ആണ് മരിച്ചത്. പാലപ്പെട്ടി പുതിയിരുത്തി മാവേലി സ്റ്റോറിന് സമീപം ബുധനാഴ്ച രാത്രി പത്തര മണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ പാലപ്പെട്ടി അൽഫാസ ആംബുലൻസ് പ്രവർത്തകർ ആദ്യം വെളിയംകോട് ആസ്പെൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: