Month: January 2022

  • Kerala

    വാട്ടർ കണക്ഷൻ ഉള്ള ആളുകൾ ശ്രദ്ധിക്കുക.. നിങ്ങളുടെ കണക്ഷൻ ഒറ്റ ഫോൺകോളിനു ശേഷം കട്ടാകുന്നതായിരിക്കും !!

    വാട്ടർ ബില്ലിൽ കുടിശ്ശികയുള്ളവർ ശ്രദ്ധിക്കുക,ഏതു നിമിഷവും നിങ്ങൾക്കൊരു  ഫോൺ കോൾ എത്തും.പിന്നാലെ ജലഅതോറിറ്റി ഉദ്യോഗസ്ഥർ വീട്ടുമുറ്റത്ത് എത്തുകയും ചെയ്യും.ഇത്തരത്തിൽ കുടിശ്ശിക വരുത്തുന്നവർക്കും വരുത്തിയിട്ടുള്ളവർക്കും ആദ്യം ഫോണിൽ വിളിച്ച് ബില്ലടയ്ക്കാൻ ആവശ്യപ്പെടുകയും,  ശേഷം അടച്ചില്ലെങ്കിൽ വീടുകളിലേക്ക് എത്തി മറ്റൊരു മുന്നറിയിപ്പില്ലാതെ കണക്ഷൻ കട്ട് ചെയ്യുകയും ആണ് ചെയ്യുക. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇത്തരത്തിലുള്ള നടപടികളിലേക്ക് അതോറിറ്റി കടക്കുന്നത്. 2021 /22 സാമ്പത്തിക വർഷത്തിൽ 2232 കോടി രൂപ തിരിച്ചെടുക്കുന്നതിനായിരുന്നു ജലഅതോറിറ്റി ലക്ഷ്യമിട്ടതെങ്കിലും ഇതുവരെ ആകെ ലഭിച്ചത് 385 കോടി രൂപ മാത്രമാണ്.ഈ ഒരു സാഹചര്യത്തിലാണ് കർശന നടപടികളുമായി ഉദ്യോഗസ്ഥർ മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ വാട്ടർ കണക്ഷൻ ഉള്ള ആളുകൾ കുടിശ്ശിക വരുത്താതെ കൃത്യസമയത്ത് തന്നെ പണമടയ്ക്കുന്നതിനായി ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യപ്പെട്ടേക്കാം.വേനൽക്കാലമാണ് മറക്കരുത് !

    Read More »
  • NEWS

    കവി എസ്. രമേശന്‍ വിട പറഞ്ഞു

    മലയാള സാഹിത്യത്തിലെ നിറസാന്നിദ്ധ്യമായിരുന്ന എസ്. രമേശൻ വിടവാങ്ങി. എന്നും പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് ചെറുകാട് അവാർഡ്, ശക്തി അവാർഡ്‌, എ.പി.കളക്കാട്‌ പുരസ്കാരം, മുലൂർ അവാർഡ്‌, ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, ഫൊക്കാന പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് കൊ ച്ചി: പ്രശസ്ത കവി എസ്. രമേശന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ എറണാകുളത്തെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കവി, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ രണ്ട് തവണ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിര്‍വാഹക സമിതി അംഗവുമായിരുന്നു. ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1996 മുതൽ 2001 വരെ സാംസ്കാരിക മന്തി ടി.കെ.രാമകൃഷ്ണന്റെ സാംസ്കാരിക വകുപ്പിന്റെ…

    Read More »
  • Kerala

    മുറ്റത്തെ പൂന്തോട്ടങ്ങളിൽ ഇനി സൂര്യകാന്തി നട്ട് ലാഭം കൊയ്യാം

    വേനലിലും നിറയെ പൂത്ത് നില്‍ക്കുന്നവയാണ് സൂര്യകാന്തി. ഭക്ഷ്യ എണ്ണകള്‍ ഉത്പാദിപ്പിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തിലും സൂര്യകാന്തിപ്പൂക്കള്‍ വളര്‍ത്തുന്നു. പേപ്പര്‍നിര്‍മിക്കാനും കാലിത്തീറ്റയായും സൂര്യകാന്തിയുടെ ഇലകള്‍ ഉപയോഗിക്കുന്നുണ്ട്. കോട്ടയത്തെ വാലാച്ചിറ,ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ സൂര്യകാന്തി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.പലയിടങ്ങളിലും  കാര്‍ഷിക വിളകളുടെ നേരെയുള്ള കീടങ്ങളുടെ ആക്രമണത്തെ തടയാനായി നട്ടുപിടിപ്പിച്ച സൂര്യകാന്തി ഇന്നവർക്ക് മികച്ചൊരു വരുമാന മാർഗവും ആയിട്ടുണ്ട്.ഇലയും തണ്ടും പൂവും കായുമെല്ലാം പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സൂര്യകാന്തിയെ അടുത്തറിയാം. ഇലയും പൂവും കായും എല്ലാം ഉപയോഗപ്പെടുത്താവുന്ന ചെടിയാണ് സൂര്യകാന്തി. സൂര്യകാന്തി മുളപൊട്ടി വരുന്ന സമയത്ത് മൈക്രോഗ്രീന്‍സ് ആയി ഉപയോഗപ്പെടുത്താം. ഇതില്‍ സിങ്ക്, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തയ്യാറാക്കാന്‍ കറുത്ത ആവരണമുള്ള സൂര്യകാന്തിയുടെ വിത്തുകള്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് ചെറിയ പാത്രത്തില്‍ മണ്ണ് നിറച്ച് പാകിമുളപ്പിച്ചാല്‍ മതി. സൂര്യകാന്തിയുടെ വേരുകള്‍ ചെറുതായി നുറുക്കി ചൂടുവെള്ളത്തിലിട്ട് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരുണ്ട്. ഇളംതണ്ടുകള്‍ ചെറുതായി നുറുക്കി സലാഡില്‍ ചേര്‍ത്തും ഭക്ഷിക്കാം. അതുപോലെ തന്നെ ഇലകളും സലാഡില്‍…

    Read More »
  • Kerala

    ആ ‘നിരപരാധികളെ’ ഒടുവിൽ സാബു ജേക്കബും കൈവിട്ടു

    കഴിഞ്ഞ മാസം 25 ന് വൈകിട്ട് കിഴക്കമ്പലത്ത്  പൊലീസിനെ വളഞ്ഞിട്ട്‌ ആക്രമിച്ച കേസിൽ അറസ്‌റ്റിലായ ‘നിരപരാധി’കളെ കൈവിട്ട്‌ കിറ്റെക്‌സ്‌ ഉടമ സാബു ജേക്കബ്. രണ്ടു കേസുകളിലായി പൊലീസ്‌ 174 കിറ്റെക്‌സ്‌ തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ 24 പേർ മാത്രമാണ്‌ പ്രതികളെന്നാണ്‌ സാബു പറഞ്ഞത്‌. മറ്റുള്ളവർ നിരപരാധികളാണെന്ന്‌ വാർത്താസമ്മേളനം വിളിച്ച്‌ പറഞ്ഞെങ്കിലും ജാമ്യാപേക്ഷ  നൽകാൻപോലും രണ്ടാഴ്‌ചയായിട്ടും സാബു തയ്യാറായിട്ടില്ല. ജാമ്യം കിട്ടണമെങ്കിൽ ആളൊന്നിന്‌ 12 ലക്ഷത്തിലേറെ രൂപ കെട്ടിവയ്‌ക്കണമെന്ന്‌ വന്നതോടെയാണ്‌ സാബു ജേക്കബ്‌ സ്വന്തം സ്ഥാപനത്തിലെ ‘നിരപരാധി’കളെ കൈവിട്ടത്. പൊലീസിനെ വധിക്കാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ച്‌ കലാപത്തിന്‌ ശ്രമിച്ചതിനുമായി രണ്ടു കേസുകളാണ്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ  51 പ്രതികളാണുള്ളത്‌. പൊതുമുതൽ നശിപ്പിച്ച കേസിലും ഇവർ പ്രതികളാണ്‌. പൊതുമുതൽ നശിപ്പിക്കുന്നത്‌ തടയാനുള്ള നിയമപ്രകാരം (പിഡിപിപി ആക്‌റ്റ്‌) നശിപ്പിച്ച പൊതുമുതലിന്‌ തുല്യമായ തുക കെട്ടിവച്ചാലേ ജാമ്യം കിട്ടൂ.  കലാപത്തിന്റെ ഭാഗമായി 12.05 ലക്ഷം രൂപയുടെ പൊതുമുതൽ കിറ്റെക്‌സ്‌ തൊഴിലാളികൾ നശിപ്പിച്ചതായാണ്‌…

    Read More »
  • Kerala

    400/- രൂപയ്ക്ക് 6 മണിക്കൂർ സമയം കൊണ്ട് ആലപ്പുഴയുടെ (കുട്ടനാടിന്റെ) ജല സൗന്ദര്യം ആസ്വദിക്കാം

    സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴ- കുമരകം ടൂറിസ്റ്റ് സർവീസ് വേഗ 2 ന്റെ സർവീസ്  ഇന്നലെ മുതൽ പുനരാരംഭിച്ചു .രാവിലെ 11 മണിക്ക് പുറപ്പെട്ട് ആലപ്പുഴ പുന്നമടക്കായൽ,വേമ്പനാട് കായൽ,മുഹമ്മ, പാതിരാമണൽ, കുമരകം, റാണി, ചിത്തിര, മാർത്താണ്ഡം, R ബ്ലോക്ക്‌ , മംഗലശ്ശേരി , കുപ്പപ്പുറം വഴി തിരികെ 5 PM ന് ആലപ്പുഴയിൽ എത്തും. കുടുംബശ്രീയുടെ രുചികരമായ മീൻകറിയടക്കമുള്ള  ഭക്ഷണം 100 രൂപ നിരക്കിൽ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് AC – 600/- നോൺ AC -400 /-. ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടില്‍ ഉണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗം. 120 പേർക്ക് യാത്ര ചെയ്യാം. 40  AC സീറ്റും 80 Non AC സീറ്റും. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ വർഷം ബോട്ട് സർവീസ് നിർത്തിവെച്ചത്. കൂടുതൽ വിവരങ്ങൾക്ക്: 9400050322 9400050325 9400050327

    Read More »
  • Kerala

    പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം

    പാവയ്ക്ക ആണ് ഈ പട്ടികയിലെ ഒന്നാമന്‍.പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാവയ്ക്കയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ആണ് ഈ പട്ടികയിലെ രണ്ടാമന്‍. രക്തത്തിലെ ഗ്ലൂക്കോസ‍ിന്റെ അളവ് കുറയ്ക്കാനും ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഓട്സ് സഹായിക്കും. ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉലുവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഉലുവ മുളപ്പിച്ച്‌ ഉപയോഗിക്കുന്നതും പൊടിച്ച്‌ ഉപയോഗിക്കുന്നതും നല്ലതാണ്. ബ്രൊക്കോളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ചീരയും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്. പ്രമേഹരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പയറുവര്‍ഗങ്ങള്‍. പയറുവര്‍ഗങ്ങളിലെ പോഷകഘടങ്ങള്‍ പ്രമേഹരോഗികള്‍ക്കു ഉത്തമമാണ്. മുതിര, ചെറുപയര്‍, സോയാബീന്‍ തുടങ്ങിയവയില്‍ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. വെളുത്തുള്ളിയും, ഉള്ളിയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ഇവയ്ക്ക് ഇന്‍സുലിന്‍ പ്രവര്‍ത്തനം കൂട്ടാനുള്ള കഴിവുണ്ട്. മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കും…

    Read More »
  • India

    ബംഗളൂരുവില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്ക് വഴികാട്ടിയായി ഭൈരവന്‍ എന്ന നായ; നടന്നത് 780 കിലോമീറ്റർ

    ശബരിമല : ബംഗളൂരുവില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വഴികാട്ടിയെപ്പോലെ ഭൈരവന്‍ എന്ന നായ സന്നിധാനം വരെ നടന്നത് 780 കിലോമീറ്റര്‍. ഏഴാം തവണ കാല്‍നടയായി ദര്‍ശനത്തിനെത്തുന്ന ബംഗളൂരു സ്വദേശി ആനന്ദിനൊപ്പമാണ് ഭൈരവന്‍ വന്നത്. ഡിസംബര്‍ 16ന് മഹേഷ്, വെങ്കിടേഷ് എന്നിവരോടൊപ്പം ബംഗളൂരുവില്‍ നിന്ന് കെട്ടുമുറുക്കി പുറപ്പെട്ട ആനന്ദ് പിറ്റേദിവസം ഹോസൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴാണ് വെളുപ്പും തവിട്ടും കലര്‍ന്ന നിറത്തിലുള്ള നായ പിന്നാലെ കൂടിയത്. ഭയന്ന് പലതവണ ഓടിച്ചു നോക്കിയെങ്കിലൂം പിന്‍വാങ്ങാന്‍ അവന്‍ കൂട്ടാക്കിയില്ല. ശരണംവിളിച്ച് സംഘം വേഗം നടന്നപ്പോള്‍ ഒപ്പത്തിനൊപ്പമെത്തി. വിശ്രമിക്കുമ്പോള്‍ അവനും അവിടെയിരിക്കും. വെള്ളം കുടിക്കുമ്പോള്‍  മുഖത്തു നോക്കിനില്‍ക്കുന്ന അവനും കൊടുക്കും. അത് കുടിക്കും. ഭക്ഷണത്തിന്റെ വീതം കൊടുത്താല്‍ അവന് വേണ്ട. ചായയോ പാലോ കൊടുതതാല്‍ കുടിക്കും. സേലത്ത് എത്തിയപ്പോള്‍ ഇവരോടൊപ്പം ഗോപി, ജയകുമാര്‍, കണ്ണന്‍, കാര്‍ത്തിക്, പ്രവീണ്‍, റാംജി എന്നീ തീര്‍ത്ഥാടകരും കൂടി അവിടെവച്ചാണ് ഭൈരവന്‍ എന്ന പേരിട്ടത്. വഴി താണ്ടുന്തോറും സംഘം വലുതായിവന്നു. പിന്നെ വഴികാട്ടിയായി…

    Read More »
  • Kerala

    കാഴ്ചകളേറെ, ചിലവ് 200 മാത്രം;പാലാക്കരിയുടെ വിശേഷങ്ങളിലൂടെ…

    കൊറോണാക്കാലവും, മഴക്കാലവും കഷ്ടകാലവും എല്ലാം കൂടി ഒന്നിച്ചുവന്നപ്പോൾ കുറച്ചൊന്നുമല്ല സാധാരണക്കാരനെ മനസ്സിന്റെ താളം തെറ്റിച്ചത്.വരുമാനമൊന്നുമില്ലാതെ വീട്ടിൽ തന്നെയുള്ള കുത്തിയിരിപ്പ് പലർക്കും താങ്ങാനാവുന്നതിലും അപ്പുറവുമായിരുന്നു. ഇതൊക്കെ കൂടാതെ ജീവിതശൈലിയിലെ മറ്റു ചില കാര്യങ്ങൾ കൂടി ആകുമ്പോൾ. മാനസിക സംഘർഷം ചെറിയൊരു അളവിൽ പോലും താങ്ങാൻ സാധിക്കാതെ വരും.സമ്മർദത്തെ അതിജീവിച്ച് പോസിറ്റീവായി ജീവിതത്തെ അഭിമുഖീകരിക്കാൻ അതോടെ പലർക്കും സാധിച്ചെന്നു വരികയില്ല.അങ്ങനെ ഉള്ളവർക്കായുള്ളതാണ് യാത്രകൾ.നെഗറ്റീവ് എനർജിയിൽ നിന്നും പോസിറ്റീവ് എനർജിയിലേക്കുള്ള മാറ്റമാണ് പലപ്പോഴും യാത്രകൾ.അത് നമുക്ക് ഇരട്ടി ഊർജ്ജം പ്രദാനം ചെയ്യുന്നു.പക്ഷെ ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുന്നവന്റെ കൈയ്യിൽ അതിനുള്ള ദുട്ടെവിടെ ? ഇങ്ങനെ മനസ്സിൽ മഴയും കോളും ഒക്കെയായി വീട്ടിൽ മടി പിടിച്ചിരിക്കുന്നവർക്ക് തുച്ഛമായ ചിലവിൽ ഒന്നു പോയി കറങ്ങി ഉഷാറായി വരുവാൻ പറ്റിയ സ്ഥലമാണ് വൈക്കത്തിനു സമീപം സ്ഥിതി ചെയ്യുന്ന പാലാക്കരി ഫാം.   മത്സ്യഫെഡ് അക്വാ ടൂറിസം സെന്‍ററിന്റെ നേതൃത്വത്തിലാണ് ഈ ഫാം പ്രവർത്തിക്കുന്നത്.കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ചെമ്പു ഗ്രാമത്തിൽ കാട്ടിക്കുന്നിലാണ് ഈ…

    Read More »
  • NEWS

    യുവാവിനെ ഫോൺ വിളിച്ച് വീടിനു പുറത്തിറക്കിയ ശേഷം വെട്ടിക്കൊന്നു

    അമ്മയ്ക്കൊപ്പം അൻസിൽ മണ്ണൂർ യാക്കോബായ പള്ളിയിലെ കൺവെൻഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഫോൺ വന്നത്. വീട്ടിൽനിന്നു പുറത്തേയ്ക്കിറങ്ങിയ യുവാവിനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു. പിതാവും സഹോദരനും ചേർന്ന് അൻസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പെരുമ്പാവൂർ: ഫോൺ ചെയ്ത് വീട്ടിൽനിന്നു പുറത്തിറക്കിയ ശേഷം യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. കീഴില്ലം പറമ്പിപിടിക ഷാപ്പിനു സമീപം താമസിക്കുന്ന വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിൽ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത് ഇന്നലെ രാത്രി പത്തു മണിയോടെ വീടിനു സമീപത്തെ കനാൽ ബണ്ട് റോഡിലാണ് കൊലപാതകം നടന്നത്. കഴുത്തിന് വെട്ടേറ്റ അൻസിനെ പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊലപാതകം നടത്തിയ സംഘമാണ് ഫോണിൽ വിളിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്ന് ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. കുറുപ്പംപടി പൊലീസ് സംഭവ സ്ഥലത്ത്…

    Read More »
  • Kerala

    ഒറ്റ കുത്തിൽ ധീരജ് എങ്ങനെ മരിച്ചു; അറിയാം പെരികാർഡിയോസെന്റസിസ് എന്തെന്ന്

    ഇടുക്കി എൻഞ്ചിനിയറിങ് കോളജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിന് കാരണമായത് ഹൃദയത്തിലേറ്റ കുത്തെന്നാണ്  പോസ്റ്റുമോർട്ടം റിപ്പോർട്ട്.പക്ഷെ ഒറ്റ കുത്ത് മാത്രമാണ് ധീരജിനേറ്റതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ശരീരത്തിൽ ഒരൊറ്റ കുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഈ കുത്ത് ഹൃദയത്തിന്റെ അറകൾ തകർത്തു എന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. കാർഡിയാക് ടാംപോനേഡ് എന്ന ഒരു മെഡിക്കൽ എമർജൻസിയെ പറ്റിയാണ് പറഞ്ഞു വരുന്നത്.നമ്മുടെ ഹൃദയത്തിന് പുറത്ത് പെരികാർഡിയം എന്ന ഒരു കവറിങ് ഉണ്ട്‌. ഹൃദയത്തിനും ഈ പെരികാർഡിയം എന്ന കവറിങിനും ഇടയിൽ ബ്ലഡ്‌ കെട്ടി കിടക്കുന്ന അവസ്ഥയാണ് കാർഡിയാക് ടാംപോനേഡ്. ഇങ്ങനെ കെട്ടി കിടക്കുന്ന ബ്ലഡ്‌ വേഗത്തിൽ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ രോഗി മരണപ്പെടും. അങ്ങനെ ചെയ്യുന്നതിനുള്ള  പ്രക്രിയയെ പെരികാർഡിയോസെന്റസിസ് എന്നാണ് പറയുന്നത്. രോഗിയുടെ നെഞ്ചിലേയ്ക്ക്‌ ഒരു സൂചി കുത്തി ഇറക്കി ഹൃദയത്തിനും പെരികാർഡിയം എന്ന കവറിങിനും ഇടയിൽ നിന്ന് രക്തം എടുക്കുന്നതാണ് പെരികാർഡിയോസെന്റസിസ്. …

    Read More »
Back to top button
error: