IndiaNEWS

മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം;സന്യാസി യതി നരസിംഹാനന്ദ് അറസ്റ്റിൽ

രിദ്വാര്‍ : ധര്‍മ സന്‍സദില്‍ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ സന്യാസി യതി നരസിംഹാനന്ദ് അറസ്റ്റില്‍.ഉത്തരാഖണ്ഡ് പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.

സന്‍സദ് മുഖ്യ സംഘാടകനായിരുന്നു യതി നരസിംഹാനന്ദ് മുസ്ലിങ്ങള്‍ക്കെതിരെ ആയുധമെടുക്കാനും വംശഹത്യ നടത്താനും ആഹ്വാനം നടത്തിയിരുന്നു.സംഭവത്തില്‍ സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് യതി.

Back to top button
error: