KeralaNEWS

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റൻഡറെ മർദ്ദിച്ചു;ഒരാൾ അറസ്റ്റിൽ

ട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റന്‍ഡറെ മർദ്ദിച്ച  യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയപാറ സ്വദേശി ശരത് രാജീവ്(19) ആണ് അറസ്റ്റിലായത്.ഗ്രേഡ് രണ്ട് അറ്റന്‍ഡറായ തൊടുപുഴ സ്വദേശി വി പി രജീഷിനാണ് പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
വീണ് പരിക്കേറ്റ സുഹൃത്തിന് ആവശ്യപ്പെട്ടപ്രകാരം ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.മർദ്ദനമേറ്റ അറ്റൻഡർ ഭിന്നശേഷിക്കാരനാണ്.തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചതനുസരിച്ച്‌ എസ്‌ഐ കെ ദിലീപ്കുമാറും സിപിഒ പ്രശാന്ത് മാത്യുവുമെത്തി പ്രതിയെ പിടികൂടുകയായിരുന്നു.ആശുപത്രിയില്‍ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാരനെ മരദ്ദിച്ചതിനുമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: